കൊല്ലം ക്ലോക്ക് ടവർ

From Wikipedia, the free encyclopedia

കൊല്ലം ക്ലോക്ക് ടവർmap
Remove ads

കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി ചിന്നക്കടയിൽ സ്ഥിതി ചെയ്യുന്ന ഒരു നിർമ്മിതിയാണ് കൊല്ലം ക്ലോക്ക് ടവർ (കൊല്ലം മണിമേട‌). കൊല്ലം മുൻസിപ്പാലിറ്റിയിൽ 1932 മുതൽ 1948 വരെ ചെയർമാനായിരുന്ന 'രാജ്യസേവാനിരത കെ.ജി. പരമേശ്വരൻ പിള്ളയോടുള്ള' ആദരസൂചകമായാണ് ഈ ചതുരാകൃതിയിലുള്ള ഗോപുരം നിർമ്മിച്ചത്. കൊല്ലം തീവണ്ടിയാപ്പീസിനു സമീപത്തായി ദേശീയപാത 544ന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഇത് കൊല്ലം ജില്ലയുടെ ഒരു അനൗദ്യോഗിക ചിഹ്നം എന്ന നിലയിൽ പ്രാധാന്യം നേടിയിട്ടുണ്ട്. 1941ൽ നിർമ്മാണമാരംഭിച്ച ഗോപുരം, 1944ലോടെ നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിച്ചു. തിരുവിതാംകൂറിലെ ആദ്യകാല ക്ലോക്ക് ടവറുകളിൽ ഒന്നായ ഇതിന്റെ നിർമ്മാണത്തിന് ചുടുകട്ടകളും വൈറ്റ് സിമന്റുമാണ് ഉപയോഗിച്ചിരിക്കുന്നത്. വശങ്ങളിലുപയോഗിച്ച നാല് വലിയ ശിലകൾ കൊൽക്കൊത്തയിൽ നിന്നാണ് കൊണ്ടു വന്നത്[1]

വസ്തുതകൾ കൊല്ലം ക്ലോക്ക് ടവർ കൊല്ലം മണിമേട, സ്ഥാനം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads