ക്രീറ്റ്
From Wikipedia, the free encyclopedia
Remove ads
ക്രീറ്റ്, ഗ്രീക്ക് ദ്വീപുകളിൽ ഏറ്റവും വലുതും ജനസംഖ്യ കൂടിയതുമായ ദ്വീപാണ്. മെഡിറ്ററേനിയൻ കടലിലെ അഞ്ചാമത്തെ വലിയ ദ്വീപും ഇതാണ്. സിസിലി,സാഡീനിയ,സൈപ്രസ്,കോർസിക്ക എന്നിവയാണ് മറ്റുള്ളവ. ക്രീറ്റും അതിനു ചുറ്റുപാടും കിടക്കുന്ന അനേകം ചെറുദ്വീപുകളും ചേർന്നതാണ് ക്രീറ്റ് മേഖല. ഗ്രീസിന്റെ പതിമൂന്ന് പ്രധാന ഭരണഘടകങ്ങളിൽ ഒന്നാണിത്. ക്രീറ്റിന്റെ തലസ്ഥാനവും ഏറ്റവും വലിയ പട്ടണവുമാണ് ഹെറാക്ലിയോൺ. 2011 ലെ സെൻസസ് അനുസരിച്ച് ഈ പ്രദേശത്തെ ജനസംഖ്യ 6,23,065 ആയിരുന്നു.
ഗ്രീസിന്റെ സമ്പദ് വ്യവസ്ഥയിൽ ഒരു പ്രധാന പങ്കു വഹിക്കുന്ന ക്രീറ്റ് ഗ്രീസിന്റെ സാംസ്ക്കാരിക പാരമ്പര്യത്തെയും പിൻപറ്റുന്നുണ്ട്, എങ്കിലും ക്രീറ്റ്, അതിന്റേതായ സാംസ്ക്കാരികത്തനിമ അതിന്റെ സ്വന്തം കവിതാരീതിയിലും,സംഗീതത്തിലുമൊക്കെ നിലനിർത്തിവരുന്നു. ക്രീറ്റ് ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും പ്രാചീനമായ സംസ്ക്കാരമെന്നു കണക്കാക്കുന്ന മിനോവൻ സംസ്ക്കാരത്തിന്റെ (സി.2700-1420 ബി സി) കേന്ദ്രമായിരുന്നു.[3]
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads