കടമറ്റം പള്ളി

From Wikipedia, the free encyclopedia

കടമറ്റം പള്ളിmap
Remove ads

കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ കോലഞ്ചേരിക്കടുത്ത് അയ്ക്കരനാട് പഞ്ചായത്തിലെ കടമറ്റത്ത് സ്ഥിതിചെയ്യുന്ന വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള പുരാതന ക്രൈസ്തവ ദേവാലയമാണ് കടമറ്റം പള്ളി എന്നറിയപ്പെടുന്നത്.[1] യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്ന പള്ളികളിലൊന്നാണ് ഇത്. ഇരു വിഭാഗവും തമ്മിലുള്ള തർക്കം മൂലം 1998-ൽ ഈ പള്ളി അടച്ചപൂട്ടിയെങ്കിലും 8 വർഷത്തെ സമാധാന ശ്രമങ്ങൾക്ക് ശേഷം 2006-ൽ മലങ്കര ഓർത്തഡോൿസ് സഭയുടെ കീഴിൽ ഉള്ള ദേവാലയമായി വീണ്ടും വിശ്വാസികൾക്കായി തുറന്നു.

വസ്തുതകൾ കടമറ്റം പള്ളി, അടിസ്ഥാന വിവരങ്ങൾ ...
Thumb
Remove ads

ചരിത്രം

Thumb
an ancient rock inscription tablet from the Holy Ghost Forane Church in Muttuchira, Kerala, India.
Thumb
മഡോണ്ണയ്യും കുഞ്ഞും, കടമറ്റം പള്ളിയിലെ ചുവരുകളിൽ കാണാൻ സാധിക്കുന്ന ഒരു ചിത്രം. സെന്റ് മേരി ആന്ഡ് ജീസസ്.

കടമറ്റം പള്ളി എന്നാണ് സ്ഥാപിക്കപ്പെട്ടതെന്ന് കൃത്യമായ രേഖകൾ ഇല്ല. 4-10 നൂറ്റാണ്ടുകളിലാണെന്ന് ഊഹിക്കപ്പെടുന്നു. എങ്കിലും നിരണം ഗ്രന്ഥവരികൾ ആസ്പദമാക്കിയാൽ ക്രി.വ 825 നു ശേഷമാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത് എന്ന നിഗമനം. മാർ സബോർ ആണ് ഈ പള്ളി സ്ഥാപിച്ചത് എന്നും നിരണം ഗ്രന്ഥവരികളിൽ പ്രസ്താവിച്ചിരിക്കുന്നു.

Thumb
പള്ളിയുടെ അൾത്താര- മദ്‌ഹബയും കാണാം
Thumb
മദ്‌ഹബയുടെ തെക്കുള്ള ഭിത്തിയിലെ പുരാതനമായ പേർഷ്യൻ കുരിശ്
Thumb
പോയേടം - കത്തനാർ മന്ത്രപഠനത്തിനായി ഈ കിണറിലൂടെയാണ് പാതാളത്തിലേക്ക് പോയതെന്നാണ് ഐതിഹ്യം. കടമറ്റം പള്ളിയിലാണ് ഈ കിണർ
Remove ads

പുറത്തേക്കുള്ള കണ്ണി

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads