ചാർകോട്ട്–ബൗച്ചാർഡ് അന്യൂറിസം

From Wikipedia, the free encyclopedia

Remove ads

ബ്രയിൻ വാസ്കുലേച്ചറിലെ ചെറിയ രക്തക്കുഴലുകളിൽ (300 മൈക്രോമീറ്ററിൽ താഴെ വ്യാസമുള്ള) സംഭവിക്കുന്ന അന്യൂറിസമാണ് ചാർകോട്ട്-ബൗച്ചാർഡ് അന്യൂറിസം. വിട്ടുമാറാത്ത രക്താതിമർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ അന്യൂറിസം മിക്കപ്പോഴും ബാസൽ ഗാംഗ്ലിയയുടെ ലെന്റികുലോസ്ട്രിയറ്റ് വെസ്സലുകളിലാണ് സ്ഥിതിചെയ്യുന്നത്.[1] മസ്തിഷ്ക രക്തസ്രാവത്തിനുള്ള ഒരു സാധാരണ കാരണമാണ് ചാർകോട്ട്-ബൗച്ചാർഡ് അന്യൂറിസം.

വസ്തുതകൾ ചാർകോട്ട്–ബൗച്ചാർഡ് അന്യൂറിസം, മറ്റ് പേരുകൾ ...
Remove ads

അടയാളങ്ങളും ലക്ഷണങ്ങളും

ചാർകോട്ട്-ബൗച്ചാർഡ് അന്യൂറിസം പൊട്ടിയാൽ ഇൻട്രാസെറിബ്രൽ രക്തസ്രാവത്തിലേക്ക് നയിക്കും, ഇത് പെട്ടെന്നുള്ള ഫോക്കൽ പരാലിസിസ് അല്ലെങ്കിൽ സംവേദനക്ഷമത നഷ്ടപ്പെടുന്ന ഹെമറാജിക് സ്ട്രോക്കിന് കാരണമാകും.[1]

പാത്തോഫിസിയോളജി

തലച്ചോറിലെ ചെറിയ പെനിട്രേറ്റിങ്ങ് രക്തക്കുഴലുകളിലെ അന്യൂറിസമാണ് ചാർകോട്ട്-ബൗച്ചാർഡ് അനൂറിസം. അവ രക്താതിമർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. മിഡിൽ സെറിബ്രൽ ആർട്ടറിയുടെ ലെന്റികുലോസ്ട്രിയറ്റ് ശാഖയാണ് ഇതിൽ ഉൾപ്പെടുന്ന സാധാരണ ധമനി. ഹൈപ്പർടെൻസിവ് രക്തസ്രാവം സംഭവിക്കുന്ന സാധാരണ സ്ഥലങ്ങളിൽ പുട്ടമെൻ, കോഡേറ്റ്, തലാമസ്, പോൺസ്, സെറിബെല്ലം എന്നിവ ഉൾപ്പെടുന്നു

ഏതൊരു അന്യൂറിസത്തെയും പോലെ, ഒരിക്കൽ രൂപപ്പെട്ടാൽ ലാപ്ലേസ് നിയമത്തിന് അനുസൃതമായി ഇതിനും വികസിക്കാനും ഒടുവിൽ വിണ്ടുകീറാനുമുള്ള പ്രവണതയുണ്ട്.[2] [3]

Remove ads

രോഗനിർണയം

സാധാരണയായി സിടി ആൻജിയോഗ്രാഫിയിലൂടെ ഇത് കണ്ടെത്താനാവില്ല.[4] ഡയബറ്റിക് റെറ്റിനോപ്പതി പോലെയുള്ള അസുഖങ്ങളിൽ റെറ്റിനയിൽ കാണുന്ന മൈക്രോഅന്യൂറിസം കണ്ടെത്താൻ ഒഫ്താൽമോസ്കോപ്പി, ഫണ്ടസ് ഫോട്ടോഗ്രഫി, എഫ്.എഫ്.എ, ഒ.സി.ടി എന്നിവ ഉപയോഗിക്കാം.[5]

ചരിത്രം

ഫ്രഞ്ച് ഡോക്ടർമാരായ ജീൻ-മാർട്ടിൻ ചാർകോട്ട്, ചാൾസ്-ജോസഫ് ബൗച്ചാർഡ് എന്നിവരുടെെ പേരാണ് ചാർകോട്ട്- ബൗച്ചാർഡ് അന്യൂറിസത്തിന് നൽകിയിരിക്കുന്നത്.[6] ചാർക്കോട്ടിനു കീഴിൽ ഡോക്ടറൽ ഗവേഷണം നടത്തുന്നതിനിടെയാണ് ബൗച്ചാർഡ് ഈ അന്യൂറിസം കണ്ടെത്തിയത്.[7]

ഇതും കാണുക

  • ഇൻട്രാക്രേനിയൽ ഹെമറേജ്

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads