കുറവിലങ്ങാട് പള്ളി
കേരളത്തിലെ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രം From Wikipedia, the free encyclopedia
Remove ads
കോട്ടയം ജില്ലയിലെ പ്രശസ്തമായ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ചുഡീക്കൻ തീർത്ഥാടന ദൈവാലയം . ആഗോള മരിയൻ (കന്യകാ മറിയം) തീർത്ഥാടനത്തിനും, മൂന്ന് നോമ്പിനോട് അനുബന്ധിച്ചുള്ള കപ്പൽ പ്രദക്ഷിണത്തിനും പ്രസിദ്ധമായ ഈ ദേവാലയം പാലാ രൂപതയുടെ കീഴിലാണ്.
Remove ads
ചരിത്രം
നൂറ്റാണ്ടൂകൾക്കുകൾക്കു മുൻപ് കന്നുകാലികളെ മേയിച്ചു നടന്ന് കാട്ടിലകപ്പെട്ട ഇടയബാലകർക്ക് പരിശുദ്ധ കന്യാമറിയം മുത്തിയമ്മയുടെ രൂപത്തിൽ ഇവിടെ വച്ച് ദർശനം നൽകുകയും ദാഹ ജലത്തിനായി നീരുറവ കാണിച്ചു കൊടുക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ഏ.ഡി. 105-ലാണ് ഈ ദേവാലയം നിർമ്മിക്കപ്പെട്ടത്[1]. പള്ളിയുടെ പഴയ മണിമാളികയിൽ സ്ഥാപനകാലം 105 എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്.

കുറവിലങ്ങാട് മുത്തിയമ്മയുടെ രൂപം
ദേവാലയങ്ങൾ
ഇവിടെ ഒരേ ചുറ്റുവട്ടത്തു തന്നെ മൂന്ന് പള്ളികളുണ്ട്. ഒന്ന് ഇടവക പള്ളിയായ വലിയ പള്ളി. അതിന് തൊട്ട് കിഴക്ക് സെമിത്തേരിയിൽ വിശുദ്ധ ഔസേപ്പിന്റെ നാമത്തിൽ ഒരു കപ്പേള. അതിനും തെക്കായി വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിൽ ചെറിയ പള്ളി.
വലിയ പള്ളി
പല പ്രാവശ്യം ഈ പള്ളി പുതുക്കി പണിതു. ഓരോ തവണയും വടക്കോട്ട് വീതിക്കുകയാണ് ചെയ്തത്. ആദ്യ പള്ളിയുടെ മദ്ബഹ പിന്നത്തെ പുതുക്കലോടെ തെക്കേയരികിലായി. തെക്കേ സങ്കീർത്തിയെന്ന് ഇതിന് പേരുമിട്ടു. അവിടെയുള്ള അൾത്താരയിലാണ് മാതാവിന്റെ കരിങ്കൽ പ്രതിമ. ആ അൾത്താരയ്ക്കു നേരേയാണ് കുരിശിൻതൊട്ടിയിലെ കൽക്കുരിശുകൾ. പള്ളിക്ക് വടക്കോട്ട് വീതി കൂട്ടി എന്നതിന് തെളിവ് ഈ കൽക്കുരിശുകൾ തന്നെ. 1960ലാണ് വലിയ പള്ളിയുടെ ഗോപുരങ്ങൾ പണിയുന്നത്, 2018 റവ ഡോ ജോസഫ് തടത്തിൽ വീതി കൂട്ടി അവസാനമായി പുതുക്കി പണിതു

മുത്തിയമ്മയുടെ കിരീടധാരണം

സുറിയാനി ലിഖിതങ്ങലുള്ള കൽമണ്ഡപം

വലിയ പള്ളിയുടെ മുകളിലുള്ള സീലിങ് (ഭാവന ചിത്രം)
ചെറിയ പള്ളി
വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ഈ പള്ളി വളരെ ചേർത്തും. വലിയപള്ളിയ്ക് കിഴക്ക് ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയുന്നു. ഇ പള്ളിയോടു ചേർന്നാണ് മണിമാളിക സ്ഥിതി ചെയുന്നത്.
സെമിത്തേരി കപ്പേള
Remove ads
കൽക്കുരിശ്

കേരളത്തിലെ ഏറ്റവും വലിയ, ഒറ്റക്കല്ലിൽ തീർത്ത കൽക്കുരിശാണിത്. 48 അടി ഉയരമുള്ള കുരിശും അതിന്റെ കരിങ്കൽത്തറയും എ.ഡി.1575ൽ പണികഴിപ്പിച്ചവയാണ്. കരിങ്കൽത്തറയിൽ ഈശോയുടെ ശരീരത്തോടുകൂടിയ കുരിശും പെലിക്കൺ പക്ഷിയും മുന്തിരിക്കുലകളും കൊത്തിവച്ചിരിക്കുന്നു. ഒപ്പം താമരയിലകളും, ഇത് ബുദ്ധമത സ്വാധീനത്തെ സൂചിപ്പിക്കുന്നു. ചുറ്റുവിളക്ക് കത്തിക്കുക എന്ന നസ്രാണി പാരമ്പര്യമാണ് ഇവിടുത്തെ നേർച്ച.
മണിമാളിക
ചെറിയ പള്ളിയുടെ തെക്ക് വശത്തായാണ് മണിമാളിക. മൂന്ന് ഭീമൻ മണികളുള്ള ഈ മണിമാളിക 1910ൽ നിർമ്മിച്ചതാണ്. 1911ൽ ജർമിനിയിലെ ഹാമ്പുർഗിൽ നിന്ന് 30000 രൂപ മുടക്കി, നാല് മണികൾ കപ്പൽ മാർഗ്ഗം കൊണ്ടുവന്ന് ഇവിടെ സ്ഥാപിക്കപ്പെട്ടു. യാത്രാമദ്ധ്യേ ഒരെണ്ണം കടലിൽ നഷ്ടപ്പെട്ടു എന്നാണ് ചരിത്രം പറയുന്നത്. പള്ളിയിലെ രേഘകൾ പ്രകാരം മണികൾക്ക് യഥാക്രമം 1666 കി.ഗ്രാം , 1173 കി.ഗ്രാം, 710 കി.ഗ്രാം ഭാരമുണ്ട്. സപ്തസ്വരങ്ങൾ വായിക്കാമെന്ന് കരുതപ്പെടുന്ന ഈ മണികൾ ഭാരക്കൂടുതൽ മൂലം ചവിട്ടിയാണ് മുഴക്കുന്നത്.
Remove ads
തിരുനാളുകൾ

മൂന്ന് നോമ്പ്, എട്ട് നോമ്പ്, വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ എന്നിവയാണ് ഇവിടുത്തെ പ്രധാന തിരുന്നാളുകൾ . ഇതിൽ തന്നെ മൂന്നു നോയമ്പ് തിരുനാൾ ആണ് ഏറ്റവും പ്രസിദ്ധവും, ആഘോഷ പൂർവ്വം കൊണ്ടാടുന്നതും. അമ്പതു നോയമ്പിനു പതിനെട്ടു ദിവസം മുന്നോടിയായാണ് മൂന്ന് നോയമ്പ് തിരുന്നാൾ കൊണ്ടാടുന്നതു. മൂന്ന് നോയമ്പ് തിരുനാളിലെ രണ്ടാം ദിവസത്തെ കപ്പൽ പ്രദക്ഷിണം വളരെ പ്രസിദ്ധമാണ്[2].
മാസദ്യവെള്ളിയാഴ്ചകളിൽ (മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച) ഒട്ടേറെ തീർഥാടകർ എത്തുന്ന പതിവുള്ളതിനാൽ അന്നേ ദിവസം. ഒട്ടേറെ കുർബാനകളും നേര്ച്ച വഴിപാടുകളും നടക്കുന്നു. എല്ലാ മാസദ്യവെള്ളിയാഴ്ചകളും തിരുന്നാൾ ദിവസത്തിന് സമാനമായ പ്രതീതി ഉണ്ടാക്കുന്നു.
പള്ളിയിലെ മൂന്നു നോയമ്പ് തിരുനാളിന് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ നിന്ന് ആനയെ പ്രദക്ഷിണത്തിനയക്കുകയും, ക്ഷേത്രത്തിലെ ഉത്സവത്തിന് പള്ളിയിൽനിന്നും മുത്തുകുടകൾ കൊടുത്തയക്കുകയും ചെയ്യുന്ന ചടങ്ങ് ഇപ്പോഴും നടക്കുന്നു.
Remove ads
കപ്പൽ പ്രദക്ഷിണം
മൊസോപ്പൊട്ടോമിയ,ഇന്ത്യ,ചൈന എന്നീ ദേശങ്ങളിൽ ക്രിസ്തുവേദം അറിയിച്ച മാർ തോമ്മാ വിശുദ്ധൻ്റെ ശിഷ്യൻമാരിൽ ഒരുവനായ കടൈപ്പൂര്/കടപ്പൂര് ശിമയോൻ കത്തനാരുടെ/റമ്പാൻ്റെ പിൻമുറകുടുംബക്കാരും,ശിഷ്യകുടുംബക്കാരുമുൾപ്പെടുന്ന കടപ്പൂര് അഞ്ചു വീടര് എന്നറിയപ്പെടുന്ന അഞ്ച് അടിസ്ഥാന ,കുടുംബങ്ങൾക്കാണ് കപ്പൽ എടുക്കുന്നതിനുള്ള അവകാശം. കടപ്പൂര് വലിയവീട്/പെരിയവീട്, കത്തേടം/കത്തേടത്ത്, മഞ്ചേരിൽ/മാച്ചേരിൽ, പുതുശ്ശേരിൽ/പുതുച്ചേരിൽ, ചെമ്പൻകുളം, എന്നീ അഞ്ചു വീട്ടുകാരാണ് മൂന്നു നോമ്പ് തിരുനാളിന് കപ്പൽ വഹിക്കുന്നത്.ഈ അഞ്ചു കുടുംബങ്ങളും ബി.സി 700 ൽ അസീറിയൻ ആക്രമണം മൂലം ചിതറിപ്പോയ/നഷ്ടപ്പെട്ട അഞ്ച് യഹൂദ വംശങ്ങൾ ബിസി 587 ൽ ഇവിടെ എത്തിയതായാണ് പാരമ്പര്യം.
ആദിമ കാലം മുതലേ മലഞ്ചരക്കുകളായ സുഗന്ധവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ, തുടങ്ങിയവയുടെ കച്ചവടമായിരുന്നു ഇവരുടെ മുഖ്യ തൊഴിൽ.ഇതിനാൽത്തന്നെ,കടൈ/കട അഥവാ കച്ചവട സ്ഥലം എന്നതിൽ നിന്നാണ് കടൈപ്പുര്/കടപ്പൂര് എന്ന സ്ഥലനാമം രൂപപ്പെട്ടത്.ഇതിൻ്റെ പടിഞ്ഞാറേ ഭാഗമായ കടൈ തുരുത്താണ് പിന്നീട് കടുത്തുരുത്തിയായി മാറിയത്. പുരാതന കാലം മുതലേ കളത്തൂര് ഉണ്ടായിരുന്ന മൂന്നുപീടിക ഇവരുടെ മുഖ്യ കച്ചവട കൈമാറ്റ സ്ഥലമായിരുന്നു. ആദിമ കാലഘട്ടങ്ങളിൽ ഗലീലി,നിനവേ, ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങളിലേക്ക് കടുത്തുരുത്തിയിൽ നിന്നും, പുറക്കാട് നിന്നുമൊക്കെ കപ്പൽ/പത്തേമാരി മാർഗ്ഗം കച്ചവടം നടത്തിയിരുന്നു. കടപ്പൂരിലുടെ ഇപ്പോഴുള്ള തോട് പുരാതന കാലത്ത് മീനച്ചിലാറിലേക്ക് ബന്ധിപ്പിച്ചിരുന്ന ചെറിയ പുഴയായിരുന്നു. കടപ്പൂരിലുള്ള മാളിയേക്കൽ കടവിലൂടെയാണ് ചെറിയ യാനങ്ങൾ മുഖേന കച്ചവട വസ്തുക്കളുടെ കയറ്റിറക്ക് നടത്തിയിരുന്നത്. ആദിമ കാലങ്ങളിലൊരിക്കൽ മൈലാപ്പൂരിലേക്ക് കച്ചവട ചരക്കുമായി കടൽ മാർഗ്ഗം പോകും വഴി കപ്പൽ കടൽ ക്ഷോഭത്തിൽപ്പെട്ടപ്പോൾ "സുരക്ഷിതരായി തിരികെ തങ്ങളുടെ ദേശത്ത് ദൈവമാതാവിന് പള്ളി പണിത്, യൗനാൻ ദീർഘദർശിയെ അനുസ്മരിക്കുവിധം കപ്പൽ പ്രദക്ഷിണം നടത്തിെക്കൊള്ളാമെന്നുള്ള" നേർച്ചയാണ്, ലോകത്ത് വേറൊരിടത്തുമില്ലാത്ത കുറവിലങ്ങാട്ടു പള്ളിയിലെ കപ്പേലാട്ടവും, കപ്പൽ പ്രദിക്ഷണവും, വെച്ചൂട്ടും, ഉണ്ടാകുവാൻ കാരണം.
കുറവിലങ്ങാട്ടു പള്ളിയുടെ വടക്കുപടിഞ്ഞാറായുള്ള പള്ളി വടേക്കടത്ത് പറമ്പിനും, വടക്ക്കിഴക്കായുള്ള കള്ളി പറമ്പിനും, മദ്ധ്യേയുള്ള പറമ്പും, തെക്ക്പടിഞ്ഞാറായുള്ള കാളിക്കാവ് പറമ്പിനും തെക്ക് കിഴക്കായുള്ള ശങ്കരപുരി പറമ്പിനും, മദ്ധ്യേയുള്ള പറമ്പും, കടപ്പൂര് കുടുംബങ്ങളുടേതായിരുന്നു.കൂടാതെ, പള്ളി നടക്കൽ തെക്കേടത്ത് പറമ്പ് കടപ്പൂരഞ്ചുവീടർക്കും പള്ളിയാവശങ്ങൾക്ക് കുറവിലങ്ങാട്ട് വരുമ്പോൾ പ്രത്യേകിച്ച് മൂന്നുേനാമ്പു കാലത്ത് താമസിക്കുവാനുള്ള സ്ഥലമായിരുന്നു. മാനശംഖൂ കേസിൽ കേസ് വാദിച്ച് ജയിച്ചതിന് പ്രതിഫലമായി മാണിക്കത്തനാർ കടപ്പൂര്കാരുടെ സ്ഥലം പള്ളിയുടെ പേർക്ക് എഴുതി വാങ്ങിച്ചു.
കപ്പലോട്ടം സംബന്ധിച്ച കുറവിലങ്ങാട്ടെ ഒരു വാമൊഴി ഐതിഹ്യം ഇപ്രകാരമാണ്, കുറവിലങ്ങാട്ടെ ബ്രാഹ്മണ പാരമ്പര്യ അടിസ്ഥാന കുടുംബങ്ങളിൽ ഒന്നായ കലിംഗ ൽ/കല്ലിങ്ങൽ/കള്ളി/പള്ളിവീട്ടിൽ കുടുംബത്തിൽ നിന്നും ദത്ത് മാർഗ പിൻമുറയായി കടപ്പൂര് മഞ്ചേരിൽ തറവാട്ടിൽ ജനിച്ച സഹോദരങ്ങളാണ് കൂറ്റൻ മാപ്പിളമാർ എന്നറിയപ്പെട്ടിരുന്ന, ചാക്കോ തരകനും (1707-1808)മാത്തൂ തരകനും (1712-1756), 1735-40 കാലഘട്ടത്തിൽ വിദേശകച്ചവടക്കാർക്ക് തുറമുഖത്ത് ചരക്കെത്തിക്കുകയും തരകുപിരിക്കുകയും മറ്റും ചെയ്തുവന്നിരുന്ന കൂറ്റൻ സഹോദരൻമാരുമായി ഡച്ചുകാർ വലിയ സൗഹൃദത്തിലായി. അതിനാൽ ഡച്ചുകാർ ഡെൻമാർക്കിലേക്ക് യാത്രയ്ക്ക് ക്ഷണിക്കുകയും, മൂത്തയാളായ ചാക്കോ തരകൻ ചരക്കുകപ്പലിൽ വിദേശയാത്രക്കു പോകുകയും തിരികെ വരുമ്പോൾ കപ്പൽ കടൽക്കാറ്റിപ്പെട്ട് അപകടാവസ്ഥയിലായപ്പോൾ, തരകൻ നാവികരോട് ഒരു സഹായം അഭ്യർത്ഥിച്ചു. "തങ്ങളുടെ പൂർവ്വികർ പുരാതന കാലത്തെ കച്ചവടനാവികരായിരുന്നെന്നും, ഒരിക്കൽ, മൈലാപ്പൂര് ഭാഗത്തേക്ക് കച്ചവട ചരക്കുസാമഗ്രികളുമായി പോകും വഴി കപ്പൽ കടൽ ക്ഷോഭത്തിൽപ്പെട്ടപ്പോൾ സുരക്ഷിതരായി തിരികെ എത്തുന്നതിന്, തങ്ങളുടെ ദേശത്ത് ദൈവമാതാവിന് പള്ളി പണിത്, യൗനാൻ ദീർഘദർശിയെ അനുസ്മരിക്കുവിധം കപ്പൽ പ്രദക്ഷിണം നടത്തിെക്കൊള്ളാമെന്നുള്ള നേർച്ച ഉണ്ടായിരുന്നെന്നും, അതിൽ പള്ളി പണിതെങ്കിലും, ഇക്കാലമത്രയും കപ്പൽ ഉണ്ടാക്കി പ്രദിക്ഷണം നടത്തുവാൻ കഴിഞ്ഞിട്ടില്ലെന്നും, ഞാൻ കുറവിലങ്ങാട് മുത്തിയമ്മയുടെ ഒരു മാതൃഭക്തനാണ്, എനിക്ക് ആ നേർച്ച വീണ്ടും നേർന്ന് നടത്തുവാൻ ആഗ്രഹമുണ്ട്. നിങ്ങൾ ഒരു കപ്പൽ പണിത് തന്ന് സഹായിക്കുമെങ്കിൽ ഞങ്ങൾക്ക് ആ നേർച്ച നിറവേറ്റുവാൻ കഴിയും. ആ നേർച്ച നേർന്ന ശേഷം ഞാൻ മുത്തിയമ്മയെ വിളിച്ചു പ്രാർത്ഥിച്ചാൽ അമ്മ സഹായിച്ച് ഈ കടൽ ക്ഷോഭം മാറി നമ്മൾ സുരക്ഷിതരായിത്തീരും" എന്ന് പറഞ്ഞപ്പോൾ നാവികർ മറുപടിയായി " നിങ്ങളുടെ വിശ്വാസപ്രകാരം ഇവ സംഭവിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പാണെങ്കിൽ നേർച്ച നേർന്നുകൊള്ളൂ, ഞങ്ങൾ കപ്പൽ പണിത് സഹായിക്കാം" എന്ന് മറുപടി നൽകിയപ്പോൾ,കൂറ്റൻ മാപ്പിള കപ്പൽ പ്രദക്ഷിണ നേർച്ച നേർന്ന്, മുത്തിയമ്മയെ വിളിച്ചു പ്രാർത്ഥിച്ചതിനാൽ കടൽ ശാന്തമായെന്നും, സന്തുഷ്ടരായ ഡച്ചു നാവികർ, കടുത്തുരുത്തി തുറമുഖത്ത് എത്തിയപ്പോൾ, ഒരു മരക്കപ്പലുണ്ടാക്കിെയന്നും, ഈ കപ്പൽ നിർമാണത്തിൽ സഹായിക്കുവാൻ, തരകൻ്റെ വീടായ കടപ്പൂര് കൂറ്റനാൽ മാളികയുടെ സമീപത്തുള്ള ആയോധന കളരി പരിശീലന കേന്ദ്രമായിരുന്ന കൊല്ലൻമാടയിലും ആശാരിമാടയിലും ആയുധ നിർമാണത്തിൽ സഹായക കുടുംബങ്ങളായി കുടിപാർപ്പിച്ച കൊല്ലക്കൂടി, ആശാരിക്കൂടി, കണിയാൻകുടി, മൂശാരിക്കുടി, തട്ടാൻകുടി തുടങ്ങിയ ജോലിക്കാരെ നിയോഗിച്ചു.
കപ്പൽ നിർമാണം പൂർത്തിയാക്കി, കടുത്തുരുത്തി പള്ളിയിൽ കൊണ്ടുവന്നപ്പോൾ പള്ളിക്കാർ അവകാശ വാദം ഉന്നയിക്കുകയും, അവർ, കപ്പൽ പള്ളിയുടെ ഉള്ളിൽ കടത്തുവാൻ ശ്രമിച്ചപ്പോൾ, ആനവാതിൽ,ചെറുതായിരുന്നതിനാൽ, ആ ശ്രമം വിഫലമാകുകയും, പോം വഴി ആലോചിക്കും വരേക്ക്, പള്ളിമുറ്റത്തു വച്ചു കപ്പൽ പെയിൻ്റ് ചെയ്യുവാൻ ഏർപ്പാടാക്കുകയും, പെയിന്റിംഗ് ചെയ്യുന്ന വേളയിൽ പെയിൻ്റ് കണ്ണിൽ തെറിച്ച്,പെയിൻ്റ് ചെയ്തവരുടെ കണ്ണുകേടായെന്നും, തുടർന്ന്, കടുത്തുരുത്തി പള്ളിക്കോ, കുറവിലങ്ങാട്ടു പള്ളിക്കോ എന്ന് തർക്കമുണ്ടാവുകയും, അന്ന് കൂറ്റൻ മാപ്പിള മദ്ധ്യസ്ഥം പറഞ്ഞ് കപ്പലും, പെയിന്റിംഗ് ജോലിക്കാരെയും, കുറവിലങ്ങാടിന് കൊണ്ടുവന്നു എന്നും, കുറവലങ്ങാടു പള്ളിമുറ്റത്തു വച്ചു കപ്പൽ പെയിന്റിംഗ് ചെയ്തപ്പോൾ, അവരുടെ, കണ്ണ് സുഖപ്പെട്ടതായും, കുറവിലങ്ങാട്ടുകാരുടെ ഇടയിൽ ഐതിഹ്യമുണ്ടായിരുന്നതായി പഴമക്കാർ പറഞ്ഞിരുന്നു.
1752 ൽ മാർത്തണ്ഡവർമ്മയുടെ കാലത്ത് വടക്കുംകൂർ രാജ്യം തിരുവതാംകൂറിൽ ലയിപ്പിച്ചതിനേ തുടർന്ന്,കൂറ്റൻ മാപ്പിളക്ക്, നഷ്ടപ്പെട്ട തരക് പിരിവ് അധികാരവും തരകസ്ഥാനവും,കൂടാതെ, ശിക്ഷാ വിധി അധികാരവും, കുറവിലങ്ങാട്ടു പള്ളി നടത്തിപ്പും രാജകൽപന പ്രകാരം ലഭിച്ച സമയത്ത്, നേരത്തേ, തൻ്റെ ഇടപെടൽ മൂലം കുറവിലങ്ങാട്ടു പള്ളിക്ക് ലഭിച്ച കപ്പൽ സൂക്ഷിക്കുവാൻ പള്ളിക്കു വടക്കുഭാഗത്ത് കപ്പൽമുറിയും, പള്ളിക്കുമുൻവശത്തു പടിപ്പുരമാളികയും (മതിേലമാളിക എന്നും പേർ പറയാറുണ്ട്.) വി. സെബസ്ത്യാനോസ്സിൻ്റെ ചെറിയപള്ളിയിൽ കെടാവിളക്കു തൂക്കുവാൻ തൻെറ സ്വന്തം കണങ്കൈ രൂപത്തിലും അളവിലും ഒരു മര കൈയ്യും പണിതുണ്ടാക്കി. ടി, കണങ്കൈ രൂപത്തിലുള്ള മര ക്കൈയ്യ്, ഒരു കേടും വരാതെ, ഇപ്പോൾ, വലിയപള്ളിയുടെ, വടക്കുപടിഞ്ഞാറേ വശത്ത് മാറ്റിസ്ഥാപിച്ചിരിക്കുന്ന വാദ്യപ്പുരയ്ക്കകത്ത് സൂക്ഷിച്ചിരിക്കുന്നത് കാണാവുന്നതാണ്. കൂറ്റൻ മാപ്പിളയുടെ പിൻമുറ കുടുംബങ്ങൾ മുക്കം/മുക്കത്ത്, കൂറ്റാരപ്പള്ളി,ഇടത്തൊട്ടി,കൂറ്റനാൽ എന്നീ കുടുംബങ്ങളും, അവയുടെ ശാഖകളുമാണ്.
Remove ads
അടിസ്ഥാന കുടുംബങ്ങൾ
(മാർ തോമ്മാ പാരമ്പര്യ കുടുംബങ്ങൾ)
പാലയൂർ നാലു വീടര്:
കള്ളി (പുരാതന ഉച്ചാരണം= കല്ലി/കല്ലിങ്കൽ/കല്ലിങ്ങൽ/കലിംഗൽ)
എ.ഡി. 250 ൽ കള്ളി കുടുംബത്തിൽ നിന്നും ഇട്ടി എന്നയാൾ ചെങ്ങന്നൂർ പ്രയാറ്റിൽ തേച്ചേരിൽ എന്ന വീട്ടുപേരിൽ താമസമാക്കി. ഇടശ്ശേരിയേത്ത്, കിഴുവള്ളിൽ,പുത്തേത്ത്, തുണ്ടിയേത്ത്, കൊച്ചേത്ത്, രാമഞ്ചിറയിൽ,മുളമൂട്ടിൽ, പുല്ലാമ്പള്ളിൽ എന്നിങ്ങനെ ഒട്ടേറെ ശാഖകൾ ഉണ്ട്.
എ.ഡി. നാലാം നൂറ്റാണ്ടിൽ കള്ളി കുടുംബത്തിൽ നിന്നും ഒരാൾ കടുത്തുരുത്തി കടവിൽ താമസം തുടങ്ങി. ഈ കുടുംബം കടവിൽ എന്നറിയപ്പെട്ടു. എ.ഡി 1400-ൽ കോഴാ, കുര്യനാട് കരകളിൽ ഒരു കാലത്തു ഒരു വമ്പിച്ച ജന്മിയായിരുന്ന കൊരട്ടി നായരുടെ അഭിലാഷം അനുസരിച്ചു് കടുത്തുരുത്തി കടവിൽ കുടുംബത്ത് നിന്നും കോഴായിൽ വന്ന് അധിവാസം ഉറപ്പിച്ച ആളായിരുന്നു അരീത്ര കുടുംബസ്ഥാപകൻ. അദ്ദേഹത്തിന്റെ സന്തതി പരമ്പര അരീത്ര, കട്ടയ്ക്കൽ, വട്ടംകുഴി, പാവയ്ക്കൽ, എടത്തിനാൽ, ഇത്യാദി കുടുംബനാമങ്ങളോടുകൂടി കോഴാ, കുര്യനാട്, എന്നീ സ്ഥലങ്ങളിൽ അധിവസിക്കുന്നു. കടവിൽ കുടുംബത്തിൽ നിന്ന് 20-ാം തലമുറയിൽപ്പെട്ട ഒരാൾ എട്ടാം നൂറ്റാണ്ടിൽ ഇന്നത്തെ കോട്ടയം ജില്ലയിലെ ചെമ്പിലേക്ക് താമസം മാറി. അതിലെ ഒരു ശാഖ ഔത കോട്ടയ്ക്കുപുറം അയ്‌മനംപറമ്പിൽ കുടുംബം എന്നറിയപ്പെട്ടു. ഇവിടെ നിന്നും എ.ഡി 1600-ൽ നാല്‌പത്തിയാറാം തലമുറയിൽ ഉൾപ്പെട്ട മാത്തൻ കുടുംബ സമേതം നാഗപ്പുഴ വാസം ഉറപ്പിച്ചു. കടവിൽ, അയ്മനംപറമ്പിൽ, ഏഴാനിക്കാട്ട്, ചെറുകുന്നത്ത്, കല്ലറയ്ക്കൽ, പുന്നക്കോട്ടിൽ, കളപ്പുരയിൽ, പനച്ചിമറ്റത്തിൽ, വലിയപുത്തൻപുരയിൽ, നിരവത്ത്, കൊച്ചുപുത്തൻപുരയിൽ, പൂന്തുരുത്തിൽ, അക്കരപ്പറമ്പിൽ, അരകുന്നേൽ, കിഴക്കാലായിൽ, അടുക്കോലിൽ, കോതവഴിയ്ക്കൽ, പുത്ത ൻപുരയ്ക്കൽ, അമ്പാട്ട്, ചാരനാൽ, പുയ്ക്കുന്നേൽ, കൊട്ടാരത്തിൽ, പനന്താനത്ത് എന്നീ ഇരുപത്തിമൂന്നു ശാഖകളിലായി ധാരാളം കുടുംബക്കാർ വിവിധ ഭാഗങ്ങളിലായി താമസം ഉണ്ട്.
കാളികാവ് കുടുംബത്തിൽ നിന്നും എ.ഡി 1750-ൽ കടപ്പൂര് കത്തേടം കുടുംബത്തിൻ്റെ കിഴക്കയിൽ കുടുംബത്തിൽ ദത്ത് വഴി താമസമാക്കിയ അവിര എന്ന കാരണവരുടെ മൂത്തമകനായ ഇട്ടിയവിര പനച്ചിക്കലിൻ്റെ മകളായ ഏലിയെ ചെമ്പിൽ താമസിപ്പിച്ച കടവിൽ കുടുംബ ശാഖയായ വൈക്കം പുത്തനങ്ങാടി കുടുംബക്കാരനായ ചാക്കോ എന്നയാൾ വിവാഹം ചെയ്തു. ഒത്തുകല്യാണത്തിന് കൂടല്ലൂർ വന്ന വരൻ വൈക്കത്ത് വസൂരി പടർന്നുപിടിച്ചതിനാൽ തിരിച്ചുപോയില്ല. വിവാഹവും വധൂഗൃഹത്തിൽത്തന്നെ നടത്തി ഇവിടെ താമസിപ്പിച്ചു. ഇവരുടെ സന്തതിപരമ്പരകളാണ് തേവടിയിൽ (കണ്ണാങ്കലം), മങ്ങരയിൽ, വള്ളോപ്പള്ളി, മുണ്ടയ്ക്കൽ, തുടങ്ങിയ വീട്ടുകാർ.
കാളികാവ് (പുരാതന ഉച്ചാരണം= കാളിയൻകാവ്)
പ്രാചീന തമിഴകത്തിലെ പതിമൂന്നു "നാടു'കളിലൊന്നായ കുടൈനാട് അഥവാ കോടൈനാടിൽ നിന്നും പിരിഞ്ഞ് ചൂർണ്ണിനദിയ്ക്കും, വെള്ളാങ്ങല്ലൂർ, പെരിഞ്ഞനം ഭാഗത്ത് കടലിൽ പതിച്ചിരുന്ന കോടശ്ശേരിപുഴ/കൂടൈപ്പുഴയ്ക്കും മദ്ധ്യേയുള്ള നീളൈചേരം(നെടുംപുറൈനാട്) ഭരിച്ചിരുന്ന ശൈവ ബ്രഹ്മണ വംശജനായിരുന്ന കാളിയൻകാവ്/മാളിയംകര രാജാവാണ് ഇവിടെ ഭരണം നടത്തിയിരുന്നത്. ഇദ്ദേഹം, മാർ തോമ്മാ വിശുദ്ധനിൽ നിന്നും ദിവ്യസ്നാനം സ്വീകരിക്കുകയും അവിരാഹമ്(അബ്രഹം) എന്ന പേര് സ്വീകരിക്കുകയും ചെയ്തു. പിന്നീട്, ഇദ്ദേഹത്തിന്റെ പിൻമുറക്കാരനായ യാക്കോവിന് കത്തൈനാർ(റമ്പാൻ) പദവി നൽകുകയും ചെയ്തു. (1)പാറ്റാനി (2)തേനാശ്ശേരി (3)കിണറ്റുങ്കൽ (4)ഓടാപന്തിയിൽ (5)അയ്ക്കരതാഴത്ത് (6)വടക്കേക്കര (7)തെക്കേക്കൂറ്റ് (8)തെക്കേൽ (9)പനച്ചിക്കൽ (10)ചാത്തമ്പടത്ത് ഒഴുകയിൽ (11)തേരകം നിൽക്കുന്നതിൽ (12)ഇഞ്ചിപ്പറമ്പിൽ (13)കൊല്ലപ്പള്ളിൽ (14)കരോട്ടേക്കുന്നേൽ (15)ഈഴക്കുന്നേൽ (16)കാവുങ്കൽ (17)കിഴക്കേടത്ത് (18)കാണക്കാരിത്തോട്ടം (19)തോട്ടപ്പള്ളി (20)വെളിയംകുളം (21)തെക്കേക്കൂറ്റ് (22)കൊച്ചുമല (23)പാറത്തൊട്ടിയിൽ (24)തട്ടുകപ്പറമ്പിൽ (25)പെരുമ്പായിൽ (26)കുടിലിൽ (27)മാളോലയിൽ (28)കാടങ്കുഴി (29)നായ്ക്കൻ മാടം (30)എടാട്ട് (31)തോട്ടപ്ര (32)തോട്ടപ്ലാക്കൽ (33)കിഴക്കേൽ (34)തെങ്ങുംപള്ളി, (35)തെങ്ങുംതറയിൽ, (36)കളീക്കൽ, (37)കാവനാൽ, (38)താഴില്ലത്ത്, (39)കരക്കാത്ത്, (40)വടക്കേടത്ത്, (41)തച്ചിലേത്ത്, (42)താന്നിക്കാപുറത്തുറ, (43)പുന്നവേലി, (44)ചാലുവേലിൽ, (45)മൂഴിക്കൽ, (46)പണ്ടാരകാപ്പിൽ,
ശങ്കരപുരി (പുരാതന ഉച്ചാരണം= ശങ്കുരി/ചങ്കുരി/ചന്ദ്രപുരി)
മൈലാപ്പൂരിലെ ചന്ദ്രവംശജരായ ചന്ദ്രപുരി രാജാക്കന്മാർ മാർ തോമ്മാ വിശുദ്ധനിൽ നിന്നും ദിവ്യസ്നാനം സ്വീകരിക്കുകയും പൗലോസ്,പത്രോസ് എന്നീ പേരുകൾ സ്വീകരിക്കുകയും ചെയ്തു. പിന്നീട്, ഇവർക്ക് കത്തൈനാർ(റമ്പാൻ) നൽകുകയും ചെയ്തു.മാർ തോമ്മാ വിശുദ്ധൻ്റെ മരണശേഷം എ.ഡി 72 ൽ ഇവർ കൊടുങ്ങല്ലൂരിൽ വന്ന് താമസിക്കുകയും,പിൻമുറകൾ ശാഖകളായി പാലയൂർ,കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ആയി താമസിച്ചു വരികയും എ.ഡി 500 ഓടെ തറവാട്ട് കുടുംബക്കാർ അങ്കമാലിയിൽ താമസമാക്കുകയും എ.ഡി 825 ഓടെ തറവാട്ട് കുടുംബക്കാർ വീണ്ടും പാലായനം ചെയ്ത് കുറവിലങ്ങാട് വന്ന് താമസമുറപ്പിയ്ക്കുകയും ചെയ്തതായാണ് കുടുംബ വംശവേരുകളുടെ കണക്കുകളിൽ നിന്നും വ്യക്തമായിട്ടുള്ളത്. പാലയൂര്, കൊടുങ്ങല്ലൂര്, പറവൂര്,ആലങ്ങാട്, എന്നീ പ്രദേശങ്ങളിലായുള്ള വാകയിൽ/വാക്കയിൽ കുടുബക്കാരാണ് ശങ്കരപുരി കുടുംബത്തിലെ ആദ്യത്തെ പിരിവ് ശാഖ.
പകലോമറ്റം (പുരാതന ഉച്ചാരണം= പാലമറ്റം/പാലിമറ്റം)
പ്രാചീന തമിഴകത്തിലെ പതിമൂന്നു "നാടു'കളിലൊന്നായ കുടൈനാട് അഥവാ കോടൈനാട്, വടക്ക് പൊന്നാനിപ്പുഴയ്‌ക്കും, തെക്ക് വെള്ളാങ്ങല്ലൂർ, പെരിഞ്ഞനം ഭാഗത്ത് കടലിൽ പതിച്ചിരുന്ന കോടശ്ശേരിപുഴ അഥവാ കൂടൈപ്പുഴയ്ക്കുമിടയ്‌ക്ക് അതിര് തിരിഞ്ഞുള്ള പ്രദേശമായിരുന്നു. അറബിക്കടലിനോട് തൊട്ടുകിടന്നിരുന്ന നാലു നാടുകളിൽ വടക്കുനിന്ന് രണ്ടാമത്തേതായിരുന്നു ഇത്. സൂര്യവംശജനായ ചോഴരാജാവായ പാലിമറ്റം/പാലമറ്റം രാജാവാണ് ഇവിടെ ഭരണം നടത്തിയിരുന്നത്. ഇദ്ദേഹം, മാർ തോമ്മാ വിശുദ്ധനിൽ നിന്നും ദിവ്യസ്നാനം സ്വീകരിക്കുകയും അന്ത്രയോസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. പിന്നീട്, ഇദ്ദേഹത്തിന്റെ പിൻമുറക്കാരനായ ഇട്ടിക്ക് കത്തൈനാർ(റമ്പാൻ) പദവി വിശുദ്ധൻ മുഖേന നൽകുകയും ചെയ്തു. ഈ പൗരോഹിത്യ സ്ഥാനം പിൻമുറകളായി എ.ഡി 1500 വരെ തുടർന്നുവന്നു. ഇവരുടെ രാജ അധികാര സ്ഥാനം എ.ഡി 500 വരെ തുടർന്ന ശേഷം യഹൂദ വംശജനായ കാനായി തൊമ്മൻ്റെ പിന്മുറക്കാരായ വില്ലാർവട്ടം കുടുംബത്തിന് കൈമാറി. എ.ഡി. ആറാം നൂറ്റാണ്ടു മുതൽ 15-ാം നൂറ്റാണ്ടുവരെയായിരുന്നു ഇവരുടെ ഭരണം. പാലമറ്റം പല ശാഖകളായി പാലയൂർ,കൊടുങ്ങല്ലൂർ, അങ്കമാലി, എന്നിവിടങ്ങളിൽ ആയി താമസിച്ചു വരികയും എ.ഡി 500 ഓടെ തറവാട്ട് കുടുംബക്കാർ അങ്കമാലിയിൽ താമസമാക്കുകയും എ.ഡി 825 ഓടെ തറവാട്ട് കുടുംബക്കാർ വീണ്ടും പാലായനം ചെയ്ത് കുറവിലങ്ങാട് വന്ന് താമസമുറപ്പിയ്ക്കുകയും ചെയ്തതായാണ് കുടുംബ വംശവേരുകളുടെ കണക്കുകളിൽ നിന്നും വ്യക്തമായിട്ടുള്ളത്. പാലയൂര്, കൊടുങ്ങല്ലൂര്, പാലാ, പ്രദേശങ്ങളിലായുള്ള പുലിക്കുന്നേൽ കുടുബക്കാരാണ് പകലോമറ്റം കുടുംബത്തിലെ ആദ്യത്തെ പിരിവ് ശാഖ.
കടപ്പൂര്/കടൈപ്പൂര് അഞ്ചു വീടര് : എഡി 1300 ന് മുമ്പ് മലയാള ദേശത്തെ സംസാരഭാഷയായിരുന്ന ശെന്തമിഴ്/പഴന്തമിഴ് ഭാഷ പ്രകാരം കടപ്പൂര് ദേശം കടൈപ്പൂര് എന്നാണറിയപ്പെട്ടിരുന്നത്.പുരാതന കാലത്തെ വിശാല കടൈപ്പൂര് ദേശത്തിന്റെ പടിഞ്ഞാറേ അറ്റത്തുണ്ടായിരുന്ന കടൈതുരുത്താണ് പിൽക്കാലത്ത് കടുത്തുരുത്തിയായി മാറിയത്. കടൈ/കട എന്ന വാക്കിന്റെ അർത്ഥം കച്ചവട കേന്ദ്രം എന്നാണ്. ബിസി 700 ൽ അസീറിയൻ ആക്രമണം മൂലം ചിതറിപ്പോയ യഹൂദ ഗോത്രങ്ങളിലെ ഏതാനുമാണ് കടപ്പൂര് അടിസ്ഥാന കുടുംബങ്ങൾ എന്നാണ് ഡി എൻ ഐ ഫലങ്ങൾ. ബിസി 587 ൽ ഇവിടെയെത്തിയ അവർ, കടൈയ്ക്കൻമാർ(കച്ചവടക്കാർ) എന്നറിയപ്പെടുകയും, ഈ കുടുംബങ്ങൾ താമസിച്ചിരുന്ന ഇടത്തിന്/ദേശത്തിന് കടൈപ്പൂര് എന്ന പേരുണ്ടാകുകയും ചെയ്തു. ചൂർണ്ണിനദിയ്ക്കും, വെള്ളാങ്ങല്ലൂർ, പെരിഞ്ഞനം ഭാഗത്ത് കടലിൽ പതിച്ചിരുന്ന കോടശ്ശേരിപുഴ/കൂടൈപ്പുഴയ്ക്കും മദ്ധ്യേയുള്ള നീളൈചേരം(നെടുംപുറൈനാട്) ഭരിച്ചിരുന്ന കാളിയൻകാവ്/മാളിയംകര രാജാവിന്റെ മരുമകനും ജറുസലേം, ഗലീലി, നിനവേ, ഈജിപ്ത്, എഡെസ്സ, നിസ്സീബീസ്,പാർത്തിയ(തക്ഷശില) എന്നീ ദേശങ്ങളിലേക്ക് കച്ചവട ബന്ധം പുലർത്തിയിരുന്ന, മാർ തോമ്മാ വിശുദ്ധനെ തെക്കേ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ആളുമായ ഹബാൻ (അബ്ബാൻ) കടപ്പൂര് കുടുംബക്കാരനും മാർ തോമ്മാ വിശുദ്ധനിൽ നിന്നും ദിവ്യസ്നാനം സ്വീകരിച്ച് പ്രധാന ശിഷ്യരിൽ ഒരാളായിത്തീർന്ന ശിമയോൻ കത്തൈനാരുടെ പിതാവുമായിരുന്നു.
പമ്പയാർ മുതൽ ചൂർണ്ണി നദി (പെരിയാർ) വരെ ദേശവ്യാപ്തിയുണ്ടായിരുന്ന തൃപ്പാലേശ്വരം(വെൺപാലൈനാട്) എന്ന നാട്ടുരാജ്യത്തിൻ്റെ ഭാഗമായിരുന്നു കടൈപ്പൂര് ദേശം. വളരെയേറെ ഡോൾമെൻ യഹൂദ കല്ലറകൾ ഇവിടങ്ങളിൽ ഉണ്ടായിരുന്നെങ്കിലും ആധൂനിക കാലത്ത് എല്ലാം നശിപ്പിക്കപ്പെട്ടു.
കടപ്പൂര് വലിയവീട് (പുരാതന ഉച്ചാരണം= പെരിയവീട്)
കടൈ
42 ൽ അധികം കത്തൈനാർമാരുടെ കുഴിമാടത്തറകളുണ്ടായിരുന്ന ഒരു പ്രധാന പുരയിടമായിരുന്നു കടപ്പൂര് പെരിയവീട് പുരയിടം. 15-16 നൂറ്റാണ്ടുകളുടെ മധ്യത്തിൽ ജീവിച്ചിരുന്ന ഇട്ടിട്ടൻ കത്തനാരും 17-18 നൂറ്റാണ്ടുകളുടെ മധ്യത്തിൽ ജീവിച്ചിരുന്ന ഉണ്ണീട്ടൻ കത്തനാരും കടപ്പൂര് പെരിയവീട് അംഗങ്ങൾ ആയിരുന്നു.
കത്തേടത്ത്(പുരാതന ഉച്ചാരണം= കത്തേടം)
മഞ്ചേരിൽ (പുരാതന ഉച്ചാരണം= മാച്ചേരിൽ)
പുതുശ്ശേരിൽ (പുരാതന ഉച്ചാരണം= പുതുച്ചേരിൽ)
ചെമ്പൻകുളം (പുരാതന ഉച്ചാരണം= ശെമ്പങ്കുളം)
Remove ads
പിൽക്കാല കുടുംബങ്ങൾ
നിധീരിൽAD 1594 നിരണത്തെ പുരാതന കുടുംബമായ "മട്ടയ്ക്കൽ" നിന്ന്, AD 1594 ൽ മണ്ണയ്ക്കനാട് കാഞ്ഞിരക്കാട്ട് മനയിലെ നാരായണൻ നമ്പൂതിരിയുടെ ക്ഷണമനുസരിച്ച് ഇട്ടി (എബ്രഹാം) എന്ന യുവാവും അമ്മയും കുറവിലങ്ങാടിനടുത്ത് മണ്ണക്കനാട്ടേക്ക് വന്നു. ഇട്ടി എന്ന കുട്ടി നിധീരിക്കൽ കുടുംബത്തിന്റെ സ്ഥാപകനായി. നിധീരി,മറ്റുപള്ളി,മറ്റപ്പള്ളി,കൈതമറ്റം,ആര്യപ്പള്ളി,പൈനാപ്പള്ളിൽ,മറുകര,വട്ടംകുഴിത്തടത്തിൽ,തുറയ്ക്കൽ,ഞാറക്കുളം,കല്ലിടുക്കിൽ, എന്നിങ്ങനെ ശാഖകൾ.
മേനമ്പടം AD 1700 വടക്കുംകൂർ രാജഭരണകാലത്തെ ഒരു പ്രമുഖ ഇടപ്രഭുവായിരുന്ന മാമലശ്ശേരി കൈമളുടെ ക്ഷണപ്രകാരം കുറവിലങ്ങാട് വന്ന് താമസിച്ച കുടുംബമാണ് മേനമ്പടം. മൂശാരിപറമ്പിൽ,പൈനപ്പള്ളി, ഇഞ്ചക്കൽ,പറമ്പുതൊട്ടി,വഴുതനപ്പള്ളി,മധുരങ്കൊമ്പ്,കല്ലുവേലി,അപ്പോർമറ്റം, കളങ്കൊമ്പ്, തുകലമ്മാക്കിയിൽ, കടമ്പനാട്ട്, താഴത്തേൽ എന്നിങ്ങനെ ശാഖകൾ.
കോയിക്കൽ AD 1800 കുറവിലങ്ങാട്ടു പള്ളിവീട്ടിൽ ശാഖയായ പുത്തൻപുര കുടുംബത്തിൽ 1800 കാലത്ത് ഗർഭവൈദ്യ ശുശ്രൂഷയിൽ അസാധാരണ പാടവവും, ചിരകാല പരിചയവും ഉണ്ടായിരുന്ന ഒരു വയോധിക ഉണ്ടായിരുന്നു. ചെമ്പകശ്ശേരി രാജകുടുംബത്തിലെ ഒരു കൊച്ചുറാണിയുടെ പ്രസവം സങ്കീർണ്ണമായതിനെ തുടർന്ന്,ആളയ്ക്കുകയും, രാജകുടുംബാംഗങ്ങളുടെ ക്ഷണപ്രകാരം സേവനത്തിനായി കുടമാളൂർക്ക് പോകുകയും, വിസ്മയാവഹമായി പ്രസവശുശ്രൂഷ നടത്തുകയും ചെയ്തതിനാൽ, വൈദ്യവയോധിക, രാജകുടുംബാംഗങ്ങളുടെ ഭക്ത്യാദരങ്ങൾക്കു വിഷയീഭൂതയായി, വൈദ്യവയോധികയുടെ പ്രവത്തന ങ്ങളിൽ ആകൃഷ്‌ടയായി കോവിലകത്തുണ്ടായിരുന്ന ഒരു കുമാരി അവരോടുകൂടി കുറവിലങ്ങാട്ടു പോരുവാൻ അത്യാധികം ആഗ്രഹം പ്രകടിപ്പിച്ചു. കോവിലധികാരികൾ കുമാരിയുടെ ആഗ്രഹസിദ്ധി കൈവരുത്തുവാൻ സന്നദ്ധരാവുകയും ചെയ്തതിനാൽ കുമാരി കുറവിലങ്ങാട്ടു പുത്തൻപുരയ്ക്കൽ വന്നു പാർക്കുകയും, പിൽക്കാലം അമ്മയും മകളും എന്നപോലെ കഴിയുകയും,യഥാകാലം കുമാരിയെ ചക്കളത്തുമ്യാലിൽ കുടുംബാംഗമായ ഒരു യുവാവിനേക്കൊണ്ട് വിവാഹം ചെയ്യിക്കുകയും. അവർക്ക് അധിവസിക്കുവാൻ ഒരു പുരയിടം നൽകുകയും ചെയ്തു.ആ പുരയിടം കോവിക്കൽ പുരയിടം എന്നറിയപ്പെടുകയും,പിൽക്കാലത്ത് കോയിക്കലായി പരിണമിക്കുകയും ചെയ്തു. കോയിക്കൽ, കവളാക്കുന്നേൽ, മൂവാങ്കൽ, വടകനാൽ എന്നിങ്ങനെ ശാഖകൾ.
തേവലക്കര-കുന്നേൽ AD 1700 AD 1700 അനുബന്ധ കാലഘട്ടത്തിൽ അഷ്ടമുടിക്കായലിനടുത്തുള്ള കരുനാഗപ്പള്ളി തേവലക്കരയിൽ നിന്നും താഴമംഗലത്തു മഠത്തിലെ ക്രിസ്‌തുമതം സ്വീകരിച്ച കൃഷ്‌ണൻ നമ്പൂതിരിയുടെയും ലക്ഷമി അന്തർജനത്തിൻ്റെയും സന്താനപരമ്പരയിൽപ്പെട്ട മദ്ധ്യതിരുവിതാംകൂറിലെ പല ഭാഗങ്ങളിൽ സഞ്ചാര ഭിഷഗ്വരനായി വർത്തിച്ച തേവലക്കര കോരവൈദ്യൻ പുരാതന കടപ്പൂര് ശാഖയായ അടപ്പൂര് കുടുംബാംഗം കളത്തൂർ കരയിൽ താമസിച്ചിരുന്ന കുന്നേൽ വക്കിയുടെ വീട്ടിൽ വന്ന് കുറെ നാളത്തെ ചികിത്സകൊണ്ട് അദ്ദേഹത്തിൻ്റെ ഏകസന്താനമായിരുന്ന മകളുടെ (കുഞ്ഞുപെണ്ണ്) അസുഖം ദേദമാക്കി. ഇതിൽ സന്തുഷ്‌ടനായ വർക്കി കുഞ്ഞുപെണ്ണിനെ കോര വൈദ്യനു വിവാഹം ചെയ്തുകൊടുത്ത് അവിടെ താമസിപ്പിച്ചു.ഈ ദമ്പതികളുടെ നാലു പുത്രന്മാരിൽ ഒരാൾ വൈദികനാകുകയും, മറ്റുള്ളവർ വിവാഹിതരായി പാറേക്കുന്നേൽ, മേച്ചേരിക്കുന്നേൽ, മുളവിനാക്കുന്നേൽ എന്നീ പുരയിടങ്ങളിൽ പാർക്കുകയും ചെയ്തു.വൈദ്യൻറെ ഒരു പൗത്രൻ ദത്തുവഴിക്കും വിളങ്ങാട്ടു വീട്ടിൽ താമസിക്കുകയുണ്ടായി. വാക്കയിൽ, കൊന്നയ്ക്കൽ, മൂലയിൽ, വഴനയ്ക്കൽ, പുളിയനാപ്പള്ളി, കൊച്ചുതൊട്ടി, പാലേട്ട്, മണ്ണാനിക്കാട്ട്, കുഴികണ്ടത്തിൽ,തോട്ടിക്കാട്ടുക്കുന്നേൽ,കാശാംകാട്ടിൽ, എന്നിങ്ങനെ ശാഖകൾ.
മഠത്തിക്കുന്നേൽ AD 1650 പൂർവ്വിക നാലില്ലക്കാരുടെ ആഗമനാനന്തരം വടക്കൻ പ്രദേശത്തുനിന്നും കുറവിലങ്ങാട്ടു വന്നു അധിവാസമുറപ്പിച്ച ആളായിരുന്നു മഠത്തിക്കുന്നേൽ കുടുംബസ്ഥാപകൻ, ആദ്യഭാര്യയുടെ ചരമാനന്തരം പുനർ വിവാഹം ചെയ്ത ആ കുടുംബനാഥന് ഇരു ഭര്യമാരിലും കൂടി ഇരുപത്തിരണ്ട് പുത്രസന്താനങ്ങൾ ജാതരായെന്നും, അവരിൽ ഒരാൾ വൈദികവൃത്തി സ്വീകരിച്ചു ഒന്നാമത്തെ മഠത്തിക്കുന്നേൽ കത്തനാരായി പരിലസിച്ചുവെന്നുമാണു ചരിത്രം.കുറവിലങ്ങാട് പള്ളിക്ക് പടിഞ്ഞാറു വശം കാണുന്ന നെല്പാടത്തിനപ്പുറത്ത് വെള്ളായിപ്പറമ്പിൽ കരോട്ടേവീട്ടിന് തെക്കു വശത്തുള്ള കുന്നിന്മേൽ ആയിരുന്നു പുരാതന മാത്തിക്കുന്നേൽ തറവാടു് സ്ഥിതിചെയ്തിരുന്നതു്. കുട്ടംബസ്ഥാപകൻ്റെ പുത്ര പൗത്രാദികൾ വേറേ പുരയി ടങ്ങളിലേക്കും വിദൂര ഗ്രാമങ്ങളിലേയ്ക്കും മാറിപ്പാർത്തു. മാത്തിക്കുന്നേൽ, കരോട്ടേക്കുന്നേൽ, മടത്തി, വട്ടപ്പാറ, കണ്ണംകുഴ എന്നിങ്ങനെ ശാഖകൾ.
കളപ്പുരയ്ക്കൽ,തടിയനാനി AD 1800 അതിരമ്പുഴ ചന്തക്കു പടിഞ്ഞാറുവശത്തു നിന്നു സ്വല്പം ദൂരെ ഏതാനും ശതവർഷങ്ങൾക്കു മുമ്പു് താമസിച്ചിരുന്ന ഒരു ഭട്ടതിരി ക്രിസ്‌തുമതം സ്വീകരിച്ചതിനെ തുടർന്നു് പ്രതികൂല സാഹചര്യങ്ങളാൽ സ്വന്ത കുടുംബം പരിത്യജിച്ച് ദേശം മാറി താമസിക്കുവാൻ നിർബ്ബന്ധിതനായി. ആ ക്രൈസ്തവ ബ്രാഹ്‌മണൻ സൗകര്യപ്രദമായ ഒരു അധിവാസസ്ഥാനം കുറവിലങ്ങാട്ടിനു സമീപം കളത്തൂർ കരയിൽ സമ്പാദിച്ചു അവിടെ താമസമാക്കി. അദ്ദേഹത്തിന്റെ സന്തതിമ്പരകൾ, തടിയനാനി, കളപ്പുരയ്ക്കൽ, ആദിയായ കുടുംബ പ്പരുകളോടുകൂടി കുറവിലങ്ങാടു്, കാളികാവ്, കളത്തൂർ അനുബന്ധ പ്രദേശങ്ങളിലായി അധിവസിക്കുന്നു.
കൊട്ടാരത്തിൽ AD 1720 ചെമ്പകശ്ശേരി രാജാവിന്റെ ഒരു സേവകനു ഏതോ കാരണവശാൽ കടമാളൂരിൽ നിന്നും മാറി കുറവിലങ്ങാട് പള്ളി പരിസരങ്ങളിൽ അധിവസിക്കണമെന്നും അത്യാശ തോന്നി. രാജാവു് ഔദാര്യപൂർവ്വം സേവകൻറെ ആഗ്രഹത്തെ അനുകൂലിച്ചും പള്ളിക്കു തെക്കുപടിഞ്ഞാറായി പുരയിടം വാങ്ങുന്നതിനുള്ള പണം നൽകുകയും, സേവകൻറെ പാർപ്പിടം കൊട്ടാരത്തിൽ എന്നറിയപ്പെടണമെന്നും ആജ്ഞാപിക്കയും ചെയ്തു. ഇങ്ങനെ കൊട്ടാരത്തിൽ കുടുംബം കുറവിലങ്ങാട്ടു സംജാതമായി. കൊട്ടാരത്തിൽ, പരിയാനിക്കൽ, മലയോലിക്കൽ ഇത്യാദി വീട്ടുപേരുകളോടുകൂടി പ്രസ്തുത കുടുംബാംഗങ്ങൾ കുറവിലങ്ങാട്ടും വിവിധ ദേശങ്ങളിലും കേരളത്തിനു പുറത്തും അധിവാസിക്കുന്നു.
മാളിയേക്കൽ നിരണം AD 1760 പഴയകാലങ്ങളിൽ മൺപാത്രങ്ങളാണല്ലോ കേരളത്തിൽ ഉപയോഗിച്ചിരുന്നത്. അന്ന് മൺപാത്രങ്ങളുടെ വിൽപ്പനയ്ക്കായി നിരണത്ത് നിന്നും കടപ്പൂര്, കുറവിലങ്ങാട് ദേശങ്ങളിൽ വന്നിരുന്ന നിരണം മാളിയേക്കൽ കുടുംബത്തിൽപ്പെട്ട ഒരു വ്യക്തിയെ കടപ്പൂര് കടവിൽ കൂറ്റൻ മാപ്പിള പുരയിടം നൽകി പാർപ്പിച്ചു. ഇവരുടെ പിൻമുറക്കാർ മാളിയേക്കൽ എന്ന വീട്ടുപേരിൽ അനുബന്ധ ദേശങ്ങളിൽ പാർത്തു വരുന്നു.
Remove ads
പ്രധാന വ്യക്തികളും ചരിത്ര വും
നാൾവഴി
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
