കണ്ണർകാട്

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

Remove ads

9.598203°N 76.339525°E / 9.598203; 76.339525 ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിനും മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തിലും ഉൾപ്പെടുന്ന ചെറു ഗ്രാമമാണ് കണ്ണർകാട്കൃഷ്ണ പിള്ള സ്മാരകം ഇവിടെ സ്ഥിതി ചെയ്യുന്നു

Remove ads

ചരിത്രത്തിൽ

ആലപ്പുഴജില്ലയിലെ ചരിത്രപരമായ പ്രാധാന്യമുൾക്കൊള്ളുന്ന പ്രദേശമാണിത്. പുന്നപ്ര വയലാർ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്ന മരാരിക്കുളത്ത് നടന്ന സമരത്തിന്റെ സന്നദ്ധ ഭടന്മാർക്കുള്ള പരിശീലന ക്യാമ്പ് നടന്നത് ഇവിടെയായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി. കൃഷ്ണപിള്ള കണ്ണർകാട് പ്രദേശത്തെ ചെല്ലിക്കണ്ടത്തിൽ വീട്ടിൽ ഒളിവിലിരിക്കുന്നതിനിടയിലാണ് പാമ്പുകടിയേറ്റ് മരിക്കുന്നത്.[1]

കഞ്ഞിക്കുഴി, കാവുങ്കൽ, മുഹമ്മ, തുടങ്ങിയവ കണ്ണർകാടിന്റെ സമീപ പ്രദേശങ്ങളാണ്. ചൊരിമണൽ പ്രദേശമായ ഇവിടുത്തെ ജനങ്ങൾ പ്രധാനമായും കയർ - കാർഷിക മേഖലകളിൽ പണിയെടുക്കുന്നു. പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സ്ഥാപിതമായ കണ്ണർകാട് ദേശാഭിമാനി വായനശാല ഇവിടുത്തെ പ്രധാന സ്ഥാപനമാണ്. ഈ പ്രദേശത്തെ പ്രധാന കേന്ദ്രങ്ങളിലൊന്ന് മംഗളപുരം ചന്തയാണ്.

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads