ചാലിയാർ

കേരളത്തിലെ മഞ്ഞ നദി From Wikipedia, the free encyclopedia

ചാലിയാർ
Remove ads

കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ. 169 കി.മി. ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു. നിലമ്പൂർ, എടവണ്ണ, അരീക്കോട്, ചെറുവാടി, വാഴക്കാട്, മാവൂർ,പന്തീരംകാവ് ,ഫറോക്ക്, ബേപ്പൂർ എന്നിവയാണ്‌ ചാലിയാറിന്റെ തീരത്തുള്ള പ്രധാനസ്ഥലങ്ങൾ. കേരളത്തിൽ സ്വർണ്ണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദിതീരമാണ് ചാലിയാർ.

വസ്തുതകൾ രാജ്യം, സംസ്ഥാനങ്ങൾ ...
വസ്തുതകൾ കേരളത്തിലെ നദികൾ ...
Thumb
ഫറോക്ക് പുതിയ പാലത്തിൽ നിന്നുള്ള ചാലിയാറിന്റെ ഒരു ദൃശ്യം
Remove ads

പുഴയുടെ വഴി

പശ്ചിമഘട്ടത്തിലുള്ള ഇളമ്പാരി മലകളിൽ നിന്നുമാണ്‌ ചാലിയാർ ഉൽഭവിക്കുന്നത്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലാണ് ഇളമ്പാരി മലകൾ. കൂടുതൽ ദൂരവും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന ചാലിയാർ‍ 17 കിലോമീറ്ററോളം കോഴിക്കോടിനും മലപ്പുറത്തിനും ഇടക്കുള്ള അതിർത്തി തീർക്കുന്നു. അതിനുശേഷം കടലിലേക്കുള്ള അവസാനത്തെ 10 കിലോമീറ്റർ പുഴ കോഴിക്കോട്ടിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്നു. ചാലിയാറിന്റെ ചില പോഷകനദികൾ വയനാട് ജില്ലയിൽ നിന്നും ഉൽഭവിച്ച് മലപ്പുറത്തുവെച്ച് ചാലിയാറിൽ ചേരുന്നു. ഊർക്കടവ് എന്ന സ്ഥലത്ത് ഈ പുഴയിൽ ഒരു റെഗുലേറ്റർ കം ബ്രിഡ്ജ് ഉണ്ട്.


Remove ads

സമ്പദ്‌ വ്യവസ്ഥ

19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യത്തിലും നിലമ്പൂർ കാടുകളിൽ നിന്ന് വെട്ടുന്ന തടികൾ കോഴിക്കോടുള്ള കല്ലായിയിലെ പല തടി മില്ലുകളിലേക്കും ഒഴുക്കിക്കൊണ്ടുവരാനുള്ള ഒരു ജലപാതയായി ചാലിയാറിനെ ഉപയോഗിച്ചിരുന്നു. തടികൾ ചങ്ങാടമായി കെട്ടി മൺസൂൺ സമയത്ത് കല്ലായിയിലേക്ക് ഒഴുക്കിക്കൊണ്ടുവന്നിരുന്നു. കല്ലായിയിൽ നദീതീരത്തുള്ള പല തടിമില്ലുകളിലും ഈ തടി അറുത്ത് പല രൂപത്തിലാക്കി വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്നു. കല്ലായി ഈ സമയത്ത് തടി വ്യവസായത്തിൽ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു.തേക്ക്, വീട്ടി തുടങ്ങിയ ശക്തിയും ഈടുമുള്ള തടികൾക്കു പ്രശസ്തമായിരുന്നു കല്ലായി. 20-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വനത്തിൽ നിന്ന് തടിമുറിക്കുന്നത് വനനശീകരണം തടയുവാനായി നിരോധിക്കപ്പെട്ടു. ഇത് കല്ലായിയിലെ തടിവ്യവസായത്തെ വളരെയധികം ബാധിച്ചു. ഇന്നും ചില മില്ലുകൾ കല്ലായിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉൽപ്പാദനം പണ്ടത്തെ അപേക്ഷിച്ച് തൂലോം കുറവാണ്. പല മില്ലുകളും അടച്ചുപൂട്ടി.

Remove ads

പരിസ്ഥിതി

ചാലിയാർ നദിക്കരയിലുള്ള മാവൂർ ഗ്വാളിയോർ റയോൺസ് പൾപ്പ് ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ നദിയിലേക്ക് വിസർജ്ജിച്ചതു കാരണം നദിയിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത് വാർത്തയായിരുന്നു. ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർ‌ന്ന് മാവൂർ ഗ്വാളിയോർ റയോൺസ്ഫാക്ടറി പിന്നീട് അടച്ചുപൂട്ടി. ചാലിയാറിനെ മലിന വിമുക്തമാക്കാനുള്ള ശ്രമങ്ങൾ‌ വിവിധ തലങ്ങളിൽ നടന്നു വരുന്നു. കേരളത്തിൽ ജല മലിനീകരണത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭമാണ്  ചാലിയാറിലേത്.

അപകടം

2009 നവംബർ 4-ന് അരീക്കോടിന് സമീപം ചാലിയാർ പുഴയിൽ, സ്കൂൾ വിദ്യാർത്ഥികൾ കയറിയ കടത്ത് തോണി മറിഞ്ഞ് എട്ട് കുട്ടികൾ മരിക്കുകയുണ്ടായി. മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് മരണമടഞ്ഞത്. (ആൺകുട്ടികൾ 7, പെൺകുട്ടികൾ 1)12 ഓളം പെൺകുട്ടികൾ ഉൾപ്പെടെ 40ഓളം വിദ്യാർത്ഥികൾ കയറിയ തോണി ഒരുവശത്തേക്ക് ചെരിഞ്ഞതിനെത്തുടർന്നാണ് അപകടം ഉണ്ടായതെന്ന് പറയപ്പെടുന്നു.[1]

പോഷകനദികൾ

പുറത്തുനിന്നുള്ള കണ്ണികൾ

അനുബന്ധം

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads