കുരണ്ടി

From Wikipedia, the free encyclopedia

കുരണ്ടി
Remove ads

കേരളത്തിൽ അങ്ങോളമിങ്ങോളം കാണുന്ന ഒരു വള്ളിച്ചെടിയാണ് കുരണ്ടി അഥവാ കൊരണ്ടി. (ശാസ്ത്രീയനാമം: Salacia reticulata). പൊൻകൊരണ്ടി, ഏകനായകം എന്നെല്ലാം പേരുകളുണ്ട്. ഇതൊരു ആയുർവേദ ഔഷധം കൂടിയാണ്. ഇവയിൽ ചെറിയ പഴങ്ങൾ ധാരാളമായി കാണപ്പെടുന്നു. ഈ പഴങ്ങൾ ഭക്ഷ്യയോഗ്യവുമാണ്. മറ്റു വൃക്ഷങ്ങളിൽ പടർന്നു പന്തലിച്ചാണ് കുരണ്ടി വളരുന്നത്. ഇവയിലുണ്ടാകുന്ന പഴങ്ങൾക്ക് ഇലക്ട്രിക് ബൾബുകളുടെ ആകൃതിയാണുള്ളത്[1]. നന്നായി പഴുത്ത കായ്കൾ ചുവന്ന നിറത്തിൽ കാണപ്പെടുന്നു. ഇവയുടെ ഉള്ളിൽ മാസളമായ ഭാഗമുണ്ട്. ഇതാണ് ഭക്ഷ്യയോഗ്യമായത്. വേനൽക്കാലത്താണ് പഴങ്ങൾ കൂടുതലായി കാണപ്പെടുന്നത്. പഴങ്ങളിൽ നിന്നും ലഭിക്കുന്ന ഇവയുടെ വിത്തുകൾ പാകി മുളപ്പിച്ച് പുതിയവ വളർത്താം. നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാവുകളിലുമെല്ലാം കണ്ടുവരുന്നു. പശ്ചിമഘട്ടതദ്ദേശവാസിയാണ് ഈ വള്ളിച്ചെടി. ഈ ചെടിയുടെ വേരിൽ Salcital എന്നൊരു ഘടകം അടങ്ങിയിരിക്കുന്നു .ഈ ഘടകം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു...

Thumb
കുരണ്ടി
Thumb
കുരണ്ടി, ഉണക്കിയ വേര്

വസ്തുതകൾ കുരണ്ടി, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads