കറുകപുത്തൂർ

ഇന്ത്യയിലെ വില്ലേജുകൾ From Wikipedia, the free encyclopedia

Remove ads

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് കറുകപുത്തൂർ. നരസിംഹ മൂർത്തി ക്ഷേത്രം കോട്ട മതിലിനെ ഓർമ്മിപ്പിക്കും വിധം ശ്രീനരസിംഹമൂർത്തി ക്ഷേത്രതട്ടകപ്രദേശം.തിരുമിറ്റക്കോട് പഞ്ചായത്തിൽ വളർന്നു വരുന്ന ഒരു വ്യാപാരകേന്ദ്രം മുമ്പ് ചാഴിയാട്ടിരി അംശം കറുകപുത്തൂർ ദേശം ഇപ്പോൾ തിരുമിറ്റക്കോട് 2 വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശം. മെട്രോ മാൻ എന്നറിയപ്പെടുന്ന ഇ ശ്രീധരൻ്റെ ജന്മ സ്ഥലവുമാണ് കറുകപുത്തൂർ . കറുകപുത്തൂർ ജുമാ മസ്ജിദും പ്രസിദ്ധമാണ് എല്ലാ വർഷത്തോറും നടത്തിവരാറുള്ള സ്വലാത് വാർഷികത്തിൽ നിരവധി മഹത് വ്യക്തികൾ പങ്കെടുക്കാറുണ്ട് .കറുകപ്പത്തൂർ ഏകാദശിയും കറുകപുത്തൂർ നേർച്ചയുമാണ് പ്രധാന ആഘോഷങ്ങൾ . തൃശ്ശൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശവുമാണ്.പട്ടാമ്പിയാണ് അടുത്തുള്ള പ്രധാന നഗരം . പട്ടാമ്പിയിലേക്ക് 12 km ഉണ്ട്. കറുകപുത്തൂരിൽ നിന്നും ഷൊർണൂർ ജംഗ്ഷൻ ലേക്ക് 20 km ദൂരവും തൃശ്ശൂരിൽ നിന്നും 30 കിലോമീറ്ററുമാണ് കറുകപുത്തൂരിലേക്കുള്ള കുറഞ്ഞ ദൂരം.

വസ്തുതകൾ കറുകപുത്തൂർ, Country ...
Remove ads

ചരിത്രം

കറുകപുത്തൂരിലെ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം വളരെയേറെ പഴക്കമുള്ള ക്ഷേത്രമാണ് ഈ ക്ഷേത്രം. നിർമിച്ചതാണെന്നാണ്‌[ആര്?] ഐതീഹം. ക്ഷേത്രത്തിൻറെ ചുറ്റുമതിൽ പണി തീരുമ്പോഴേക്കും സൂര്യൻ ഉദിച്ചെന്നും ആ സമയം കുട്ട വേറെ സ്ഥലത്തു കൊട്ടിയെന്നും ആ സ്ഥലം പിന്നീട് കോട്ടകൊട്ടികുന്ന് എന്നും പിണ്ടാലിക്കുന്ന് എന്ന് അറിയപ്പെട്ടു. പ്രസ്തുത സ്ഥലത്തു ഇപ്പോ ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട് ക്ഷേത്രത്തിൻറെ ചുറ്റുമതിൽ ഇപ്പോഴും കേടു വരാതെ വര്ഷങ്ങളായി നിലനിൽക്കുന്നു


Remove ads

പ്രധാന ആഘോഷങ്ങൾ

കറുകപുത്തൂർ നേർച്ച

  • ജുമാ പള്ളിക്കു സമീപമുള്ള യാറത്തിലെ നേർച്ചയാണ് 100 വർഷത്തിൽ പരമായി നടന്നു വരുന്നത് ചന്ദനകുടം ആണ്ടു നേർച്ച എന്നാണ് പ്രധാനമായും അറിയപ്പെടുന്നത് . പൂക്കാരാ തെ തറവാടും തങ്ങൾ മാരും കൂടെയാണ് എല്ലാ വർഷവും നേർച്ച നടത്തി വരാറുള്ളത് അതിലെ ചെറു നേർച്ച കമ്മറ്റികൾ പങ്കെടുക്കാറുണ്ട് രാവിലെ 10 മണിക്ക് പിറ്റേ ദിവസം സൂര്യദയം വരെ ആഘോഷങ്ങൾ ഉണ്ടാകാറുണ്ട് . എല്ലാ ചെറു നേർച്ചകളും വൈകുന്നേരത്തോടെ പള്ളിയിൽ എത്തും അപ്പോഴാണ് കൊടിയേറ്റം നടക്കാറ് കൊടിയേറ്റത്തിന് മുൻപ് പ്രാർത്ഥനകളും ഖുർആൻ പാരായണവും ഉണ്ടാകാറുണ്ട്

കറുകപുത്തൂർ ഏകാദശി

  • കറുകപുത്തൂർ ക്ഷേത്രത്തിലെ ഏകാദശിയാണ് മറ്റൊരു പ്രധാന ആഘോഷം എല്ലാ മലയാള മാസം മകരത്തിലെ ഏകാദശി നാളിൽ നടന്നു വരാറുള്ളത് ഏകദശിയോട് അനുബന്ധിച്ചു ആന ചെണ്ട വാദ്യങ്ങളുടെ അകമ്പടിയോടെ ചെറുപൂരങ്ങൾ ക്ഷേത്രത്തിലേക്ക് വരാറുണ്ട് ഏകാദശിയോട് അനുബന്ധിച്ചു അന്നദാനം പ്രത്യേക പ്രാർത്ഥന എന്നിവയൊക്കെ നടക്കാറുണ്ട്
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads