കുതിരാൻ‌ തുരങ്കം

From Wikipedia, the free encyclopedia

കുതിരാൻ‌ തുരങ്കംmap
Remove ads

ദേശീയപാത 544-ൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു തുരങ്കമാണ് കുതിരാൻ തുരങ്കം.[1] കുതിരാൻ മലയെ തുരന്നുകൊണ്ടുള്ള ഇതിനു മാസ്റ്റർ പ്ലാൻ പ്രകാരം 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉൾപ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റർ വീതിയിലാണ് ഇരട്ട തുരങ്കത്തിൻെറ നിർമ്മാണം. ഉയരം പത്തു മീറ്റർ. തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലമുണ്ട്. 450 മീറ്റർ പിന്നിട്ടാൽ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റർ വീതിയിൽ പാത നിർമ്മിക്കാൻ പദ്ധതിയുണ്ട്. [2] ഇതിൽ ഒരു തുരങ്കം 2017 ഫെബ്രുവരിയിൽ തുറന്നിരുന്നു.[3] എങ്കിലും അത് ഏതാനും ദിവസങ്ങൾക്കകം തന്നെ അടയ്ക്കുകയും തുടർനിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്തു.കേരളത്തിലെ ആദ്യ തുരങ്കപാതയാണ് കുതിരാൻമല തുരകപാത

വസ്തുതകൾ Overview, Location ...

വസ്തുതകൾ Overview, Location ...
Remove ads

നിലവിലെ ട്രാഫിക്

കുതിരാൻ മലകൾ ആനമലൈ മലനിരകളുടെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന അറിയപ്പെടുന്ന ഒരു വന്യജീവി സങ്കേതമാണ്.

കുതിരാൻ കയറ്റം ദേശീയപാത 544 -ലെ തിരക്കേറിയ തൃശൂർ - പാലക്കാട് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗതാഗത തടസ്സമുള്ള ഇടുങ്ങിയ ചുരവും ഒരു അപകടസ്ഥലവുമായിരുന്നു. ജോലികൾ പൂർത്തിയാകുമ്പോൾ, രണ്ട് തുരങ്കങ്ങളും കൊച്ചി മുതൽ കോയമ്പത്തൂർ വരെ 3 കിലോമീറ്റർ (1.86 മൈ) കുറയ്ക്കുന്നത് കൂടാതെ കുന്നുകളിലൂടെ സഞ്ചരിക്കുന്നതിൽ ഇതുവരെ ഉണ്ടായിരുന്ന വാഹന തിരക്ക് ഒഴിവാക്കുന്നതിനാൽ യാത്രാ സമയം ഗണ്യമായി കുറയ്ക്കും എന്നൊരു ഗുണവുമുണ്ട്.

ഭൂമിശാസ്ത്രപരവും ഭരണപരവുമായ വെല്ലുവിളികൾ കാരണം തുരങ്കത്തിലെ ജോലികൾ പൂർത്തിയാക്കാൻ ഒരു ദശകത്തിലധികം സമയമെടുത്തു.

2018 കേരള പ്രളയകാലത്ത് 2018 ഓഗസ്റ്റിൽ അടിയന്തര വാഹനങ്ങൾ കടന്നുപോകുന്നതിനായി തുരങ്കം തുറന്നു കൊടുത്തിരുന്നു. 2019 ജൂണിൽ കുതിരാൻ പാലത്തിൽ ഉണ്ടായ അപകടത്തെ തുടർന്ന് വൻ ഗതഗതതടസം ഉണ്ടായതിനെ തുടർന്ന് നാല് മണിക്കൂർ തുരങ്കം തുറന്നു കൊടുത്തു. [4] 2020 ജനുവരിയിൽ, തൃശ്ശൂരിനും പാലക്കാടിനുമിടയിൽ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഭൂഗർഭ കേബിളിംഗ് ജോലികൾ സുഗമമാക്കുന്നതിന് തുരങ്കം ഭാഗികമായി തുറന്നു. [5]

2021 ജൂലൈ 31-ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിലൂടെ നടത്തിയ പ്രഖ്യാപനത്തെ തുടർന്ന് പാലക്കാട് - തൃശൂർ ദിശയിലുള്ള രണ്ട് തുരങ്കങ്ങളിൽ ഒന്ന് ഔദ്യോഗികമായി ഗതാഗതത്തിനായി തുറന്നു. [6]

Remove ads

ചെലവ്

കരാർ ഏറ്റെടുത്ത ഹൈദരാബാദ് ആസ്ഥാനമായുള്ള കെഎംസി കമ്പനി പ്രഗതി ഗ്രൂപ്പിന് ഉപകരാറ് നൽകി. 200 കോടി രൂപ ചെലവിലാണ് പ്രഗതി ഗ്രൂപ്പ് ഉപകരാർ സ്വന്തമാക്കിയത്.

അളവ്

ഇരു വശത്തും 3 വരികൾ വീതം 6 വരികളുള്ള ഇരട്ട ട്യൂബ് തുരങ്കങ്ങൾക്ക് ഏകദേശം 1 കിലോമീറ്റർ നീളമുണ്ട്. യഥാക്രമം ഇടത് തുരങ്കം 955 മീ (3,133 അടി) വലത് തുരങ്കം 944 മീ (3,097 അടി) നീളവും, വീതിയും ഉയരവും 14-ഉം 10 മീറ്റർ (46-ഉം 33 അടി) ഉണ്ട്. തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ (66 അടി) വിടവ് ഇട്ടാണ് നിർമാണം . തുരങ്കത്തിനുള്ളിൽ രണ്ട് അടിയന്തര ക്രോസ്ഓവറുകൾ ഉണ്ട്. [7]

ഗാലറി

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads