കേന്ദ്രീയ വിദ്യാലയം, കൊല്ലം
From Wikipedia, the free encyclopedia
Remove ads
കൊല്ലം നഗരത്തിലെ കേന്ദ്രീയ വിദ്യാലയം ആണ് മുളങ്കാടകടത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്രീയ വിദ്യാലയം, കൊല്ലം. കേരള സർവകലാശാലയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യു.ഐ.ടി.)യുടെ സമീപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 2007 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 2007 ഓഗസ്റ്റ് 6ന് കൊല്ലം ലോക്സഭാ എം.പി പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു [1]
Remove ads
ചരിത്രം
2007 ൽ കേന്ദ്ര സർക്കാരിന്റെ അനുമതിയോടുകൂടിയാണ് കൊല്ലത്ത് കേന്ദ്രീയ വിദ്യാലയം ആരംഭിച്ചത്. 2010ൽ കൊല്ലം കോർപ്പറേഷൻ 1.35 കോടി രൂപ കേന്ദ്രീയ വിദ്യാലയത്തിന് സ്വന്തമായി ഒരു കോംപ്ലക്സ് സ്ഥാപിക്കാനായി അനുവദിച്ചിരുന്നു.[2] രാമൻകുളങ്ങരയിൽ 4 ഏക്കർ ഭൂമിയാണ് കൊല്ലം കോർപ്പറേഷൻ ഇതിനായി നീക്കിവച്ചിരുന്നത്. 2015ൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ മറ്റൊരു കേന്ദ്രീയ വിദ്യാലയം കൂടി ആരംഭിച്ചു. [3]
എത്തിച്ചേരുവാൻ
- കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം - 2.9 കിലോമീറ്റർ[4]
- ആണ്ടാമുക്കം ബസ് സ്റ്റേഷൻ - 3.8 കി.മീ
- തങ്കശ്ശേരി ബസ് ടെർമിനൽ - 2.5 കി.മീ
- കൊല്ലം റെയിൽവേസ്റ്റേഷൻ - 4.1 കി.മീ.
- കൊല്ലം തുറമുഖം - 2.9 കി.മീ.
- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം - 69.6 കിലോമീറ്റർ
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads