കേവൽദേവ് ദേശീയോദ്യാനം

From Wikipedia, the free encyclopedia

കേവൽദേവ് ദേശീയോദ്യാനംmap
Remove ads

രാജസ്ഥാൻ സംസ്ഥാനത്തിലെ ഭരത്പൂർ ജില്ലയിലാണ് കേവൽദേവ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1981-ലാണ് ഇത് നിലവിൽ വന്നത്. ദേശാടനപ്പക്ഷികൾ ധാരാളമായി കാണപ്പെടുന്ന ഒരു പ്രദേശമാണിത്. ഉദ്യാനത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തിന്റെ പേരിൽ നിന്നാണ് ഉദ്യാനത്തിന് കേവൽദേവ് എന്ന പേര് ലഭിച്ചത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ കേന്ദ്രത്തെ ഉൾപ്പെടുത്തിയുട്ടുണ്ട്.

വസ്തുതകൾ Keoladeo Ghana National Park, Location ...
Remove ads

ഭൂപ്രകൃതി

ഉദ്യാനത്തിന്റെ വിസ്തൃതി 29 ചതുരശ്ര കിലോമീറ്ററാണ്. തണ്ണീർത്തടങ്ങൾ നിറഞ്ഞതാണീ പ്രദേശം.

ജന്തുജാലങ്ങൾ

കരണ്ടി കൊക്കൻ കൊക്ക് (Spoon billed stork), സൈബീരിയൻ കൊക്ക് തുടങ്ങിയ ദേശാടനപ്പക്ഷികളുടെ ഇഷ്ട വാസസ്ഥലമാണിവിടം. നാന്നൂറിലേറെ ഇനം പക്ഷികളാണ് ഇവിടെയുള്ളത്. റീസസ് കുരങ്ങ്, ലംഗൂർ, ബംഗാൾ കുറുക്കൻ‍, വരയൻ കഴുതപ്പുലി, പുള്ളിമാൻ, കൃഷ്ണമൃഗം, നീൽഗായ്, മുയൽ തുടങ്ങിയ ജന്തുക്കളേയും ഇവിടെ കാണാം.

ചിത്രശാല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads