കാവാലം
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ ഒരു ഗ്രാമമാണ് കാവാലം.[1] ആലപ്പുഴ ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിർത്തിയിലാണ് കാവാലം സ്ഥിതിചെയ്യുന്നത്. ആലപ്പുഴനഗരത്തിൽനിന്ന് 22 കിലോമീറ്റർ അകലെയാണ് കാവാലം സ്ഥിതിചെയ്യുന്നത്. കോട്ടയം നഗരത്തിൽ നിന്നും 21കിലോമീറ്ററും ചങ്ങനാശേരിയിൽ നിന്ന് 12 കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെയെത്താം. നീലംപേരൂർ, കൈനടി, ചെറുകര,ഈര, കൈനകരി, കണ്ണാടി, പുളിങ്കുന്ന് ,നാരകത്തറ, വെളിയനാട് എന്നിവയാണ് ചുറ്റുമുള്ള ഗ്രാമങ്ങൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള പളളിയറക്കാവ് ദേവീക്ഷേത്രം ഇവിടുത്തെ ഒരു പ്രധാന ആരാധാലയമാണ്. സെന്റ് ജോസഫ് പള്ളി സെന്റ്തെരേസാസ് പള്ളി ലിസ്യൂ പള്ളി എന്നിവയാണ്കാവാലത്തെ പ്രധാന ക്രിസ്ത്യൻദേവാലയങ്ങൾ. പ്രകൃതിരാമണീയമായ ഇവിടെ നിരവധി പുഴകളും പാടങ്ങളും കായൽ നിലങ്ങളുമുണ്ട് നിരവധി മലയാളം തമിഴ് ഹിന്ദി സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനാണ് കാവാലം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(ഓഗസ്റ്റ് 2020) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Remove ads
സ്ഥലം
പമ്പാനദി വേമ്പനാട് കായലിലേക്ക് ഒഴുകിയെത്തുന്ന പ്രധാന കൈവഴി കളിലൊന്ന് കാവാലം ഗ്രാമത്തിലൂടെയാണ് . കാവാലം ഗ്രാമത്തെ രണ്ട് കരകളാക്കിയാണ് നദി ഒഴുകുന്നത്. ഇത് ആർ ബ്ലോക്ക് ഭാഗത്തെത്തി വേമ്പനാട് കായലിൽ സംഗമിക്കുന്നു.
പ്രകൃതിഭംഗി
പമ്പാനദി കാവാലം ഗ്രാമത്തിലൂടെ ഒഴുകി വേമ്പനാട്ടുകായലിൽ ചേരുന്നു. അതുകൊണ്ട് പ്രകൃതിരമണീയമായ അനേകം പ്രദേശങ്ങൾകൊണ്ട് സമ്പന്നമായ ഗ്രാമമാണ് കാവാലം. അനേകം സിനിമകൾക്ക് കാവാലം പശ്ചാത്തലമായിട്ടുണ്ട്.
കായലുകളും അവയിലേക്കുള്ള കനാലുകളും നിറഞ്ഞതാണ് കാവാലത്തിന്റെ ഭൂപ്രകൃതി. കുട്ടനാടിന്റെ വയലേലകളും കനാലുകളിലൂടെയുള്ള വഞ്ചികളും കാവാലത്തെ മനോഹരമാക്കുന്നു. കേരളത്തിന്റെ സാംസ്കാരിക വൈവിദ്ധ്യത്തിന്റെ ഭാഗമാണ് കാവാലം.
ചരിത്രം
നിരവധി കാവും കുളങ്ങളുമുണ്ടായിരുന്ന പ്രദേശമായിരുന്നു കാവാലം. കാവും അളവുമുള്ള പ്രദേശം എന്നതിനാൽ കാവാളം എന്ന പേര് രൂപാന്തരപ്പെട്ട് കാവാലം ആയി എന്നാണ് പറയപ്പെടുന്നത്.
പഴയകാലത്ത് വഞ്ചികളിലൂടെയും ബോട്ടുകളിലൂടെയും മാത്രമേ കാവാലത്ത് എത്തിച്ചേരാൻ കഴിയുമായിരുന്നുള്ളു. എന്നാൽ ഇപ്പോൾ കാവാലം ജങ്കാർ സർവീസ് നടത്തുന്ന കൊണ്ട് കാവാലം ചെറുകര വഴികോട്ടയത്ത് പോകാൻ എളുപ്പമാണ് അതുപോലെതന്നെ കാപാലത്തു നിന്നും എ സി റോഡ് വഴി ചങ്ങനാശ്ശേരി ആലപ്പുഴ എവിടെ പോകാനും എളുപ്പമാർഗം ആലപ്പുഴ ചങ്ങനാശ്ശേരി റോഡ്(AC Road) അതിലെ ഒരു പ്രധാന റോഡാണ് മങ്കൊമ്പ് കാവാലം റോഡ് അതു കൂടാതെ അഞ്ച് കനാലുകളുടെ സംഗമസ്ഥാനമാണ് കാവാലത്തെ സവിശേഷമാക്കുന്നത്. ഇത് വളരെ വ്യത്യസ്തമായ ഒരു കാഴ്ച പ്രദാനം ചെയ്യുന്നു. കായൽ കുത്തി നിലമൊരുക്കുന്ന പ്രവർത്തിക്ക് തുടക്കം കുറിച്ചത് ഇവിടെ നിന്നാണ്
ചുണ്ടൻ വള്ളം കളി
കാവാലം ചുണ്ടൻ എന്ന ചുണ്ടൻവള്ളം കാവാലം ഗ്രാമത്തിന്റെയാണ്. അഞ്ച് തവണ നെഹ്റു ട്രോഫി നേടിയിട്ടുള്ള കാവാലം ചുണ്ടൻ ഇപ്പോൾ മത്സര രംഗത്തില്ല. 1960- ൽ പുറത്തിറങ്ങിയ സിനിമാഗാനമായ "കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ" എന്ന ഗാനത്തിൽ കാവാലം ചുണ്ടനെപ്പറ്റിയുള്ള പരാമർശമുണ്ട്. കാവാലം ചുണ്ടൻ എന്ന പേരിലും സിനിമയുണ്ട്. നിരവധി ജലമേളകളിൽ ഈ ചുണ്ടൻ വിജയം നേടിയിട്ടുണ്ട്
പ്രധാന വ്യക്തികൾ
- കാവാലം മാധവപണിക്കർ - നയതന്ത്രജ്ഞൻ, ഭരണകർത്താവ്, ചരിത്രകാരൻ
- മുരിക്കുമൂട്ടിൽ തൊമ്മൻ ജോസഫ് - കായൽ രാജാവ്
- കാവാലം നാരായണപ്പണിക്കർ - കവി, നാടകാചാര്യൻ
- കാവാലം ശ്രീകുമാർ - പാട്ടുകാരൻ
- ഡോ.കെ അയ്യപ്പപണിക്കർ - കവി
- മാണ്ഡവപ്പിള്ളി ഇട്ടിരാരിശ മേനോൻ (1745-1805) - രുക്മാംഗത ചരിതം, സന്താന ഗോപാലം ആട്ടക്കഥകളുടെ രചയിതാവ്
- കാവാലം വിശ്വനാഥപണിക്കർ - സാഹിത്യകാരൻ
- കാവാലം രംഭ - നാടൻപാട്ട് കലാകാരി
- കാവാലം ബി.ശ്രീകുമാർ - തകിൽ വാദ്യകലാകാരൻ
Remove ads
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads