ചാമരം
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
Remove ads
1980-ൽ ബാലകൃഷ്ണൻ മങ്ങാടിന്റെ കഥക്ക് ജോൺപോൾ തിരക്കഥയും സംഭാഷണവും എഴുതി ഭരതന്റെ സംവിധാനത്തിൽ നെടുമുടി വേണു, സറീന വഹാബ്, പ്രതാപ് പോത്തൻ, രതീഷ് എന്നിവരെ കേന്ദ്ര കഥപാത്രങ്ങളാക്കി പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചാമരം.[1]. ജഗൻ പിക്ചേഴ്സിന്റെ ബാനറിൽ നവോദയ അപ്പച്ചൻ ചിത്രം നിർമ്മിച്ചു.[2] ജോൺസൺ പശ്ചാത്തലസംഗീതമൊരുക്കി. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് രവീന്ദ്രനും എം ജി രാധാകൃഷ്ണനും സംഗീതമൊരുക്കി. [3]
Remove ads
കഥാംശം
ഒരു വിദ്യാർത്ഥിയും കോളേജ് അധ്യാപികയും തമ്മിലുള്ള പ്രണയകഥ ആണ് ഇതിവൃത്തം. വിനോദ് എന്ന കോളേജ് വിദ്യാർത്ഥി തൻ്റെ ചെറുപ്പക്കാരി അധ്യാപികയായ ഇന്ദുവിൽ ആകൃഷ്ടനായി. എന്നാൽ ഇന്ദു നാട്ടിലെ മുറച്ചെറുക്കനുമായി പ്രണയത്തിലാണ് എന്നറിഞ്ഞ വിനോദ് നിരാശനായി. എന്നാൽ മുറച്ചെറുക്കൻ മറ്റൊരു വിവാഹം കഴിക്കുന്നു. ഇന്ദു നിരാശയാവുകയും ഒടുവിൽ വിനോദിൻ്റെയടുത്ത് ചെല്ലുകയും ചെയ്യുന്നു. വിനോദ് ഇന്ദുവിനെ പ്രാപിക്കുന്നു. എന്നാൽ വിനോദ് അപകടത്തിൽ മരിക്കുന്നു. എസ്. ജാനകി ഈ ചിത്രത്തിലെ നാഥാ നീ വരും കാലൊച്ച എന്ന ഗാനം ആലപിച്ചിരിക്കുന്നു.
Remove ads
അഭിനേതാക്കൾ[4]
-
ഗാനങ്ങൾ[5]
ഗാനങ്ങൾ : പൂവച്ചൽ ഖാദർ
ഈണം :എം.ജി. രാധാകൃഷ്ണൻ
രവീന്ദ്രൻ
നമ്പർ. | പാട്ട് | പാട്ടുകാർ | ഈണം | രാഗം |
1 | കതിരാടും വയലിൽ | കെ ജെ യേശുദാസ് | എം.ജി. രാധാകൃഷ്ണൻ | |
2 | നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ | എസ് ജാനകി | എം.ജി. രാധാകൃഷ്ണൻ | ദേശ് |
3 | വർണ്ണങ്ങൾ | കെ ജെ യേശുദാസ് എൻ ലതിക ടോമി,റീബ | രവീന്ദ്രൻ |
പുരസ്കാരങ്ങൾ
നമ്പർ. | വ്യക്തി | അവാർഡ് | വിഭാഗം |
1 | എസ് ജാനകി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായിക |
2 | ഭരതൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ ചിത്രം |
3 | നെടുമുടി വേണു | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സഹനടൻ |
4 | ഭരതൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കലാസംവിധാനം |
5 | പത്മനാഭൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കലാസംവിധാനം |
6 | രാമചന്ദ്രബാബു | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഛായാഗ്രഹണം |
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
ചിത്രം കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads