ഖത്തർ പെട്രോളിയം

From Wikipedia, the free encyclopedia

ഖത്തർ പെട്രോളിയം
Remove ads

ഖത്തറിലെ ദേശസാൽകൃത പെട്രോളിയം കമ്പനിയാണ് ക്യു.പി. എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ഖത്തർ പെട്രോളിയം. ഖത്തറിലെ എണ്ണ-വാതക വ്യവസായവുമായി ബന്ധപ്പെട്ട പര്യവേഷണം, ഉത്പാദനം, ശുദ്ധീകരണം, വിതരണം, സംഭരണം എന്നിവ പ്രവർത്തിപ്പിക്കുന്നത് ഖത്തർ പെട്രോളിയമാണ്. ഊർജ്ജ-വ്യവസായ മന്ത്രിയായ മുഹമ്മദ് ബിൻ സലേഹ് അൽ സദ ആണ് ഈ കമ്പനിയുടെ ചെയർമാൻ.

വസ്തുതകൾ Type, വ്യവസായം ...
Remove ads

ചരിത്രം

ബ്രിട്ടീഷ് അധീശക്തത്തിന് കീഴിലായിരുന്ന ഖത്തറിൽ ആദ്യമായി എണ്ണ ഖനനത്തിന് അനുമതി കിട്ടിയത് ബ്രിട്ടീഷ് പെട്രോളിയത്തിന്റെ മുൻഗാമിയായിരുന്ന ആംഗ്ലോ-പേർഷ്യൻ ഓയിൽ (അയോക്) കമ്പനിക്കായിരുന്നു. എന്നാൽ റെഡ് ലൈൻ ഉടമ്പടി പ്രകാരം ഈ അനുമതി അയോക് സഹ കമ്പനിയായ ഇറാഖ് പെട്രോളിയം കമ്പനിയുടെ സഹവർത്തിയായ പെട്രോളിയം ഡെവലെപ്പ്മെൻറ് ഖത്തർ കമ്പനിക്ക് കൈമാറി. 1938 ഒക്ടോബറിൽ ദുഖാൻ എണ്ണപ്പാടത്ത് ആദ്യ എണ്ണക്കിണർ (ദുഖാൻ 1) നിർമ്മിക്കുന്നതിനായി ഭൂമി തുരക്കൽ ആരംഭിക്കുകയും ജനുവരി 8, 1940-ൽ, 5685 അടി താഴ്ചയിൽ എണ്ണ ശേഖരം കണ്ടെത്തുകയും ചെയ്തു.[2]. എന്നാൽ രണ്ടാം ലോകമഹായുദ്ധം മൂലം തുടർന്നുള്ള വികസനം 1947-വരെ മന്ദഗതിയിലാകുകയും ചെയ്തു. 1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിലാകുകയും 1949-ൽ ആദ്യ എണ്ണ കയറ്റുമതി ചെയ്യുകയും ചെയ്തു[3].

ആദ്യ ആഴക്കടൽ എണ്ണ പര്യവേഷണത്തിന് ഇന്റർനാഷണൽ മറൈൻ ഓയിൽ കമ്പനിക്ക് 1949-ൽ അനുമതി ലഭിച്ചു[4]. എന്നാൽ 1952-ൽ ഈ കമ്പനി പിൻവാങ്ങിയതോടെ ഷെൽ കമ്പനി രംഗത്തെത്തുകയും പര്യവേഷണം ആരംഭിക്കുകയും ചെയ്തു. 1960-ൽ ഇദ്ദ് അൽ-ഷർജി എണ്ണപ്പാടവും 1963-ൽ മെയ്ദാൻ മഹ്‌സാമം എണ്ണപ്പാടവും 1970-ൽ ഏറ്റവും വലിയ ആഴക്കടൽ എണ്ണപ്പാടമായ ബുൾ ഹനിനും കണ്ടു പിടിച്ചു[3].

ദേശസാൽക്കരണം

Remove ads

എണ്ണ-വാതക പാടങ്ങൾ

ഖത്തർ പെട്രോളിയത്തിന്റെ എണ്ണ-വാതക പാടങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു[5].

  1. ഉത്തര വാതകപ്പാടം
  2. ഭൗമ എണ്ണപ്പാടം
  3. ആഴക്കടൽ എണ്ണപ്പാടം

ഉത്തര വാതകപ്പാടം

പ്രധാന ലേഖനം: സൗത്ത് പാർസ് / നോർത്ത് ഡോം സാന്ദ്രീകൃത വാതകപ്പാടം

ഖത്തറിന്റെ ഉത്തര ദിശയിലായി ആറായിരം ചതുരശ്ര കിലോമീറ്ററിൽ (വിസ്തൃതിയിൽ ഖത്തറിന്റെ പകുതി) പരന്നു കിടക്കുന്ന വാതകപ്പാടമാണ് ഇത് [6]. ഈ വാതക പടം ഖത്തർ-ഇറാൻ സമുദ്രതിർത്തിയിൽ കിടക്കുന്നതിനാൽ ഖത്തറിന്റെ അതിർത്തി കഴിഞ്ഞിട്ടുള്ള വാതകപ്പാടം ഇറാന്റെ നിയന്ത്രണിതിലാണ്. സൗത്ത് പാർസ് എന്നിതറിയപ്പെടുന്നു.

ദുഖാൻ എണ്ണപ്പാടം

ഖത്തറിലെ ഒരേയൊരു ഭൗമ എണ്ണപ്പാടമാണ് ദുഖാൻ എണ്ണപ്പാടം[7]. ദോഹയിൽ നിന്നും പശ്ചിമദിശയിൽ എൺപത് കിലോമീറ്റർ മാറിയാണ് ദുഖാൻ എണ്ണപ്പാടത്തിന്റെ സ്ഥാനം. അറബ്-സി, അറബ്-ഡി, ഉവെയ്നാത് എന്നീ സംഭരണികളിൽ നിന്നുമാണ് എണ്ണ ശേഖരിച്ച് ഖാത്തിയ, ഫഹാഹിൽ, ജലേഹ എന്നിവടങ്ങളിൽ ഉള്ള നിർമ്മാണ ശാലകളിൽ കൊണ്ട് വരുന്നു. അസംസ്‌കൃത എണ്ണയിൽ നിന്ന് എണ്ണയും വാതകവും വേർതിരിക്കാനായി നാല് പ്രധാന ശാലകളും മൂന്ന് വിദൂര ശാലകളും ഉണ്ട്[8].

ആഴക്കടൽ എണ്ണപ്പാടങ്ങൾ

മെയ്ദാൻ മെഹ്‌സാമം, ബുൾ ഹനിൻ എന്നിവയാണ് ആഴക്കടൽ എണ്ണപ്പാടങ്ങൾ. ഉയർന്ന ഗുണമേന്മയുള്ള അസംസ്‌കൃത എണ്ണയും വാതകവും ഇവിടെ ഖനനം ചെയ്‌തെടുക്കുന്നു. മെയ്ദാൻ മെഹ്‌സാമം, ബുൾ ഹനിൻ എന്നിവടങ്ങളിൽ നിന്നും യഥാക്രമം 1965, 1972 എന്നീ കാലങ്ങളിലാണ് എണ്ണ ഉല്പ്പാദനം തുടങ്ങിയത്.

Remove ads

എണ്ണ ശുദ്ധീകരണ ശാലകൾ

ഖത്തറിൽ ക്യു.പിക്ക് മൂന്ന് സ്ഥലത്താണ് പ്രധാനമായും എണ്ണ കയറ്റുമതി ടെർമിനലുകൾ ഉള്ളത്. ഹലുൽ ദ്വീപ്, റാസ് ലഫാൻ, ഉം സൈദ് എന്നിവയാണവ.

ഡോൾഫിൻ വാതക പ്രൊജക്റ്റ്

ഖത്തറിൽ നിന്നും യുഎഇ, ഒമാൻ എന്നിവടങ്ങളിലേക്ക് വാതകം എത്തിക്കുന്നതിനായി ഡോൾഫിൻ എനർജി, ഖത്തർ പെട്രോളിയം എന്നീ കമ്പനികളുടെ നേതൃത്വത്തിൽ നടപ്പിലാക്കപ്പെട്ട വാതക പൈപ്പ്‌ലൈൻ പദ്ധതിയാണ് ഡോൾഫിൻ വാതക പ്രൊജക്റ്റ് എന്നറിയപ്പെടുന്നത്[9]. ജിസിസിരാജ്യങ്ങളിലെ അതിർത്തി കടന്നുള്ള ആദ്യത്തെ വാതക പൈപ്പ്‌ലൈൻ പ്രൊജക്റ്റ് കൂടിയാണിത് [10].

ഉപകമ്പനികൾ

ഖത്തർ പെട്രോളിയത്തിന്റെ ഉപകമ്പനികളുടെ പട്ടിക താഴെപറയുന്നു[11].

  1. ഖത്തർ ഗ്യാസ്
  2. ഖത്തർ അലൂമിനിയം
  3. ഖത്തർ കെമിക്കൽ കമ്പനി
  4. ഖത്തർ ഫെർട്ടിലൈസർ കമ്പനി
  5. ഖത്തർ ഫ്യുവൽ അഡിറ്റീവ്സ് കമ്പനി
  6. ഖത്തർ മെലാമിൻ കമ്പനി
  7. ഖത്തർ പെട്രോകെമിക്കൽ കമ്പനി
  8. ഖത്തർ സ്റ്റീൽ കമ്പനി
  9. ഖത്തർ വിനൈൽ കമ്പനി
  10. ഖത്തോഫിൻ കമ്പനി
  11. റാസ് ലഫാൻ ഒലിഫിൻസ് കമ്പനി
  12. റാസ് ലഫാൻ പവർ കമ്പനി
  13. സീഫ് ലിമിറ്റഡ്
  14. ഒറിക്‌സ് ജിടിഎൽ
  15. ലഫാൻ റിഫൈനറി
  16. ഇൻഡസ്ട്രീസ് ഖത്തർ
  17. ഗൾഫ് ഹെലികോപ്റ്റർസ്
  18. ഗൾഫ് ഡ്രില്ലിങ് ഇന്റർനാഷണൽ
  19. അസ്താഡ് പ്രൊജക്റ്റ് മാനേജ്‌മന്റ്
  20. അംവാജ് കാറ്ററിംഗ് സർവീസസ്
  21. അൽ ഷഹീൻ ഹോൾഡിങ്
  22. ഗൾഫ് ഇന്റർനാഷണൽ സർവീസസ്
  23. സിക്രീത് ഗ്യാസോലീൻ കമ്പനി
Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads