ചിറക്കടവ് ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

ചിറക്കടവ് ഗ്രാമപഞ്ചായത്ത്map
Remove ads

9°31′0″N 76°47′0″E

വസ്തുതകൾ

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒരു പഞ്ചായത്താണ് ചിറക്കടവ് ഗ്രാമ പഞ്ചായത്ത്. പൊൻ‌കുന്നം ചിറക്കടവ് പഞ്ചായത്തിലെ ഒരു പ്രധാന പട്ടണമാണ്. ഇതിൽ വാഴൂർ ബ്ളോക്കിലെ ചിറക്കടവ്, ചെറുവള്ളി എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു.പഞ്ചായത്തിന്റെ വിസ്തീർണ്ണം 38.81 ചതുരശ്രകിലോമീറ്ററാണ്. ഗ്രാമത്തിനെ ഇരുപത് വാർഡുകളായി തിരിച്ചിരിക്കുന്നു.

Remove ads

ചരിത്രം

ആൾവാർ വംശാധിപത്യകാലത്തും ഈസ്ഥലത്തെക്കുറിച്ച്‌ പരാമർശമുണ്ട്‌. അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ്‌ ആൾവാർ വംശത്തെ തുരത്തി ചിറക്കടവിനെ അധീനതയിലാക്കി. ഇതിനിടെ മാർത്താണ്ഡവർമ്മ മഹാരാജാവ്‌ ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി തിരുവിതാംകൂറിന്റെ ഭാഗമാക്കി. ഈ പ്രദേശത്തെ ചെമ്പകശ്ശേരി രാജാവിനെ കീഴ്‌പ്പെടുത്താൻ മാർത്താണ്ഡവർമ്മയ്‌ക്ക്‌ സഹായം നൽകിയത്‌ ചെങ്ങന്നൂർ വഞ്ഞിപ്പുഴ തമ്പുരാനാണ്‌. പ്രത്യുപകാരമായി ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങൾ കരമൊഴിവായി വഞ്ഞിപ്പുഴ തമ്പുരാന്‌ കിട്ടി. പിന്നീട്‌ 1956 ൽ ഐക്യകേരളപ്പിറവിയോടെ നാടുവാഴിത്തം ഇല്ലാതായി സർക്കാരിന്‌ അവകാശമായി. [അവലംബം ആവശ്യമാണ്]

Remove ads

അതിർത്തികൾ

  • വടക്ക് എലിക്കുളം, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകൾ
  • കിഴക്ക് കാഞ്ഞിരപ്പള്ളി പഞ്ചായത്ത്
  • പടിഞ്ഞാറ് വാഴൂർ, വെള്ളാവൂർ പഞ്ചായത്തുകൾ
  • തെക്ക് മണിമല, വെള്ളാവൂർ, എരുമേലി പഞ്ചായത്തുകൾ

വാർഡുകൾ

ചിറക്കടവ് ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകൾ ഇവയാണ് [1]

  1. അട്ടിക്കൽ
  2. കോയിപ്പള്ളി
  3. പത്താശേരി
  4. ചിത്രാഞ്ജലി
  5. മൂലക്കുന്ന്
  6. ഗ്രാമദീപം
  7. കുന്നുംഭാഗം
  8. മണ്ണംപ്ലാവ്
  9. ഇടഭാഗം
  10. വാളക്കയം
  11. ചെറുവള്ളി
  12. മൂലേപ്ലാവ്
  13. കൈലാത്ത്കവല
  14. കൊട്ടാടികുന്ൻ
  15. ചെന്നാക്കുന്ൻ
  16. തെക്കെത്തുകവല
  17. ചിറക്കടവ്സെൻറെർ
  18. മന്ദിരം
  19. തോണിപ്പാറ
  20. കടുക്കാമല

സ്ഥിതിവിവരക്കണക്കുകൾ

ജില്ല കോട്ടയം
ബ്ലോക്ക് വാഴൂർ
വിസ്തീര്ണ്ണം 38.81 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 31,813
പുരുഷന്മാർ 15,945
സ്ത്രീകൾ 15,868
ജനസാന്ദ്രത 820
സ്ത്രീ : പുരുഷ അനുപാതം 995
സാക്ഷരത 97%

കൃഷി

പ്രധാന കാർഷിക ഉല്പന്നം റബ്ബർ ആണ്.

പ്രധാന പാതകൾ

ശബരിമലയിലേക്കും, എരുമേലിക്കുമുള്ള പ്രധാന പാത ഈ ഗ്രാമത്തിലൂടെയാണ് കടന്നു പോകുന്നത്. ദേശീയപാത 183 (കെ.കെ റോഡ്) ആണ് ചിറക്കടവിലൂടെയുള്ള പ്രധാന പാത.

പ്രശസ്ത വ്യക്തികൾ

  • ഡോ .സി.പി എസ് പിള്ള ചാപ്പമറ്റം (91 കഴിഞ്ഞിട്ടും പ്രാക്ടീസ് ചെയ്യുന്ന ത്വക് രോഗചികിൽ സാ വിദഗ്ടൻ )
  • ശങ്കർ മോഹൻ (ഫിലിം ഫെസ്റിവൽ ഡയരക്ടർ / .ഡയരക്ടർ കെ.ആർ നാരായണൻ ഫിലിം ഇന്സ്ടി ട്യൂറ്റ്
  • മോഹൻ ശങ്കർ (പ്രസിഡൻറ് അവാർഡ് വിന്നർ )
  • പി. ആർ എസ് (ശങ്കര )പിള്ള (കേരള ചലച്ചിത്ര അക്കാദമി )
  • എൻ ആർ(രാമകൃഷ്ണ ) പിള്ള പുന്നാം പറമ്പിൽ (ചലനം ,മകം പിറന്ന മങ്ക സംവിധായകൻ )
  • ധനം കണ്ണൻ (ചലച്ചിത്ര നടൻ )
  • കെ.പി ഏസി രവി (നടൻ ,ഗായകൻ )
  • കമലമ്മ കമലാലയം (കമലാ ബസാർ എന്ന മലനാ ട്ടിലെ ആദ്യ വ്യാപാര സമുച്ചയ ഉടമ )
  • ഡോ .പി.എൻ .ശാന്ത കുമാരി (ആതുരാലയം .കവയിത്രി .എട്ട് സ്പെഷ്യലിസ്റ്റ് ഡോക്ടർ മാർ ഉള്ള കുടുംബം )
  • കെ.എച്ച് .ഖാൻ (ചലച്ചിത്ര നിർമ്മാതാവ് ,ഗാന രചയിതാവ് ആയിരം കാതം )
  • പൊൻകുന്നം രാമചന്ദ്രൻ (സംഗീതജ്ഞൻ )
  • നയനിക (ഓക്സ്ഫോർഡ് (നൃത്തം ലേഖനം ,വര )
  • പൊൻകുന്നം വർക്കി,
  • നടൻ ബാബു ആന്റണി
  • ബിപിൻ ചന്ദ്രൻ
  • എ കെ പാച്ചുപിള്ള,
  • പുന്നാമ്പറമ്പിൽ നീലകണ്ഠപ്പിള്ള,
  • കമലാലയം . എൻ പിള്ള,
  • വക്കീൽ മുളവേലിൽ നീലകണ്ഠപ്പിള്ള,
  • അഡ്വേ. പി. ആർ. രാജഗോപാൽ,
  • പൊൻകുന്നം ദാമോദരൻ
  • നീലകണ്ഠൻ നായർ
  • ബിപിൻ തോമസ് ചിലമ്പിൽ
  • പി . മധു ( കവി .സംഘാടകൻ )
  • ഡോ കാനം ശങ്കരപ്പിള്ള (ആരോഗ്യബോധവൽക്കരണം ,പ്രാദേശിക ചരിത്രം ,ബ്ലോഗർ )
Remove ads

പ്രധാന ആരാധനാലയങ്ങൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads