കുമ്പളം (എറണാകുളം)

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

കുമ്പളം (എറണാകുളം)map
Remove ads

9°55′0″N 76°18′0″E

വസ്തുതകൾ

എറണാകുളം ജില്ലയിലെ വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ഒരു തുരുത്ത് ഗ്രാമമാണ്‌ കുമ്പളം. ഇത് എറണാകുളം ജില്ലയിലെ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ (മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റി ആകും മുൻപ് വൈറ്റില ബ്ലോക്ക് പഞ്ചായത്ത്) കുമ്പളം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്നു.ദേശീയപാത 544 ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു.കൊച്ചി കോർപ്പറേഷനിലെ ഇടക്കൊച്ചി, വെല്ലിംഗ്ടൺ ഐലൻറ്, തേവര എന്നീ പ്രദേശങ്ങളും ,മരട് മുനിസിപ്പാലിറ്റിയിലെ നെട്ടൂരും ഈ ഗ്രാമവുമായി ജലാതിർത്തി പങ്കിടുന്നു. ടൂറിസം സാധ്യതകൾ ഏറെയുള്ള ഒരു ജലാഭിമുഖ ഗ്രാമമാണ് കുമ്പളം.

Remove ads

അതിർത്തികൾ

തെക്കുഭാഗം കൈതപ്പുഴക്കയൽ കഴിഞ്ഞ് ആലപ്പുഴ ജില്ലയിലെ അരൂർ. പടിഞ്ഞാറ് ഇടക്കൊച്ചി കായൽ കഴിഞ്ഞ് കൊച്ചിൻകോർപ്പറേഷനിലെ ഇടക്കൊച്ചി. വടക്ക് കായൽ കഴിഞ്ഞ് കൊച്ചിൻ കോർപ്പറേഷനിലെതേവര. കിഴക്ക് നെട്ടൂർ കായൽ കഴിഞ്ഞ് മരടു് ഗ്രാമപ്പഞ്ചായത്തിലെ (ഇപ്പോൾ മരടു് മുനിസിപ്പാലിറ്റി) നെട്ടൂർ. കുമ്പളം ഗ്രാമപ്പഞ്ചായത്തിലെ മാടവനയും പനങ്ങാടും.തീരദേശ റെയിൽ‌വെയുടെ ഒരു സ്റ്റേഷൻ കുമ്പളത്തുണ്ട്.

എത്തിച്ചേരാൻ

എറണാകുളത്തുനിന്നും തീവണ്ടിയിൽ കുമ്പളം സ്റ്റേഷനിൽ ഇറങ്ങാം. ബസ്സിന്‌ തേവരഫെറി ബസ്സിന്‌ തേവരഫെറിയിലിറങ്ങി ബോട്ട് വഴി കുമ്പളം നോർത്തിൽ എത്താം.വൈറ്റിലയിൽനിന്നും കുമ്പളം, ആലപ്പുഴ, ചേർത്തല, അരൂർ ബസ്സിലൂടെ ദേശീയപാതയിലൂടെ തൈക്കൂടം, കുണ്ടന്നൂർ, നെട്ടൂർ, മാടവന ജംഗ്‌ഷൻ വഴി എത്തിച്ചേരാം.

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads