ചൂരിയോട്

ഇന്ത്യയിലെ വില്ലേജുകൾ From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ് ചൂരിയോട്. ഇത് മണ്ണാർക്കാട് താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ്. ജില്ലാ ആസ്ഥാനമായ പാലക്കാടിന് 35 കിലോമീറ്റർ വടക്ക് കിഴക്കായി, കോഴിക്കോട് ദേശീയ പാത 213 (NH-213) ലേക്ക് പോകുന്ന വഴിയിലും പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലുമാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. സൈലന്റ് വാലി ഉഷ്ണമേഖലാ നിത്യഹരിത മഴക്കാടുകൾ ചൂരിയോട് നിന്ന് ഏകദേശം 45 കിലോമീറ്റർ മാത്രം അകലെയാണ്.

വസ്തുതകൾ ചൂരിയോട്, Country ...
Remove ads

ഗതാഗതം

മണ്ണാർക്കാട് നിന്ന് 7 കിലോമീറ്റർ അകലെയാണ് ചൂരിയോട് ഗ്രാമം സ്ഥിതിചെയ്യുന്നത്. ചെറിയ പട്ടണമായ തച്ചമ്പാറയ്ക്കും ചിറക്കൽ പടിക്കും ഇടയിലുള്ള കാഞ്ഞിരപ്പുഴ ഡാമും ഉദ്യാനവും ചൂരിയോട് ജംഗ്ഷനിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ്. പാലക്കാട്, മുതുകുറുശ്ശി, കാരാകുറുശ്ശി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ കാഞ്ഞിരപ്പുഴ, മണ്ണാർക്കാട്, കോഴിക്കോട് വഴിയാണ് ചൂരിയോട് വരുന്നത്.

നദികൾ

ഭാരതപ്പുഴയുടെ കൈവഴിയായ ചൂരിയോട് നദി ഈ ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത്. കേരളത്തിലെ പടിഞ്ഞാറോട്ടൊഴുകുന്ന നദിയുടെ ഏറ്റവും വലിയ ശാഖയായി അറിയപ്പെടുന്ന ചൂരിയോട് നദിയിലെ മത്സ്യ വൈവിധ്യത്തെക്കുറിച്ചുള്ള ഒരു സമഗ്ര പഠനത്തിൽ, ചൂരിയോട് നദി ഈ പ്രദേശത്തെ ഏറ്റവും മത്സ്യ വൈവിദ്ധ്യമുള്ള നദിയായി കണ്ടെത്തിയിരുന്നു. 117 ഇനങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുള്ള ഈ നദിയിൽ കാണപ്പെടുന്ന മൂന്ന് ഇനങ്ങൾ ഈ നദിയിൽ മാത്രം കാണപ്പെടുന്നവയാണ്. സൈലൻ്റ് വാലി ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന തൂതപ്പുഴയുടെ കൈവഴിയായ കുന്തിപ്പുഴയിലാണ് ഏറ്റവും കുറഞ്ഞ മത്സ്യയിനങ്ങൾ (25 സ്പീഷിസുകൾ) കണ്ടെത്തിയതെങ്കിലും പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണത്തിൽ സൈലൻ്റ് വാലി പോലുള്ള സംരക്ഷിത പ്രദേശങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന രണ്ട് പ്രാദേശിക ഇനങ്ങളായ ബാലിറ്റോറ ജൽപള്ളി, മെസോനോമെച്ചൈലസ് റീമാദേവി എന്നിവയുടെ പരിമിതമായി സാന്നിദ്ധ്യം കണ്ടെത്തിയതിനാൽ ഉയർന്ന സംരക്ഷണ മൂല്യമുള്ളതായി പഠനങ്ങൾ പറയുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads