കാന്തൻപാറ വെള്ളച്ചാട്ടം

From Wikipedia, the free encyclopedia

കാന്തൻപാറ വെള്ളച്ചാട്ടംmap
Remove ads

11°31′26.61″N 76°9′9.52″E

Thumb
കാന്തൻപാറ വെള്ളച്ചാട്ടം

കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു ചെറിയ വെള്ളച്ചാട്ടമാണ് കാന്തപ്പാറ വെള്ളച്ചാട്ടം. മേപ്പാടിക്ക് 8 കിലോമീറ്റർ കിഴക്കായി ആണ് ഈ വെള്ളച്ചാട്ടം. ഏകദേശം 30 മീറ്റർ ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. സെന്റിനൽ പാറ വെള്ളച്ചാട്ടത്തെ അപേക്ഷിച്ച് അല്പം ചെറുതാണ് ഇത്. അധികം വിനോദസഞ്ചാരികൾ സന്ദർശിച്ചിട്ടില്ലാത്ത ഈ വെള്ളച്ചാട്ടവും പരിസരവും വളരെ മനോഹരമാണ്. പ്രധാന നിരത്തിൽ നിന്നും എളുപ്പത്തീൽ നടന്ന് എത്തിച്ചേരാവുന്ന ഇവിടം വിനോദയാത്രകൾക്ക് അനുയോജ്യമാണ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം.

Thumb
കന്തൻപാറ വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഒരു കാഴ്ച

കൽ‌പറ്റയിൽ നിന്നും 22 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 23 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 57 കിലോമീറ്ററുമാണ് കാന്തപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം[1].

Remove ads

ചിത്രശാല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads