ചങ്ങലംപരണ്ട

From Wikipedia, the free encyclopedia

ചങ്ങലംപരണ്ട
Remove ads

പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. ശാസ്ത്ര നാമം സിസ്സസ് ക്വാഡ്രാംഗുലാരിസ് (Cissus quadrangularis) എന്നാണ്. ഇംഗ്ലീഷിൽ bone setter എന്നും അറിയപ്പെടുന്നു.

വസ്തുതകൾ ചങ്ങലംപരണ്ട, Scientific classification ...
Thumb
Adamant creeper sprouts

സംസ്‌കൃതം: വജ്രവല്ലി, അസ്ഥിസംഹാരി, അസ്ഥി ശൃംഖല, കലിശ

തമിഴ്: പരണ്ടൈ വള്ളി

Remove ads

രസാദി ഗുണങ്ങൾ

രസം :മധുരം

ഗുണം :രൂക്ഷം, ലഘു

വീര്യം :ഉഷ്ണം

വിപാകം :മധുരം [2]

ഉഷ്ണവീര്യവും രൂക്ഷഗുണവുമാണ് ഈ സസ്യത്തിനുള്ളത്. വാതം, കഫം എന്നീ ദോഷങ്ങളെ ശമിപ്പിക്കും. ഉണക്കിപ്പൊടിച്ച തണ്ടും കുരുന്നിലകളും വിശപ്പില്ലായ്മയും ദഹനക്കുറവും മാറ്റുകയും ആഹാരത്തിന് രുചി അനുഭവപ്പെടുകയും ചെയ്യും.

ഔഷധയോഗ്യ ഭാഗം

വള്ളി, ഇല[2]

വിവരണം

വള്ളിയായി മരങ്ങളിൽ പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. നാലു മൂലകലുള്ള നീണ്ട ക്യാപ്സ്യുളുകളുടെ ചങ്ങല പോലെയാണ് ഇത് കാണപ്പെടുന്നത്.അതുകൊണ്ടാണ് ഇതിനെ ചങ്ങലംപരണ്ട എന്ന് വിളിക്കുന്നത്‌. ഓരോ സന്ധികളിൽ നിന്നും ഇലകളും എതിർഭാഗത്ത് നിന്നും സ്പ്രിംഗ് പോലുള്ള പിടിവള്ളികളും പുറപ്പെടുന്നു. ഈ ചെടിയുടെ പൂക്കൾ വളരെ ചെറുതാണ്.ചുവന്ന കായ്കളിൽ ഒരു വിത്തുണ്ടായിരിക്കും. ഇല ഭക്ഷ്യയോഗ്യമാണ്.

ഔഷധ ഗുണങ്ങൾ

സംസ്കൃതത്തിൽ അസ്ഥി സംഹാരി എന്നാണ് ചങ്ങലംപരണ്ടയുടെ പേര്.ഒടിഞ്ഞ എല്ലുകളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തി ഉള്ളതുകൊണ്ടാണ് ആ പേര് കിട്ടിയത്. വയറ്റു വേദനയ്ക്ക് ഇതിന്റെ തണ്ട് ഉണക്കി പൊടിച്ച് വാളൻപുളിയും ഉപ്പും ചേർത്ത് കഴിക്കാറുണ്ട്.ഇതിന്റെ തണ്ട് വാട്ടിപിഴിഞ്ഞ നീര് ചെറു ചൂടോടെ ചെവിയിൽ ഒഴിച്ചാൽ ചെവി വേദന , ചെവിക്കുത്ത് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഒടിവും ചതവും ഉള്ള ഭഗത് ഇതിന്റെ തണ്ട് പതിവായി വച്ച് കെട്ടുന്നത് നല്ലതാണു. കഫം, വാതം എന്നിവയെ ശമിപ്പിക്കും. ഒടിഞ്ഞ അസ്ഥിയെ കൂട്ടിച്ചേർക്കും.രക്തം സ്തംഭിപ്പിക്കും.വിശപ്പുണ്ടാക്കും.ആർത്തവ ക്രമീകരണത്തിനും നല്ലത്.

  • ചങ്ങലം പരണ്ട ഇറ്റിച്ചു പിഴിഞ്ഞ നീരിൽ അതുതന്നെ കൽക്കമായി അരച്ചു കലക്കി നല്ലെണ്ണയും ചേർത്ത് മെഴുകു പാകത്തിൽ അരൈച്ചെടുത്ത എണ്ണ ഒടിവിനും ചതവിനും പുറത്തു പുരട്ടാവുന്നതാണ്.*ഇതിന്റെ നീരും സമം തേനും ചേർത്ത് കുറേശ്ശെ രണ്ടു നേരം കഴിച്ചാൽ ആർത്തവം ക്രമമാവും.
  • ചങ്ങലംപരണ്ട ഇടിച്ചുപിഴിഞ്ഞ നീര് 25 മില്ലി, തേൻ 10 മില്ലി ഇവ രണ്ടും ഒന്നായി ചേർത്ത് ദിവസം രണ്ട് നേരം വീതം സേവിച്ചാൽ ക്രമം തെറ്റിയ ആർത്തവം കൃത്യമായി ഉണ്ടാകും.
  • ആർത്തവ സമയത്ത് അമിതമായി രക്തം പോകുന്നതിന് അത്യാർത്തവം എന്നു പറയുന്നു. ചങ്ങലം പരണ്ട ഇടിച്ചുപിഴിഞ്ഞ നീര് 15 മില്ലി, തേൻ 5 മില്ലി, നറുനെയ്യ് അരസ്പൂൺ, ഇതിൽ 2 ഗ്രാം ചന്ദനം അരച്ച് ചേർത്ത് ഇളക്കി ദിവസം രണ്ട് നേരം വീതം സേവിച്ചാൽ അത്യാർത്തവം തീർച്ചയായും ശമിക്കും.
  • ചങ്ങലംപരണ്ട ഇലയും തണ്ടും വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ ചെവിയിൽ അൽപസമയം ഒഴിച്ചു നിർത്തിയാൽ ചെവിയിലെ പഴുപ്പ്, നീര് ഇവ മൂലം ഉണ്ടാകുന്ന ചെവി വേദന ശമിക്കും.
  • രണ്ട് കിലോ ചങ്ങലംപരണ്ട വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞ നീര് 2 ലിറ്റർ, എള്ളെണ്ണ 200 മില്ലി, വേപ്പെണ്ണ 200 മില്ലി, നറുനെയ്യ് 100 മില്ലി, എന്നിവയിലേക്ക് ചെന്നിനായകം 100 ഗ്രാം അരച്ച് കലക്കി മെഴുക് പാകത്തിൽ കാച്ചിയരിച്ച് തേച്ചാൽ ഉളുക്ക് സന്ധി ഭ്രംശം, ചതവുകൊണ്ടുള്ള നീര്, വേദന എനന്നിവ വളരെ പെട്ടെന്ന് ഭേദമാകും.
  • ചങ്ങലംപരണ്ടയുടെ തണ്ടും ഇലയും നിഴലിൽ ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ പൊടി ദിവസം രണ്ട് നേരം മോരിൽ കലക്കി കുടിച്ചാൽ വിശപ്പില്ലായിമ, ദഹനക്കുറവ്, വായ്ക്ക് രുചിയില്ലായ്മ എന്നിവ മാറിക്കിട്ടും.
Remove ads

ചിത്രങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads