കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി
From Wikipedia, the free encyclopedia
Remove ads
കൊല്ലം ജില്ലയിലെ ഒരു സർക്കാർ എഞ്ചിനീയറിംഗ് കോളേജാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി. [1].കൊല്ലം ജില്ലയിലെ രണ്ടാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആണ് ഇത്.കേരള സർക്കാരിന്റെ ഐ എച്ച് ആർ ഡി വകുപ്പ് നേരിട്ട് നടത്തുന്ന കോളേജാണിത്.[2] 1999 ൽ കോളേജ് സ്ഥാപിതമായി. കംപ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്,ഇൻഫർമേഷൻ ടെക്നോലോജി എന്നിങ്ങനെ നാല് കോഴ്സുകളാണ് ഇവിടെ ഉള്ളത്. ഇപ്പോഴത്തെ പ്രിൻസിപ്പാൾ പ്രൊഫസർ.(ഡോ.) ജയാ വി ൽ ആണ്
Remove ads
ഡിപ്പാർട്ടുമെന്റുകൾ
- കമ്പ്യൂട്ടർ സയൻസ്
- ഇലക്ട്രോണിക്സ്
- ഇലക്ട്രിക്കൽ
- ജനറൽ എഞ്ചിനീയറിംഗ്
- അപ്ലൈഡ് സയൻസ്
- ഇൻഫർമേഷൻ ടെക്നോളജി
കോഴ്സുകൾ
ബിരുദ കോഴ്സുകൾ
റെഗുലർ ബി.ടെക് കോഴ്സുകൾ
- ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രൊണിക്സ് എൻജിനീയറിംഗ് (60 സീറ്റ്)
- ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണികേഷ്ൻ എൻജിനീയറിംഗ് (60 സീറ്റ്)
- കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ് (60 സീറ്റ്)
- ഇൻഫർമേഷൻ ടെക്നോലോജി (30 സീറ്റ്)
ബിരുദാനന്തര ബിരുദ കോഴ്സുകൾ
എം.ടെക് കോഴ്സുകൾ
- ഇലക്ട്രോണിക്സ് എൻജിനീയറിംഗ് (സിഗ്നൽ പ്രോസിസ്സിംഗ്) (24 സീറ്റ്)
- കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംങ്ങ് (ഇമേജ് പ്രോസിസ്സിംഗ്) (24 സീറ്റ്)
Remove ads
പ്രവേശനം
കോളേജിലേയ്കുള്ള പ്രവേശനം പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്.
ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം
കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത് സംഘടിപ്പിക്കുന്നത്.[3]
ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം
ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.റ്റി) നടത്തുന്ന GATE പരീക്ഷ വഴി പ്രവേശനം.[4]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads