കൂളിമുട്ടം
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിന്റെ മധ്യഭാഗത്തുള്ള ഒരു തീരദേശഗ്രാമമാണ് കൂളിമുട്ടം. ചരിത്രപ്രസിദ്ധമായ തൃക്കണാമതിലകത്തിനു സമീപം അറബിക്കടലിനോട് ചേർന്നാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രാണിയാട് പള്ളിയും സുബ്രഹ്മണ്യകോവിലും കിള്ളികുളങ്ങര ശ്രീ ധർമ്മദേവ ക്ഷേത്രവും കൂളിമുട്ടത്ത് നിലകൊള്ളുന്നു. ഗ്രാമത്തിലൂടെ കടന്നു പോകുന്ന ടിപ്പുസുൽത്താൻ റോഡ് (അഴീക്കോട് - ചാമക്കാല റോഡ്) കൂളിമുട്ടത്തെ തൊട്ടടുത്തുള്ള കൊടുങ്ങല്ലൂരുമായും അഴീക്കോടുമായും വടക്ക് മണപ്പുറവുമായും ബന്ധിപ്പിക്കുന്നു. മതിലകം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഈ പ്രദേശം കൈപ്പമംഗലം നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.
Remove ads
ജനസംഖ്യ
2001-ലെ കാനേഷുമാരി കണക്ക് പ്രകാരം കൂളിമുട്ടം ഗ്രാമത്തിലെ ജനസംഖ്യ 12,116 ആണ്. ഇതിൽ 5,610 പുരുഷന്മാരും 6,506 സ്ത്രീകളുമാണ്.[1]
പേരിന്റെ ഉല്പത്തി
അന്യദേശ കൂലിത്തൊഴിലാളികളായിരുന്ന ആളുകൾ കൂലിവേല കഴിഞ്ഞ് ഒത്ത് കൂടിയിരുന്ന സ്ഥലം എന്നത് ദ്യോതിപ്പിക്കുന്ന “കൂലിമുട്ടം” എന്ന പേര് പിന്നീട് കൂളിമുട്ടം എന്നായിത്തീർന്നു എന്ന് കരുതപ്പെടുന്നു. യഥാർത്തത്തിൽ ഇപ്പോൾ കൂളിമുട്ടം സ്ഥലം സ്ഥിതി ചെയ്യുന്നത് പ്രാണിയാട് പള്ളിയുടെ ആല് (കൂളിമുട്ടം ആൽ) പരിസരത്താണ് എന്ന് കരുതപ്പെടുന്നു. കാദിക്കോട്, ഊമൻതറ, എമ്മാട്, പൊക്ലായ്, നെടുംപറമ്പ്, തട്ടുങ്ങല്, ത്രിവേണി, ഭജനമഠം,കുളിമുട്ടം ആല്, എന്നീ സ്ഥലങ്ങൾ കൂടി ചേർന്നതാണ് കൂളിമുട്ടം.
Remove ads
പൊതുജനസേവനകേന്ദ്രങ്ങൾ
- പോസ്റ്റ് ഓഫീസ്,തട്ടുങ്ങൽ
- ഗവ: ആയുർവ്വേദ ആശുപത്രി(/കച്ചേരി),എമ്മാട്
- പ്രാഥമികാരോഗ്യകേന്ദ്രം,പൊക്ലായ് ബീച്ച്
- പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്ക്,തട്ടുങ്ങൽ
വിദ്യാലയങ്ങൾ
- യു.പി.സ്കൂൾ എമ്മാട്
- യു.പി.സ്കൂൾ തട്ടുങ്ങൽ
- കുഞ്ഞയ്യപ്പൻ മെമ്മോറിയൽ എൽ.പി.സ്കൂൾ
- യു.പി.സ്കൂൾ കളരിപ്പറമ്പ്
- നഫീസാ മെമ്മോറിയൽ എൽ പി സ്കൂൾ കാതിക്കോട്
- അൽ അഖ്സ പബ്ലിക് സ്കൂൾ കാതിക്കോട്
ഗ്രന്ഥശാലകൾ
- കളരിപ്പറമ്പ് ഗ്രാമീണവായനാശാല
- കെ.എം.എ.സി(കുഞ്ഞയ്യപ്പൻ മെമ്മോറിയൽ ആർട്സ് ക്ലബ്) വായനാശാല,പൊക്ലായ്
- സൗഹൃദ കലാസാസ്കാരിക വേദി,നാണൻ മെമ്മേറിയൽ വായനശാല, കൂളിമുട്ടം ത്രിവേണി
സാംസ്കാരികകേന്ദ്രങ്ങൾ
- സമന്വയ സാംസ്കാരികവേദി,എമ്മാട്
- ആർട്സ് ഓഫ് കളരിപ്പറമ്പ്
- സീമ സാംസ്കാരികവേദി,തട്ടുങ്ങൽ
- രാഗം റിക്രിയേഷൻ ക്ലബ്,ഓംതറ
- ഓൾ ഡേയ്സ് ഗ്രൂപ്പ്,പൊക്ലായ്
- ആല്ബോയ്സ് കലാസാംസ്കാരിക സമിതി, കൂളിമുട്ടം ആല്
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
