കൊല്ലം കൈറ്റ് ക്ലബ്ബ്
സംഘടന From Wikipedia, the free encyclopedia
Remove ads
കൊല്ലം ജില്ലയിൽ പട്ടം പറത്തുന്നവർ ചേർന്ന് രൂപീകരിച്ചിരിക്കുന്ന ഒരു കൂട്ടായ്മയാണ് കൊല്ലം കൈറ്റ് ക്ലബ്ബ്. ഈ ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ കൊല്ലം ബീച്ചിലും മറ്റും പട്ടം പറത്തൽ മേളകൾ സംഘടിപ്പിക്കാറുണ്ട്.[1]
Remove ads
പ്രാധാന്യം

കൊല്ലം ജില്ലയുടെ സംസ്കാരത്തിന്റെ ഭാഗമായി മാറിയ ഒരു കായിക വിനോദമാണ് പട്ടം പറത്തൽ (Kite Flying). എല്ലാദിവസവും കൊല്ലം കടൽത്തീരത്ത് പട്ടം പറത്തുന്നവരെ കാണാൻ സാധിക്കും. പട്ടം പറത്തൽ മത്സരങ്ങൾക്കു ലഭിക്കുന്ന മികച്ച സ്വീകരണത്തിന്റെ ഫലമായി ഇതുമായി ബന്ധപ്പെട്ട് ധാരാളം സംഘടനകൾ രൂപംകൊണ്ടിട്ടുണ്ട്.[2]
വിവിധ തരം പട്ടങ്ങൾ നിർമ്മിക്കുകയും അവ പറത്തുകയും ചെയ്യുന്നവർ ചേർന്നു രൂപീകരിച്ചതാണ് കൊല്ലം കൈറ്റ് ക്ലബ്ബ്. കൊല്ലം നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും കൊല്ലം ബീച്ചിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
കൊല്ലം നഗരത്തിൽ പട്ടം പറത്തലുമായി ബന്ധപ്പെട്ട് രൂപീകരിച്ച മറ്റൊരു സംഘടനയാണ് കൈറ്റ് ലൈഫ് ഫൗണ്ടേഷൻ.[3] എല്ലാവർഷവും ഈ സംഘടനയുടെ നേതൃത്വത്തിൽ ഇവിടെ പട്ടം പറത്തൽ മത്സരങ്ങൾ നടത്താറുണ്ട്.[4] 2014-ൽ കൊല്ലം കടപ്പുറത്തുവച്ച് ദേശീയ പട്ടം പറത്തൽ മേള നടന്നിരുന്നു.[5]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads