കുഴിമറ്റം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുഴിമറ്റം. ഇത് കോട്ടയം പട്ടണത്തിൽനിന്ന് 11 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. പനച്ചിക്കാട് പഞ്ചായത്തിലാണ് കുഴിമറ്റം സ്ഥിതിചെയ്യുന്നത്. ഇത് പള്ളം ബ്ലോക്കിലാണ്.
സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയാണ് ഇവിടത്തെ പ്രധാന ആരാധനാലയം. ഈ പള്ളി 1902 ലാണ് പണികഴിപ്പിച്ചത്. സരസ്വതിക്ക് സമർപ്പിച്ചിരിക്കുന്ന പനച്ചിക്കാട് ക്ഷേത്രം കുഴിമറ്റത്തിനടുത്തായാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രം വിദ്യാരംഭത്തിന് വളരെ പ്രശസ്തമാണ്.
കുഴിമറ്റം പോസ്ററ് ഓഫീസും വില്ലേജ് ഓഫീസും പരുന്തുപാറയിലാണ് സ്ഥിതിചെയ്യുന്നത്.
Remove ads
ഇതും കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads