കുട്ടനാടൻ നിലങ്ങൾ
From Wikipedia, the free encyclopedia
Remove ads
ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന കേരളത്തിലെ പ്രധാന കാർഷികമേഖലകളിലൊന്നാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 76 വില്ലേജുകളിലായി വ്യാപിച്ച് കിടക്കുന്ന കുട്ടനാടൻ മേഖലയുടെ വിസ്തൃതി 54000 ഹെക്ടറാണ്[1]. കുട്ടനാടൻ പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ പ്രധാന സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. ഒരു വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്[2].
Remove ads
ഭൂപ്രകൃതി
സമുദ്രനിരപ്പിൽ നിന്ന് 1.5 മീറ്റർ വരെ താഴെ സ്ഥിതി ചെയ്യുന്ന വയലുകളാണിവ. കാലവർഷക്കാലത്ത് ഈ പാടശേഖരങ്ങൾ കായലുകളായി രൂപാന്തരപ്പെടുന്നു. പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നീ നദികൾ കുട്ടനാടൻ നിലങ്ങളിലൂടെ ഒഴുകി വേമ്പനാട്ടുകായലിൽ ലയിക്കുന്നു.
ചരിത്രം
നിലങ്ങൾ
കൃഷിരീതി
വിത്ത്
കുട്ടനാടൻ നിലങ്ങൾക്കനുയോജ്യമായ മൂപ്പു കുറഞ്ഞ ഇനങ്ങൾ : മട്ട ത്രിവേണി, ജ്യോതി, കാർത്തിക, മാക്കം, കാഞ്ചന. ഇടത്തരം മൂപ്പുള്ള ഇനങ്ങൾ : ജയ, കനക, പവിഴം, ആശ, ഭദ്ര[3]
ഇതുകൂടി കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads