കോങ്കണ്ണ്
കാഴ്ച വൈകല്യം From Wikipedia, the free encyclopedia
Remove ads
രണ്ട് കണ്ണുകൾക്കും ഒരേ സമയം ഒരേ വസ്തുവിൽ കേന്ദ്രീകരിക്കാൻ പറ്റാത്ത , അഥവാ രണ്ട് കണ്ണുകൾക്കും യോജിച്ച് പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണ് സ്ട്രാബിസ്മസ് (Strabismus) അഥവാ കോങ്കണ്ണ്.
ഒരു കണ്ണ് വസ്തുവിൽ കേന്ദ്രീകരിക്കുമ്പോൾ മറ്റെ കണ്ണ് ഉള്ളിലേക്കോ (esotropia), പുറമേക്കോ (exotropia), മുകളിലേക്കൊ (hypertropia), താഴേക്കോ (hypotropia) ആയി പോവുന്നു. ചില നേരം മാത്രമായോ, എല്ലായ്പോഴുമായോ ഇത് പ്രത്യക്ഷപ്പെടാം. ഒരു കണ്ണിനു മാത്രമായോ, ഇരുകണ്ണുകൾക്കുമായോ ഇത് ബാധിക്കാം.
ശൈശവത്തിൽ തന്നെ ആരംഭിച്ച സ്ട്രാബിസ്മസ് ഒരുപക്ഷേ ഒറ്റ കണ്ണിനു മാത്രമായുള്ള കാഴ്ച്ച നഷ്ടത്തിലേക്കും (ആംബ്ലിയോപ്പിയ), ആഴ കാഴ്ച്ച (dept perception) നഷ്ടത്തിലേക്കും നയിച്ചേക്കാം. മുതിർന്നവരിലെ സ്ട്രാബിസ്മസ് ഇരട്ട കാഴ്ചയിലേക്ക് (double vision) നയിക്കാറുണ്ട്.
Remove ads
കാരണങ്ങൾ
നേത്ര ചലനം എന്ന ധർമ്മം നിർവ്വഹിക്കുന്നത് ഒരോ കണ്ണിനുമുള്ള ആറ് പേശികളാണ് (extra ocular muscles) . ഈ പേശികളും അവയിലേക്കുള്ള നാഡീവ്യൂഹ ബന്ധങ്ങളും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതിൽ തകരാറ് സംഭവിക്കുന്നതിൽ നിന്നാണ് കോങ്കണ്ണ് സംജാതമാവുന്നത്.
ഡൗൺ സിൻഡ്രോം, സെറിബ്രൽ പാൽസി, എഡ്വേഡ്സ് സിൻഡ്രോം തുടങ്ങിയ ജന്മ വൈകല്യങ്ങളിലും പല ജനതിക വൈകല്യങ്ങളിലും കോങ്കണ്ണ് പ്രത്യക്ഷപ്പെടാം. കോങ്കണ്ണ് മതാപിതാക്കളിൽ നിന്നും നിന്നും ജനതികമായി പകരാവുന്നതുമാണ്.
Remove ads
ചികിൽസ
മറ്റ് ബൈനോക്കുലർ വിഷൻ ഡിസോർഡേഴ്സുകളിൽ എന്നപോലെ പോലെ കോങ്കണ്ണ് ചികിൽസയുടെ പ്രാഥമിക ലക്ഷ്യം, എല്ലാ ദൂരങ്ങളിലും അതുപോലെ എല്ലാ ദിശകളിലും സുഖകരവും വ്യക്തമായതുമായ സാധാരണ ബൈനോക്കുലർ കാഴ്ചയാണ്. കോങ്കണ്ണിന്റെ അടിസ്ഥാന കാരണം അനുസരിച്ച് കണ്ണട, വിഷൻ തെറാപ്പി, ശസ്ത്രക്രിയ എന്നിവയുടെ സംയോജനത്തിലൂടെയാണ് സ്ട്രാബിസ്മസ് സാധാരണയായി ചികിത്സിക്കുന്നത്.
കോങ്കണ്ണ് മൂലമുള്ള ആംബ്ലിയോപിയ തുടക്കത്തിലേ കണ്ടെത്തിയാൽ, പ്രബലമായ കണ്ണ് ഒരു ഐ പാച്ച് ഉപയോഗിച്ച് മൂടി മറ്റേ കണ്ണിനെ ഉപയോഗിക്കാൻ നിർബന്ധിക്കുന്നത് വഴി നഷ്ടപെട്ട കാഴ്ച ശരിയായ കാഴ്ചയിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ സാധിക്കും. പക്ഷെ, ഐ പാച്ചുകളുടെ ഉപയോഗത്തിലൂടെ കണ്ണുകളുടെ ദിശയിൽ മാറ്റം വരുത്താൻ സാധിക്കുകയില്ല.
Remove ads
പരാമർശങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads