കണികാത്വരണി

From Wikipedia, the free encyclopedia

കണികാത്വരണി
Remove ads

കണങ്ങളെ ത്വരിതപ്പെടുത്തി ഉന്നതവേഗത്തിലേക്കെത്തിക്കുന്ന യന്ത്രങ്ങളാണ് കണികാത്വരണികൾ (പാർട്ടിക്കിൾ ആക്ലിലറേറ്റർ). ഇലക്ട്രോൺ, പ്രോട്ടോൺ എന്നിങ്ങനെയുള്ള ചാർജുള്ള കണങ്ങളുടെ സഞ്ചാരത്തെ വൈദ്യുത-കാന്തിക ക്ഷേത്രങ്ങൾ ഉപയോഗപ്പെടുത്തി ഒരേ പാതയിൽ ത്വരിതപ്പെടുത്തുകയാണ് കണികാത്വരണികൾ ചെയ്യുന്നത്. ഇത്തരത്തിൽ വളരെ വേഗത്തിൽ സഞ്ചരിക്കുന്ന കണങ്ങളെ മറ്റു കണങ്ങളുമായി കൂട്ടിയിടിപ്പിക്കുന്നു.

Thumb
A 1960s single stage 2 MeV linear Van de Graaff accelerator, here opened for maintenance

പ്രധാനമായും രണ്ടു തരത്തിലുള്ള കണികാത്വരണികൾ നിലവിലുണ്ട്. സ്ഥിരവൈദ്യുത കണികാത്വരണികളും ആന്ദോളനമണ്ഡല കണികാത്വരണികളും. സ്ഥിരവൈദ്യുത കണികാത്വരണികൾ സ്ഥിരവൈദ്യുതമണ്ഡലം ഉപയോഗിച്ച് പ്രവർത്തിക്കുന്നു. വാൻ ഡി ഗ്രാഫ്‌ ജെനറെറ്റ്ർ ഇതിന്റെ ഒരു ഉദാഹരണമാണ്. നവീന കണികാത്വരണികൾ ആന്ദോളനമണ്ഡല വിഭാഗത്തിൽ പെടുന്നു. സൈക്ലോട്രോൻസ്, ബീട്ടാട്രോൻസ്‌, സിങ്ക്രോട്രോൺ എന്നിവ ഈ വിഭാഗത്തിലെ വിവിധതരം കണികാത്വരണികളാണ്.

എല്ലാ കണികാത്വരണികൾക്കും മൂന്ന് അടിസ്ഥാന ഭാഗങ്ങൾ ഉണ്ട്.

  • കണിക സ്രോതസ്സ്
  • കണികകൾക്ക് സഞ്ചരിക്കാൻ ഒരു പാത. ഇതൊരു നീണ്ടതോ വൃത്താകൃതിയിലുളതോ ആയ ഒരു ട്യൂബ് ആയിരിക്കും മിക്കവാറും.
  • കണികകളുടെ വേഗം കൂട്ടാനുള്ള ഒരു ഉപാദി. [1]
Remove ads

ഉപയോഗം

എതിർദിശയിൽ സഞ്ചരിക്കുന്ന രണ്ടു കണികാരശ്മികളെ പരസ്പരം കൂട്ടിയിടീപ്പിച്ച്, അതു മുഖേനയുണ്ടാകുന്ന പുതിയ കണികളെക്കുറിച്ച് പഠിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇത്തരം കൂട്ടിയിടിയിലൂടെയുണ്ടാകുന്ന പുതിയ കണങ്ങളുടേയും അവയുടെ പാതയേയും ഈ യന്ത്രത്തോടു ഘടിപ്പിച്ചിട്ടുള്ള നിരീക്ഷണോപാധികളും കമ്പ്യൂട്ടറുകളും ഉപയോഗിച്ച് രേഖപ്പെടുത്തുന്നു.

ഇത് കൂടാതെ കാൻസർ ചികിത്സാരീതിയായ പാർട്ടിക്കൾ തെറാപ്പിയിലും കണികാത്വരണികൾ ഉപയോഗിക്കുന്നു.


Remove ads

ഇന്ത്യയിലെ കണികാത്വരണികൾ

  • ഇൻഡസ് - സെന്റർ ഫോർ aഅഡ്വാൻസ്ഡ് ടെക്നോളജി, ഇൻഡോർ [2]
  • വെരിയബൾ എനർജി സൈക്ലോട്രോൻ , കൊൽകൊത്ത [3]
  • ഇന്റർ യുനിവേര്സിടി ആക്സിലെരെടർ സെന്റർ , ന്യൂ ഡൽഹി[4]

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads