Map Graph

കീഴ്വായ്പൂർ

പത്തനംതിട്ട‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ പത്തനംതിട്ട ജില്ലയെ രൂപപ്പെടുത്തുന്ന അഞ്ച് താലൂക്കുകളിൽ ഒന്നായ മല്ലപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് കീഴ്വായ്പൂർ ഇത് തിരുവല്ല അസംബ്ലി നിയോജക മണ്ഡലത്തിൻ്റെ ഭാഗമാണ്. മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അതിന്റെ പാരമ്പര്യങ്ങൾക്കും സംസ്കാരങ്ങൾക്കും ആചാരങ്ങൾക്കും പേരുകേട്ടതാണ്. കോട്ടയം-പുനലൂർ സംസ്ഥാന പാതയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മല്ലപ്പള്ളിയിൽ നിന്ന് 3 കിലോമീറ്ററും കോഴഞ്ചേരിയിൽ നിന്ന് 11 കിലോമീറ്ററും തിരുവല്ലയിൽ നിന്ന് 13 കിലോമീറ്ററും ദൂരങ്ങളിലാണ് ഈ ഗ്രാമം. റബ്ബർത്തോട്ടങ്ങളും നെൽവയലുകളും ഇടകലർന്ന, നിരവധി NRI കളും ഉള്ള ഒരു സാധാരണ മധ്യതിരുവിതാംകൂർ ഗ്രാമമാണ് കീഴ്വായ്പൂർ. കൂടാതെ മല്ലപ്പള്ളി താലൂക്കിലെ ഏക പോലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് കീഴുവയ്പ്പൂരിലാണ്. ഈ ഗ്രാമത്തിന്റെ പിൻകോഡ് 689587 ആണ്.

Read article