കീഴാർകുത്ത് വെള്ളച്ചാട്ടം

From Wikipedia, the free encyclopedia

Remove ads

9°54′30.52″N 76°52′55.05″E ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും 25 കിലോമീറ്റർ ദൂരത്തായി വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കീഴ്‌ക്കാംതൂക്കായ വെള്ളച്ചാട്ടമാണ് കീഴാർകുത്ത്. വനാതിർത്തിയിൽ നിന്നും 5 കിലോമീറ്ററോളം വനത്തിലൂടെ മാത്രം സഞ്ചരിക്കണം. ഇടുക്കി ജില്ലയിലെ നിബിഡവനപ്രദേശത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള സഞ്ചാരവഴിയുടെ ആരംഭത്തിലുള്ള മലയിഞ്ചി പ്രദേശം തേക്കിൻ കൂപ്പിനാൽ സമൃദ്ധമാണ്. കൂപ്പിനെ തുടർന്ന് നിബിഡവനമേഖല ആരംഭിക്കുന്നു. മുൻകാലങ്ങളിൽ ആളുകൾ ഇതു വഴി കാൽനടയായി ഇടുക്കിയിലേക്ക് സഞ്ചരിക്കാറുണ്ടായിരുന്നു.

Remove ads

എത്തിച്ചേരുവാൻ

തൊടുപുഴ-കരിമണ്ണൂർ-ഉടുമ്പന്നൂർ-ചീനിക്കുഴി-മലയിഞ്ചി-കീഴാർകുത്ത് വെള്ളച്ചാട്ടം.

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads