കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം

കെ.എസ്.ആർ.ടി.സി.യുടെ കൊല്ലം ഡിപ്പോ From Wikipedia, the free encyclopedia

കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലംmap
Remove ads

കൊല്ലം ജില്ലയിൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനു കീഴിലുള്ള ഒരു പ്രധാനപ്പെട്ട ബസ് സ്റ്റേഷനാണ് കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ അഥവാ കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്. കെ.എസ്.ആർ.ടി.സി. ബസ്സുകൾ വന്നുചേരുന്നതിനും നിർത്തിയിടുന്നതിനും യാത്ര പുറപ്പെടുന്നതിനും വേണ്ടി സജ്ജീകരിച്ചിരിക്കുന്ന ഈ ബസ് സ്റ്റേഷന് KLM എന്ന കോഡാണ് നൽകിയിരിക്കുന്നത്.[1][2] കൊല്ലം താലൂക്ക് കച്ചേരിയിൽ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ടെർമിനലിനു സമീപം അഷ്ടമുടിക്കായലിന്റെ തീരത്താണ് ബസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും ബസിൽ യാത്ര ചെയ്യാൻ സാധിക്കും.

Thumb
കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ. ആശ്രാമം അഡ്വഞ്ചർ പാർക്കിൽ നിന്നുള്ള കാഴ്ച
Thumb
കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ. ആശ്രാമം ലിങ്ക് റോഡിൽ നിന്നുള്ള കാഴ്ച
വസ്തുതകൾ കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, General information ...
Remove ads

സേവനങ്ങൾ

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ പ്രധാനപ്പെട്ട ഡിപ്പോകളിലൊന്നാണ് കൊല്ലത്തേത്.[3] ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് എൻ.എച്ച്. 66, എൻ.എച്ച്. 183, എൻ.എച്ച്. 744 എന്നീ ദേശീയപാതകളിലൂടെ ബസ് സർവീസ് നടത്താൻ ഈ സ്റ്റേഷനു കഴിയുന്നു. ഇവിടെ നിന്ന് തൂത്തുക്കുടി, മധുര, തിരുനെൽവേലി, തെങ്കാശി എന്നീ സ്ഥലങ്ങളിലേക്കും ബസ്സുകൾ പുറപ്പെടുന്നുണ്ട്.[4] എ.സി. വോൾവോ, എ.സി. ഗരുഡ, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി എന്നിങ്ങനെ കെ.എസ്.ആർ.ടി.സി.യുടെ വിവിധ ബസ് സർവീസുകൾ ഇവിടെ ലഭ്യമാണ്.[5][6] കൊല്ലം ബസ് സ്റ്റേഷനിൽ നിന്ന് മികച്ച വരുമാനമാണ് കെ.എസ്.ആർ.ടി.സി.ക്ക് ലഭിക്കുന്നത്.[7]

Remove ads

ആധുനികീകരണം

ടിക്കറ്റ് ബുക്കിംഗ് സംവിധാനം പരിഷ്കരിക്കുന്നതിനും സേവനങ്ങൾ പൂർണ്ണമായും ഓൺലൈനാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുന്നു.[8][9] ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡിൽ ഒരു പ്രവർത്തനകേന്ദ്രം തുടങ്ങാനും പദ്ധതിയുണ്ട്.[10]

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads