ചങ്ങൻകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രം
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ കൊല്ലം ജില്ലയിലെ ഓച്ചിറയ്ക്ക് അടുത്ത് ചങ്ങംകുളങ്ങരയിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം. [1] പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായി അറിയപ്പെടുന്നു. [2] ഏകദേശം 1100 വർഷങ്ങളുടെ പഴക്കം ഈ ക്ഷേത്രത്തിനുണ്ട്.[3]
Remove ads
ഐതിഹ്യം
പരശുരാമൻ നിർമ്മിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.
ചരിത്രം
കായംകുളം രാജാവിന്റെ കാലത്ത് ക്ഷേത്രം അറിയപ്പെട്ടിരുന്നത് പുതുപ്പള്ളി ചങ്ങൻ കുളങ്ങരയെന്നാണ്. അതിനാലാവാം നൂറ്റെട്ട് ശിവാലയസോത്രത്തിൽ പുതുപ്പള്ളിയെന്നു പരാമർശിച്ചിരിക്കുന്നത്. പഴയകാലത്ത് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ ദർശനത്തിന് പോയിരുന്ന പലരും ചങ്ങൻകുളങ്ങരയിൽ വന്ന് ദർശനം നടത്തിയേ പോകുമായിരുന്നുള്ളൂ. പണ്ട് ക്ഷേത്ര ഊരാണ്മാവകാശം തെങ്ങനത്ത് മഠത്തിനായിരുന്നു. 1971-ൽ എൻ.എസ്.എസിനു ക്ഷേത്രഭരണം കൈമാറിയതായി രേഖകൾ ഉണ്ട്. അതിനു മുൻപ് ഉണ്ടായിരുന്ന ഊരാൺമ ദേവസ്വം അതോടെ ഇല്ലാതാവുകയും ക്ഷേത്ര ഭൂസ്വത്തുക്കൾ പലതും അന്യാധീനപ്പെടുകയും ചെയ്തു.[4]
Remove ads
ക്ഷേത്ര നിർമ്മിതി

ദേശീയപാത 66-ന് കിഴക്കുവശത്തായി 100-മീറ്റർ മാറി ചങ്ങൻകുളങ്ങര ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നഗരത്തിൽ നിന്നും വളരെ അകന്ന് ഗ്രാമത്തിന്റെ പ്രശാന്തി നിറഞ്ഞാടുന്ന അന്തരീക്ഷം ക്ഷേത്രത്തിനെ മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും മാറ്റിനിർത്തുന്നുണ്ട്. വളരെ വിശാലമായ ക്ഷേത്ര മതിലകമാണിവിടുത്തേത്. ക്ഷേത്രത്തിൽ വടക്കു-കിഴക്കു വശത്തായി വളരെ വിശാലമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ശ്രീകോവിൽ: ചതുരാകൃതിയിൽ നിർമ്മിച്ചതാണ് ഇവിടുത്തെ ശ്രീകോവിൽ. നിരവധി ദാരുശുല്പങ്ങൾ ഇവിടുത്തെ ശ്രീകോവിലിൽ ഉണ്ട്. ഇവിടുത്തെ ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. കിഴക്കോട്ട് ദർശനമായി ശാന്തഭാവത്തിൽ കുടികൊള്ളുന്ന ശിവനായാണ് പ്രതിഷ്ഠയുടെ സങ്കല്പം. [പാർവ്വതീദേവി ഭഗവാനോടൊപ്പം നിത്യസാന്നിദ്ധ്യം ചെയ്യുന്നു എന്നാണ് സങ്കല്പം. നാലമ്പലത്തിനു പുറത്ത് വലിയ ബലിക്കല്ലിന് പടിഞ്ഞാറു വശത്തായി നന്ദികേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നു. സാധാരണ ക്ഷേത്രങ്ങളിൽ കാണാത്ത ഒറ്റക്കൊമ്പന്റെ ക്ഷേത്രവും പ്രതിഷ്ഠയും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. മുഖമണ്ഡപം: മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ കിഴക്കേ സോപാനത്തിനു കിഴക്കു വശത്തായി നമസ്കാര മണ്ഡപം നിലകൊള്ളുന്നു. ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന നമസ്കാര മണ്ഡപം തനതു കേരളാ ദ്രാവിഡശൈലിക്ക് ഉത്തമ ഉദാഹരണമാണ്. അടിത്തറയും തൂണുകളും കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തിന്റെ മുകൾഭാഗം ഓട് മേഞ്ഞിട്ടുണ്ട്. നാലമ്പലം: നാൽമ്പലവും അതിനു പുറത്തായി വിളക്കുമാടവും ചങ്ങൻകുളങ്ങരക്ഷേത്രത്തെ മഹാക്ഷേത്രമാക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നു. വിളക്കുമാടം അടുത്തിടെ പുതിക്കിപണിതീർത്താതാണ്. കൊല്ലവർഷം 65-മാണ്ടിൽ ഇവിടെ ധ്വജസ്തംഭം പണിതീർത്തായി കൊടിമരത്തിന്റെ അടിത്തറയിൽ എഴുതി ചേർത്തിട്ടുണ്ട്. [5]
ഉപദേവന്മാർ
- ശ്രീ ധർമ്മശാസ്താവ് : ശ്രീ മഹാദേവനൊപ്പം തുല്യസ്ഥാനം ധർമ്മശാസ്താവിനും ഇവിടെ കൊടുത്തിട്ടുണ്ട്.
ധർമ്മശാസ്താവിനെ കൂടാതെ ഗണപതി, ഭുവനേശ്വരി, ഇണ്ടിളയപ്പൻ, ധർമ്മദൈവങ്ങൾ, ഒറ്റക്കൊമ്പൻ, രക്ഷസ്സ് എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്ര സമുച്ചയ്ത്തിലുണ്ട്. മറ്റെങ്ങും കാണാൻ കഴിയാത്ത ഒരു ഒറ്റക്കൊമ്പന്റെ പ്രതിഷ്ഠ ചങ്ങൻകുളങ്ങരയിലുണ്ട്. പണ്ടു ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ആനയെ ഇവിടെ ഉപദേവനാക്കിയതും ഇവിടുത്തെമാത്രം പ്രത്യേകതയാണ്.[6]

Remove ads
പൂജാവിധികളും, വിശേഷങ്ങളും
പ്രധാന ഉത്സവം മകരമാസത്തിലാണ് നടത്തുന്നത്. അതുകൂടാതെ കുംഭമാസത്തിലെ ശിവരാത്രിയും വൃശ്ചികം-ധനുമാസങ്ങളിലെ മണ്ഡലപൂജയും ഇവിടെ ആഘോഷമായി കൊണ്ടാടുന്നു. മകരമാസത്തിലെ ഉത്തൃട്ടാതി കൊടിയേറി തിരുവാതിര ആറാട്ടു വരത്തക്കവിധം എട്ടുദിവസങ്ങളിലെ ഉത്സവമാണ് ആട്ടവിശേഷമായി ഇവിടെ പടിത്തരമാക്കിയിരിക്കുന്നത്.
ക്ഷേത്രത്തിൽ എത്തിചേരാൻ
കരുനാഗപ്പള്ളിയ്ക്കും ഓച്ചിറയ്ക്കും ഇടയ്ക്ക് ദേശീയപാത 66 -ൽ ചങ്ങംകുളങ്ങര ജഗ്ഷനു അല്പം കിഴക്കു മാറി ചങ്ങംകുളങ്ങര - വള്ളിക്കുന്നം റോഡിനഭിമുഖമായി മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. ഏറ്റവും അടുത്ത പട്ടണം ഓച്ചിറയാണ്.
ഇതും കൂടി കാണുക
- ചങ്ങംകുളങ്ങര
- വിദൂര ദേശങ്ങളിൽ നിന്നും ധാരാളം ഉദ്ധ്യോഗാർത്ഥികൾ ഈ ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിക്കാറുണ്ട്. 21 ദിനം രാവിലെ നിർമ്മാല്യ ദർശനം നടത്തിയാൽ ഉദ്ദിഷ്ടകാര്യം സാധിക്കുന്നതാണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads