കടപ്പൂർ
കോട്ടയം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് കടപ്പൂർ. ഏറ്റുമാനൂർ-പാലാ റോഡിൽ നിന്ന് 3 കിലോമീറ്റർ അകലെയും (കൂടല്ലൂർ കവല ജംഗ്ഷനിൽ നിന്ന് തിരിയുന്നു), കൊച്ചി-കോട്ടയം റോഡിൽ നിന്ന് 5 കിലോമീറ്റർ അകലെയുമായി (വെമ്പള്ളി ജംഗ്ഷനിൽ നിന്ന് തിരിയുന്നു), കോട്ടയം നഗരത്തിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ ദൂരെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
Remove ads
സാമ്പത്തികം
നെൽവയലുകളും പ്രകൃതിദത്ത റബ്ബർ തോട്ടങ്ങളും കാർഷിക ഉൽപ്പന്നങ്ങളും കൃഷിചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണിത്. കടപ്പൂരിനടുത്തുകൂടി ഒഴുകുന്ന കട്ടച്ചിറ തോട് എന്ന ഒരു ചെറിയ അരുവി കട്ടച്ചിറയിൽ വച്ച് മീനച്ചിലാറുമായി ചേരുന്നു. കടപ്പൂർ ഒരു പുരാതന ക്ഷേത്രം (കടപ്പൂർ ദേവിക്ഷേത്രം), സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ, ഒരു കത്തോലിക്കാ പള്ളി എന്നിവ സ്ഥിതിചെയ്യുന്നു. കാളി ദേവിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. പരശുരാമൻ പണികഴിപ്പിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന വളരെ പുരാതനമായ ഒരു ക്ഷേത്രമാണിത്.
Remove ads
ഭരണം
കാണക്കാരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്നു. കൂടല്ലൂർ, വെമ്പള്ളി, കട്ടച്ചിറ, ക്ലാമറ്റം എന്നിവയുമാണ് സമീപ ഗ്രാമങ്ങൾ.
ഉത്സവങ്ങൾ
കുറവിലങ്ങാട് സെന്റ് മേരീസ് പള്ളി ഇടവകയിലെ മൂന്നു നോമ്പ് വേളയിൽ പള്ളിയിൽ നിന്ന് കപ്പൽ എഴുന്നള്ളിച്ച് കൊണ്ടുപോകുന്നു. 400 എ ഡി മുതലാണ് ഈ ആചാരം ആരംഭിച്ചത്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads