ചിന്നൻ ആൽബട്രോസ്
From Wikipedia, the free encyclopedia
Remove ads
പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഒരു തനതു ശലഭമാണ് ചിന്നൻ ആൽബട്രോസ്(Lesser Albatross).[2][3][4] ലോകത്ത് മറ്റൊരിടത്തും ഈ ശലഭത്തെ കണ്ടെത്താനായിട്ടില്ല. പശ്ചിമഘട്ടത്തിൽ തന്നെ ഗോവയുടെ തെക്കോട്ടുള്ള പ്രദേശങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. കേരളത്തിൽ വിരളമായി കാണപ്പെടുന്ന പൂമ്പാറ്റയാണിത്.
Remove ads
ജീവിതരീതി
മഴക്കാടുകളാണ് ഈ ശലഭങ്ങളുടെ പ്രധാന താവളങ്ങൾ. ശരവേഗത്തിലാണ് ഇവയുടെ പറക്കൽ. വിശ്രമില്ലാതെ ഏറെ നേരം പറക്കാനുള്ള കഴിവുണ്ടിവയ്ക്ക്. ആൺശലഭങ്ങളെ അപേക്ഷിച്ച് പെൺശലഭങ്ങൾ പുറത്തിറങ്ങുന്നത് കുറവാണ്.
ശരീരപ്രകൃതി

ചിറകിന് പുറത്ത് മങ്ങിയ വെളുത്ത നിറമുണ്ട്. മുൻചിറകിന്റെ മേൽവക്കിൽ കറുത്തപാടുമുണ്ട്. ഈ പാട് മേലരികിലൂടെ ചിറകിന്റെ മുകളറ്റംവരെ പടർന്നിരിക്കുന്നു. മുകളറ്റത്തിലെ കറുത്തപാടിൽ നാല് വെളുത്ത പൊട്ടുകളുമുണ്ട്.
പ്രജനനം
വെള്ളക്കാശാവ്(എനിക്കമ്പൽ)ചെടിയിലാണ് ഇവ മുട്ടയിടുന്നത്,
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads