ഗിനി
From Wikipedia, the free encyclopedia
Remove ads
പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഗിനി /ˈɡɪni/ ⓘ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഗിനി, ഫ്രെഞ്ച്: République de Guinée). മുൻപ് ഫ്രഞ്ച് ഗിനി എന്നായിരുന്നു ഈ രാജ്യം അറിയപ്പെട്ടിരുന്നത്. വടക്ക് ഗിനി-ബിസ്സൌ, സെനെഗൾ എന്നീ രാജ്യങ്ങളും മാലി വടക്ക് - വടക്കു കിഴക്കായും ഗിനിയുടെ അതിർത്തികൾ തീർക്കുന്നു. താഴെ (തെക്ക്) അറ്റ്ലാന്റിക്ക് സമുദ്രവും കിഴക്കോട്ട് കര പ്രദേശവുമായി ഗിനിയുടെ ഭൂപ്രകൃതി വക്രിച്ചു കിടക്കുന്നു. ഉപദ്വീപുപോലെ ഒരു ഭാഗം കിഴക്കോട്ട് നീണ്ടുകിടക്കുന്നു. ദ്വീപുഭാഗത്തിനു തെക്കുകിഴക്കായി കോട്ട് ദ്’ഇവോർ (ഐവറി കോസ്റ്റ്), തെക്ക് ലൈബീരിയ, ദ്വീപിന്റെ തെക്കൻ മുനമ്പിനു പടിഞ്ഞാറ് സിയെറ ലിയോൺ എന്നിവയാണ് മറ്റ് അതിർത്തികൾ. നീഷർ, സെനെഗൾ, ഗാംബിയ നദികളുടെ പ്രഭവസ്ഥാനം ഗിനിയയിലാണ്. സഹാറ മരുഭൂമിയുടെ തെക്കായും ഗിനി ഉൾക്കടലിനു വടക്കായും ഉള്ള ആഫ്രിക്കയുടെ പശ്ചിമതീരത്തെ മുഴുവൻ ഗിനി എന്ന പേരിൽ വിശേഷിപ്പിക്കാറുണ്ട്. ഗിനിയുടെ തലസ്ഥാനത്തിന്റെ പേരും ചേർത്ത് ഈ രാജ്യത്തെ ഗിനി-കൊനാക്രി എന്ന് വിളിക്കാറുണ്ട്. അയൽരാജ്യമായ ഗിനി-ബിസ്സൗവുമായി (ബിസ്സൗ ആണ് ഈ രാജ്യത്തിന്റെ തലസ്ഥാനം) വേർതിരിച്ച് അറിയുന്നതിനാണ് ഇങ്ങനെ വിളിക്കുന്നത്.
Remove ads
ഗാലറി
- atlas Guinea
- Chimpanzé de Bossou
- Plage sur les Ile de Loos
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads