കീഴ്വായ്പൂർ

പത്തനംതിട്ട‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ പത്തനംതിട്ട ജില്ലയെ രൂപപ്പെടുത്തുന്ന അഞ്ച് താലൂക്കുകളിൽ ഒന്നായ മല്ലപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് കീഴ്വായ്പൂർ ഇത് തിരുവല്ല അസംബ്ലി നിയോജക മണ്ഡലത്തിൻ്റെ ഭാഗമാണ്. മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അതിന്റെ പാരമ്പര്യങ്ങൾക്കും സംസ്കാരങ്ങൾക്കും ആചാരങ്ങൾക്കും പേരുകേട്ടതാണ്. കോട്ടയം-പുനലൂർ സംസ്ഥാന പാതയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മല്ലപ്പള്ളിയിൽ നിന്ന് 3 കിലോമീറ്ററും കോഴഞ്ചേരിയിൽ നിന്ന് 11 കിലോമീറ്ററും തിരുവല്ലയിൽ നിന്ന് 13 കിലോമീറ്ററും ദൂരങ്ങളിലാണ് ഈ ഗ്രാമം. റബ്ബർത്തോട്ടങ്ങളും നെൽവയലുകളും ഇടകലർന്ന, നിരവധി NRI കളും (നോൺ റസിഡൻ്റ് ഇന്ത്യക്കാർ) ഉള്ള ഒരു സാധാരണ മധ്യതിരുവിതാംകൂർ ഗ്രാമമാണ് കീഴ്വായ്പൂർ. കൂടാതെ മല്ലപ്പള്ളി താലൂക്കിലെ ഏക പോലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് കീഴുവയ്പ്പൂരിലാണ്. ഈ ഗ്രാമത്തിന്റെ പിൻകോഡ് 689587 ആണ്.

വസ്തുതകൾ കീഴ്വായ്പൂർ, Country ...
Remove ads

ഭൂമിശാസ്ത്രം

കീഴുവായ്പൂർ പട്ടണം മദ്ധ്യ കേരളത്തിൽ സ്ഥിതി ചെയ്യുന്നു കീഴുവായ്പൂരിലൂടെ ഒഴുകുന്നു. സമുദ്രനിരപ്പിൽ നിന്ന് ഇത് ശരാശരി 3 മീറ്റർ (9 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടത്തിലെ നിരവധി അരുവികളിൽ നിന്ന് രൂപം കൊള്ളുന്ന മണിമലയാറിന്റെ തടത്തിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇത് പത്തനംതിട്ട ജില്ലയിലൂടെ ഒഴുകി പമ്പാനദിയിൽ ചേരുന്നു. കേരളത്തിലെ സ്ഥലങ്ങളെ ഉയരമനുസരിച്ച് മലനാട്, ഇടനാട്, തീരപ്രദേശങ്ങൾ എന്നിങ്ങനെ വിഭജിക്കുന്നതനുസരിച്ച്, കീഴുവായ്പൂർ ഇടനാടിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. ഈ പ്രദേശത്ത് പൊതുവെയുള്ള മണ്ണ് എക്കൽ മണ്ണാണ്. ഇവിടെ കാണപ്പെടുന്ന സസ്യങ്ങൾ പ്രധാനമായും ഉഷ്ണമേഖലാ നിത്യഹരിതവും ഈർപ്പമുള്ള ഇലപൊഴിയും ഇനവുമാണ്.

Remove ads

ഗതാഗതം

പത്തനംതിട്ട, കോട്ടയം ജില്ലാ തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന എസ്.എച്ച്. 9 പാതയിലാണ് കീഴ്വായ്പൂർ സ്ഥിതി ചെയ്യുന്നത്. കോഴഞ്ചേരിക്കും കോട്ടയത്തിനുമിടയിൽ ധാരാളം കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്. 2 കിലോമീറ്റർ അകലെയുള്ള മല്ലപ്പള്ളിയിലാണ് ഏറ്റവും അടുത്തുള്ള കെ.എസ്.ആർ.ടി.സി. ടെർമിനൽ സ്ഥിതിചെയ്യുന്നത്. ഗ്രാമാന്തരങ്ങളിലേയ്ക്കുള്ള യാത്രകൾക്കായി ഇവിടെ നിന്ന് ഓട്ടോറിക്ഷകളും ടാക്സികളും ലഭ്യമാണ്.

തിരുവല്ല (13 കി.മീ), ചെങ്ങന്നൂർ (18 കി.മീ) എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. ഏറ്റവുമുടുത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്. (101 കിലോമീറ്റർ).

Remove ads

കാലാവസ്ഥ

ഉഷ്ണമേഖലാ കാലാവസ്ഥയാണ് കീഴുവയ്പ്പൂരിൽ അനുഭവപ്പെടാറുള്ളത്. ഭൂമധ്യരേഖയോടുള്ള അതിന്റെ സാമീപ്യം മിതമായതും ഉയർന്ന ഈർപ്പമുള്ളതുമായ ഒരു ചെറിയ കാലാവസ്ഥാനുസൃത താപനിലാ വ്യതിയാനം സംഭവിക്കുന്നതിന് കാരണമാകുന്നു. ഈ പ്രദേശത്തെ വാർഷിക താപനില 20 മുതൽ 35°C (68 മുതൽ 95 °F) വരെയാണ്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലത്ത് തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ പ്രഭാവത്താൽ കനത്ത മഴ പെയ്യുന്നു. ഒക്‌ടോബർ മുതൽ ഡിസംബർ വരെ വടക്കുപടിഞ്ഞാറൻ മൺസൂണിൽ നിന്ന് കീഴുവയ്പ്പൂരിൽ ചെറിയ മഴ ലഭിക്കുന്നു. ഈ പ്രദേശത്തെ ശരാശരി വാർഷിക മഴ 315 സെ.മീ. ആണ്. മാർച്ച് മുതൽ മെയ് വരെയാണ് വേനൽക്കാലമെങ്കിലും മെയ് മാസത്തിൽ ഇടിയോടുകൂടിയ മഴ പെയ്യുന്നു.

രാഷ്ട്രീയം

തിരുവല്ല നിയമസഭാ മണ്ഡലത്തിന്റെയും പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്റെയും ഭാഗമാണ് കീഴുവായ്പൂർ. അഡ്വ. മാത്യു ടി. തോമസാണ് നിലവിലെ എം.എൽ.എ. ലോക്‌സഭയിൽ കീഴുവായ്പൂരിനെ പ്രതിനിധീകരിക്കുന്നത് പത്തനംതിട്ടയിൽ നിന്നുള്ള സിറ്റിംഗ് എംപിയായ ആന്റോ ആൻ്റണിയാണ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്). രാജ്യസഭയിൽ കീഴ്വായ്പൂരിനെ പ്രതിനിധീകരിക്കുന്നത് കീഴ്വായ്പൂരിലെ തന്നെ സിറ്റിംഗ് എംപിയാണ്.

വിദ്യാഭ്യാസം

ഗ്രാമത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:

  • ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ.
  • മല്ലപ്പള്ളി മാർത്തോമ്മാ ഇംഗ്ലീഷ് മീഡിയം സ്കൂൾ.
  • MTLP സ്കൂൾ നെയ്തേലിപടി, കീഴ്വായ്പൂർ.
  • കിഴക്കേക്കര എൽപി സ്കൂൾ, കീഴ്വായ്പൂർ.
  • ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളേജാണ് ഗ്രാമത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ മാത്രം അകലെയാണ്.

മതം

ഈ പ്രദേശത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും ക്രിസ്ത്യാനികളോ ഹിന്ദുക്കളോ ആണ്. അഞ്ച് മാർത്തോമ്മാ പള്ളികളും ഓരോ CSI, പെന്തക്കോസ്ത് ദേവാലയങ്ങളും കൂടാതെ സുബ്രഹ്മണ്യവും ശിവനുമായി സമർപ്പിച്ചിരിക്കുന്ന രണ്ട് ഹൈന്ദവ ക്ഷേത്രങ്ങളും ഇവിടെയുണ്ട്.

ആശുപത്രികൾ

  • റവ. ജോർജ്ജ് മാത്തൻ മിഷൻ ഹോസ്പിറ്റൽ (കീഴ്വായ്പൂരിന് അടുത്തുള്ള ആശുപത്രി)
  • പ്രാഥമികാരോഗ്യ കേന്ദ്രം, കീഴ്വായ്പൂർ
  • ഗവ. ആയുർവേദ ആശുപത്രി, കീഴ്വായ്പൂർ
  • ഗവ. ഹോമിയോപ്പതി ആശുപത്രി, കീഴ്വായ്പൂർ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads