കഴക്കൂട്ടം

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia

കഴക്കൂട്ടംmap
Remove ads

8°33′56″N 76°52′29″E തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന്റെ 17 കി.മി. വടക്കായി എൻ.എച്ച്. 47-ന് അരികിലായി‍ സ്ഥിതിചെയ്യുന്ന പട്ടണം. കേരളത്തിലെ ആദ്യത്തെ ഇൻഫമേഷൻ ടെക്നോളജി പാർക്കായ ടെൿനോപാർക്ക് ഇതിന് സമീപമാണ്.

പ്രമാണം:കഴക്കൂട്ടം റെയിൽവെ സ്റ്റേഷൻ.jpg
കഴക്കൂട്ടം റെയിൽവെ സ്റ്റേഷൻ.
വസ്തുതകൾ

ചരിത്രപരമായി വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് കഴക്കൂട്ടം. പുരാതനകാലം മുതൽ ജൈന-ബുദ്ധമത വിശ്വാസങ്ങൾ നിലകൊണ്ടിരുന്ന സ്ഥലമാണ് കഴക്കൂട്ടം[അവലംബം ആവശ്യമാണ്]. ഇവിടെ അടുത്ത് സ്ഥിതി ചെയ്യുന്ന മടവൂർ പാറ ഒരു കാലത്ത് ഒരു ബുദ്ധമത കേന്ദ്രം ആയിരുന്നതായി കണക്കാക്കപ്പെടുന്നു. ആയ് രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന തൃപ്പാദപുരം കഴക്കൂട്ടത്തിനു സമീപത്താണ്. കഴക്കൂട്ടത്തെ മഹാദേവക്ഷേത്രം അതിപുരാതനമാണ്. പിൽക്കാലത്ത് തിരുവിതാംകൂറിൽ ഭരണസ്വാധീനം വളരെ ചെലുത്തിയിരുന്ന എട്ടുവീട്ടിൽ പിള്ളമാരിൽ പ്രമുഖനായിരുന്നു കഴക്കൂട്ടത്തു പിള്ള. മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ഒരു കുളവും ഇന്ന് കഴക്കൂട്ടത്തു കാണാം.

ഇന്ന് ടെക്നോപാർക്ക്, വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം, കിൻഫ്ര അപ്പാരൽ കേന്ദ്രം, ഫിലിം-വീഡിയോ കേന്ദ്രം, തുടങ്ങിയ വ്യവസായ ശാലകൾ ഇന്ന് കഴക്കൂട്ടത്തിന് പ്രാധാന്യം ഏകുന്നു. സൈനിക സ്കൂൾ, ഡി സി സ്കൂൾ ഓഫ് മീഡിയ, കേരള സർവ്വകലാശാലയുടെ കാര്യവട്ടം കാംബസ്സ്, റാണീ ലക്മീബായി കോളേജ് ഓഫ് ഫിസിക്കൽ എഡുക്കേഷൻ തുടങ്ങിയവയും അടുത്ത് തന്നെ സ്ഥിതി ചെയ്യുന്നു.


Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads