കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ തെക്കെ അറ്റത്തെ ജില്ലയായ തിരുവനന്തപുരത്തെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്.[1] ഇത് ഒപ്പം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തി പ്രദേശവും കൂടിയാണ്. നെയ്യാറിന്റെ പോഷക നദിയായ ചിറ്റാർ ഒഴുകുന്നത് ഈ പ്രദേശത്തുകൂടിയാണ്. ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ ഭാഗം കടൽ കാണിക്കുന്നാണ്. നൂറിലധികം ആളുകൾക്ക് മഴയും വെയിലുമേൽക്കാതെ കയറിനിൽക്കാൻ സാധിക്കുന്നത്ര വിസ്തൃതമായ പാറക്കൂട്ടങ്ങൾ ഇവിടെ കാണപ്പെടുന്നത് ഒരു സവിശേഷതയാണ്. കേരളത്തിന്റെ തെക്കേ അതിരിനോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം കാർഷികപ്രധാനമാണ്. കുന്നുകളിലും അവയുടെ ചരിവുകളിലും ഇടുങ്ങിയ താഴ്വാരങ്ങളിലുമായി ഇവിടത്തെ കൃഷിയിടങ്ങൾ വ്യാപിച്ചുകിടക്കുന്നു. കാരക്കോണം, കുന്നത്തുകാൽ, ചാവടി, നാറാണി ,ഉണ്ടൻകോട് എന്നീ കച്ചവട കേന്ദ്രങ്ങൾ ഉൾപ്പെടുന്നു. തമിഴ്നാടിൽ സ്ഥിതിചെയ്യുന്ന തിരക്കേറിയ കാരക്കോണത്തിനു സമീപത്തുള്ള കന്നുമാമൂട് ചന്ത ഇതിന്റെ അതിർത്തിപങ്കിടുന്നുണ്ട്. പി.ആർ.എസ്സിന്റെ മേരീ മാതാ ഇഞ്ചിനിയറിങ് കോളേജ് ഈ പഞ്ചായത്തിലെ പാലിയോട് എന്ന് പ്രദേശത്താണ്. പ്രോഫസർ മധുസൂദനൻ നായർ ജനിച്ചത് ഈ പ്രദേശത്തെ അരുവിയോട് എന്ന ഗ്രാമത്തിൽ ആണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads