കാളകെട്ടി
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
ശബരിമലയിലേക്കുള്ള പരമ്പരാഗത പാത എന്നറിയപ്പെടുന്ന ‘എരുമേലി-പമ്പ’ കാനനപാതയിലെ ഒരിടത്താവളമാണ് കാളകെട്ടി . എരുമേലിയിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെയായി വനത്തിലാണ് കാളകെട്ടി സ്ഥിതിചെയ്യുന്നത്. ശബരിമലക്കു കാനനമാർഗ്ഗം പോകുന്ന ഭക്തന്മാർക്ക് വിരിവക്കുന്നതിനും ശുദ്ധജലം ശേഖരിക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഇവിടെയുള്ള ശിവക്ഷേത്രത്തിൽ ഒരുക്കാറുണ്ട്.
Remove ads
ഐതിഹ്യം
എരുമേലിയിൽ മഹിഷീനിഗ്രഹത്തിനുശേഷം ശബരിമലയിലേക്കു പുറപ്പെട്ട അയ്യപ്പഭഗവാനെയും കാത്ത് പരമശിവനും പാർവതിയും ഇവിടെയുണ്ടായിരുന്ന ഒരു ആഞ്ഞിലി മരിത്തിനരികെ കാത്തു നിന്നുവെന്നാണ് ഐതിഹ്യം. നിലവിലെ കാളകെട്ടി ക്ഷേത്രതിതന് സമീപമാണ് കാലപ്പഴക്കമുള്ള ഈ മരം നിലനിൽക്കുന്നത്. പരമശിവന്റെ വാഹനമായ നന്ദിയെ ഈ ആഞ്ഞിലിമരത്തിൽ കെട്ടി എന്ന വിശ്വാസത്താൽ ഭക്തജനങ്ങൾ ഈ മരത്തെ ഒരു പുണ്യവൃക്ഷമായി കരുതുന്നു. ഈ സ്ഥലത്തിന് കാളകെട്ടിയെന്നു പേര് വീഴാൻ ഇടയായതും ഇങ്ങനെയെന്നു ഈ പ്രദേശത്തെ ജനങ്ങൾ വിശ്വസിക്കുന്നു. പിന്നീട് കാളകെട്ടിയിലെ ആഞ്ഞിലി മരത്തിന് അടുത്ത് പന്തള രാജാവ് ഒരു ശിവക്ഷേത്രം പണികഴിപ്പിക്കുകയും ഒപ്പം ഈ മരത്തിനു ചുറ്റും തറകെട്ടി സംരക്ഷിക്കുകയും ചെയ്തു . ഈ ക്ഷേത്രമുറ്റത്ത് അയ്യപ്പ ഭക്തർ യാത്രാമദ്ധ്യേ വിരിവെയ്ക്കാറുണ്ട്. ശബരിമലയിലേയ്ക്കുള്ള യാത്രയിൽ കാളകെട്ടി കഴിഞ്ഞാൽ അടുത്ത ഇടത്താവളം 2.5 കിലോമീറ്റർ ദൂരെയുള്ള അഴുതയാണ്.
Remove ads
ചിത്രശാല
- കാളകെട്ടി അമ്പലത്തിന്റെ കമാനം
പുറമെ നിന്നുള്ള കണ്ണികൾ
അവലംബം മാപ്പിൽ കാണിച്ചിരിക്കുന്ന കാളകെട്ടി യും ഇവിടെ വിശദീകരിച്ചിരിക്കുന്ന കാളകെട്ടി യും രണ്ടാണ്
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads