ചീയപ്പാറ വെള്ളച്ചാട്ടം

From Wikipedia, the free encyclopedia

ചീയപ്പാറ വെള്ളച്ചാട്ടംmap
Remove ads

10°1′58.38″N 76°52′47.29″E

വസ്തുതകൾ ചീയപ്പാറ വെള്ളച്ചാട്ടം, Location ...

എറണാകുളം ജില്ലയിലെ നേര്യമംഗലത്തിനും ഇടുക്കി ജില്ലയിലെ അടിമാലിയ്ക്കും ഇടയിലായി കൊച്ചി - ധനുഷ്കോടി ദേശീയപാതയിലുള്ള ജലപാതമാണ് ചീയപ്പാറ വെള്ളച്ചാട്ടം[1]. മൂന്നാർ സന്ദർശകരുടെ ഒരു പ്രധാന ഇടത്താവളമാണ് ചീയപ്പാറ[2]. ഇവിടെ നിന്നും ഏഴു തട്ടുകളിലായി ജലം താഴേക്ക് പതിക്കുന്നു. വർഷകാലത്ത് സമൃദ്ധമായ ജലപാതം വേനലിൽ വറ്റി വരളും. എന്നാൽ, വനമേഖല സമ്പുഷ്ടമായിരുന്ന കാലത്ത് വേനൽക്കാലത്തും ഇവിടം സമൃദ്ധമായിരുന്നു. ഒഴുവത്തടം, വാളറ തുടങ്ങിയ വനമേഖലകൾ വെട്ടിവെളുപ്പിച്ചതിനാൽ വെള്ളച്ചാട്ടത്തിനു വിനയായി മാറി. വേനലിൽ ഒഴുവത്തടം മേഖലയിൽ നിന്നൊഴുകി വരുന്ന തോട്ടിലെ നീരൊഴുക്ക് നിലക്കുമ്പോൾ വെള്ളച്ചാട്ടം വറ്റിവരളുന്നു.

Remove ads

എത്തിച്ചേരാൻ

നേര്യമംഗലം - അടിമാലി ദേശീയപാതയിലൂടെ 20 കിലോമീറ്റർ മൂന്നാർ പാതയിൽ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം.

ചിത്രശാല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads