ചാത്തിനാംകുളം

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia

Remove ads

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് ചാത്തിനാംകുളം. കൊല്ലം കോർപ്പറേഷന്റെ അധികാര പരിധിയിലുള്ള ഈ പ്രദേശം ചന്ദനത്തോപ്പിനു സമീപം സ്ഥിതിചെയ്യുന്നു.

വസ്തുതകൾ ചാത്തിനാംകുളം, രാജ്യം ...

ദൈവത്തിന്റെ വരദാനമെന്നറിയപ്പെടുന്ന മലയാള നാട് ഒട്ടേറെ പ്രകൃതി വിഭവങ്ങളാൽ അനുഗ്രഹീതമാണ്. വിപുലമായ ഏലാകളും എങ്ങും നിറഞ്ഞ പച്ചപ്പും.... പ്രകൃതി കനിഞ്ഞു നൽകിയ കൊച്ചു ഗ്രാമം അതായിരുന്നു ചാത്തിനാംകുളം.മണ്ണിനേയും കയറിനെയും കശുവണ്ടിയെയും മരങ്ങളെയും മനുഷ്യനേയും ഒരുപോലെ സ്‌നേഹിക്കുന്നവരുടെ നാട്. കുരുന്നാമണി ക്ഷേത്രവും വലിയപള്ളിയും ചിറയിൽ ജുമാ മസ്ജിദും ചെറിയ ചെറിയ തൈയ്ക്കാവുകളും കാവുകളും ഉപക്ഷേത്രങ്ങളും കൊണ്ട് അനുഗ്രഹിതമായ മത സൗഹാർദ്ദത്തിന്റെ നാട്. ചാത്തിനാംകുളം എംഎസ്എം ഹയർസെക്കൻഡറി സ്‌കൂളിനും കലാസമിതിയെന്ന പീപ്പിൾസ് ആർട്‌സ് ക്‌ളബ്ബിനും പറയുവാൻ ചരിത്രങ്ങൾ ഏറെയുള്ള നാട്. കുഴിയാനിയും ചരുവിളയും എംഎൽഎമുക്കും പോക്കർവിളയും കുറ്റിവിളയും പത്തായക്കല്ലും കുഴിക്കരയും അഞ്ചുമുക്കും കടക്കുമ്പോൾ അവിടെയിവിടെയും പഴമയുടെ പീടിക കടകൾ മാടി വിളിക്കുന്ന നാട്.[1] അമ്പതു വർഷം പഴക്കമുള്ള എം.എസ്.എം. ഹയർ സെക്കന്ററി സ്കൂൾ ചാത്തിനാംകുളത്താണ് സ്ഥിതിചെയ്യുന്നത്.[2]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads