കാൽവരിമൗണ്ട്
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
ഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കാൽവരിമൗണ്ട് . ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ടൂറിസ്റ്റു കേന്ദ്രമായ കാൽവരി മൗണ്ടിൽ ഇടുക്കി ജലാശയത്തിന്റെ മനോഹരകാഴ്ചക്കൊപ്പം പുൽമേടുകളും ഇടുക്കി വന്യജീവി സങ്കേതവും, ജില്ലയുടെ വിദൂരസ്ഥലങ്ങളുടെ ദൃശ്യഭംഗിയും ദർശിക്കാനാവും. ദിവസേന നൂറിൽ അധികമായ വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നുണ്ട്. മനോഹരമായ തേയിലത്തോട്ടങ്ങൾ ഇവിടെ കാണാനാകും. [1]
Remove ads
നിയന്ത്രണങ്ങൾ
വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ് ഈ സ്ഥലം അതുകൊണ്ടുതന്നെ ഇവിടെ ചില നിയന്ത്രണങ്ങളും ഉണ്ട്.[2]
എത്തിച്ചേരാനുള്ള വഴി
ചെറുതോണിയിൽനിന്നും 12 കിലോമീറ്ററും കട്ടപ്പനയിൽനിന്നും 15 കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.[3]
ചിത്രശാല
- കാൽവരിമൗണ്ടിൽനിന്നുള്ള ഇടുക്കി തടാകത്തിന്റെ കാഴ്ച
- കാൽവരിപുൽമേട്.
- പച്ചപുതച്ച കാൽവരിമൗണ്ട്
- ഇടുക്കി തടാകം.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
