കൊന്നത്തടി ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
Remove ads
9°57′25″N 77°1′43″E ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് കൊന്നത്തടി ഗ്രാമപഞ്ചായത്ത്. ഇത് അടിമാലി ബ്ലോക്കിലെ , കൊന്നത്തടി വില്ലേജ് പരിധിയിലാണ് നിലകൊള്ളുന്നത്. 96 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം. 1962-ൽ ഉടുമ്പൻചോല പഞ്ചായത്ത് വിഭജിക്കുകയും അതേതുടർന്ന് 1964-ൽ നടന്ന തെരഞ്ഞെടുപ്പോടു കൂടി പഞ്ചായത്തിന്റെ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ശ്രീമതി രമ്യ റനീഷ് ആണ് ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.പി. മൽക്കയാണ് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്.
Remove ads
മഹാശിലായുഗാവശിഷ്ടങ്ങൾ
കമ്പിളികണ്ടം, മുനിയറ, കൊമ്പൊടിഞ്ഞാൽ എന്നിവിടങ്ങളിൽ കാണുന്ന മുനിയറകൾ, പാറത്തോട്ടിൽ നിന്നും, കരിമലയിൽ നിന്നും കണ്ടെടുത്തിട്ടുള്ള മൺപാത്രങ്ങൾ, ആയുധങ്ങൾ എന്നിവയ്ക്ക് കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുള്ള മഹാശിലായുഗ അവശിഷ്ടങ്ങളോടുള്ള സാമ്യം കണക്കിലെടുക്കുമ്പോൾ ഇവിടെ ബി.സി 700 നും 400 നും ഇടയിൽ ജനവാസം ഉണ്ടായിരുന്നു എന്ന് അനുമാനിച്ചിട്ടുണ്ട്.[1]
മഹാശിലായുഗകാലത്തെ നന്നങ്ങാടികളും മുനിയറകളും തിങ്കൾക്കാട്, കൊമ്പൊടിഞ്ഞാൽ, പണിക്കൻകുടി, പൂതാളി എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തിലെ മരക്കാനം മലമേട്ടിലും സമീപപ്രദേശങ്ങളിലുമായി മഹാശിലായുഗകാലത്തെ ഉരൽക്കുഴിയും അടയാളക്കല്ലുകളും കണ്ടെത്തിയിട്ടുണ്ട്. പാറക്കെട്ടുകൾ നിറഞ്ഞ മലമുകളിലേക്കുള്ള ഒറ്റയടിപ്പാതയിൽ രണ്ടിടങ്ങളിൽ വാളുപോലെ കല്ലിൽ കൊത്തിയിരിക്കുന്നത് കാണാൻ കഴിയും. മലമുകളിലാണ് ഉരൽക്കുഴി. അമ്പത് ലിറ്ററോളം വെള്ളം നിറയ്ക്കാൻ കഴിയുന്ന വൃത്താകൃതിയിലുള്ള കുഴിയാണിത്.[2]
Remove ads
അതിരുകൾ
- വടക്ക് - പന്നിയാർ പുഴ
- തെക്ക് - ചിന്നാർ പുഴ
- കിഴക്ക് - ഉടുമ്പൻചോല പഞ്ചായത്ത്
- പടിഞ്ഞാറ് - പെരിയാർ
വാർഡുകൾ
- പൊൻമുടി
- മരക്കാനം
- കൊമ്പൊടിഞ്ഞാൽ
- മുനിയറ നോർത്ത്
- മുനിയറ സൗത്ത്
- മുള്ളരിക്കുടി
- പെരിഞ്ചാംകുട്ടി
- പണിക്കൻകുടി
- ഇരുമലക്കപ്പ്
- പാറത്തോട്
- കമ്പിളികണ്ടം
- ചിന്നാർ
- മങ്കുവ
- പനംകുട്ടി
- മുക്കുടം
- മുതിരപ്പുഴ
- കൊന്നത്തടി സൗത്ത്
- കൊന്നത്തടി നോർത്ത്
- വിമലാസിറ്റി
അവലംബങ്ങൾ
സ്രോതസ്സുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
