കത്തിയവാഡ്
From Wikipedia, the free encyclopedia
Remove ads
ഗുജറാത്ത് സംസ്ഥാനത്തിൽ കച്ച് ഉൾക്കടലിനും, കാംബേ ഉൾക്കടലിനും ഇടയിലായുള്ള ഏതാണ്ട് ചതുരാകൃതിയിലുള്ള ഒരു ഉപദ്വീപീയപ്രദേശമാണ് കത്തിയവാർ[1] അഥവാ കത്തിയവാഡ് (ഗുജറാത്തി: કાઠીયાવાડ; IPA: [kaʈʰijaʋaɽ]). വടക്ക് റാൻ ഓഫ് കച്ച്, വടക്കുപടിഞ്ഞാറായി കച്ച് ഉൾക്കടൽ, പടിഞ്ഞാറും തെക്കും ഭാഗത്ത് അറബിക്കടൽ, കിഴക്കും തെക്കുകിഴക്കും കാംബേ ഉൾക്കടൽ എന്നിവയാണ് കത്തിയവാർ പ്രദേശത്തിന്റെ അതിർത്തികൾ.

Remove ads
ഭൂമിശാസ്ത്രം
കത്തിയവാറിന്റെ ഭൂരിഭാഗവും ഡെക്കാനുമായി ബന്ധപ്പെട്ട ലാവാപ്രദേശമാണ്. മദ്ധ്യഭാഗത്തെ ഉയർന്ന പ്രദേശം വരണ്ട കാടുകളാണ് (ഗിർ വനം).
തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ വഴിയിൽ നിന്ന് മാറിക്കിടക്കുന്ന കത്തിയവാർ മൊത്തത്തിൽ ഒരു വരണ്ട പ്രദേശമാണ്. താഴ്ന്ന പ്രദേശങ്ങളിൽ 38 സെന്റീമീറ്ററും ഉയർന്ന പ്രദേശങ്ങളിൽ 76 സെന്റീമീറ്ററൂമാണ് വാർഷികവർഷപാതം. ഈ വർഷപാതവും അത്ര ഉറപ്പില്ലാത്തതിനാൽ കിണറുകളിൽ നിന്ന് ജലസേചനം സാധ്യമായ താഴ്വാരങ്ങളിൽ മാത്രമായി കൃഷി ഒതുങ്ങി നിൽക്കുന്നു.
ഒരു കാലത്ത് കത്തിയവാർ പ്രദേശം ഏതാണ്ട് പൂർണമായും ഇന്ത്യയുടെ പ്രധാന കരയിൽ നിന്ന് വേറിട്ടുകിടന്നിരുന്നു. അതായത് കച്ച് ഉൾക്കടലിന്റേയും കാംബേ ഉൾക്കടലിന്റേയും അഗ്രഭാഗങ്ങളെ യോജിപ്പിച്ചുകൊണ്ട് ഒരു വേലിയേറ്റചാൽ നിലവിലുണ്ടായിരുന്നു. പിൽക്കാലത്ത് മണ്ണടിഞ്ഞു മൂടപ്പെട്ടു. ഈ ചാൽ കടന്നു പോയിരുന്നിടത്ത് ഇപ്പോൾ ചെറിയ ചതുപ്പുനിലങ്ങളും നിരനിരയായുള്ള തടാകങ്ങളുമുണ്ട്. ചാൽ മൂടപ്പെട്ടതിനൊപ്പം മറ്റു ചില കരപ്രദേശങ്ങൾ കാംബേ ഉൾക്കടലിൽ മുങ്ങിപ്പോകുകയും ചെയ്തിട്ടുണ്ട്[1].
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads