ചൂർണ്ണിക്കര
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവ താലൂക്കിലെ ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ചൂർണ്ണിക്കര. ആലുവയിൽ നിന്നും കേവലം നാല് കിലേമീറ്റർ അകലെയായാണ് ചൂർണ്ണിക്കര സ്ഥിതിചെയ്യുന്നത്. കൊച്ചി-സേലം ദേശീയപാത, എൻ.എച്ച് 544 ഇതുവഴി കടന്നുപോകുന്നു. ഈ പ്രദേശത്തായാണ് കൊച്ചി മെട്രോയുടെ ട്രെയിൻ യാർഡും മെട്രോ വില്ലേജും സ്ഥിതിചെയ്യുന്നത്. ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം ഇവിടെയാണ്. മുട്ടം, അമ്പാട്ടുകാവ്, കമ്പനിപ്പടി എന്നീ മെട്രോ സ്റ്റേഷനുകൾ ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. കുന്നത്തേരി തീക്കാവ്, കുന്നത്തേരി, പെരിങ്ങഴ, കയന്റിക്കര എന്നിവയാണ് ചുറ്റുമുള്ള മറ്റ് ഗ്രാമങ്ങൾ.
Remove ads
ആരാധനാലയങ്ങൾ
- അമ്പാട്ടുകാവ് ഭഗവതി ക്ഷേത്രം
- കടവിൽ ക്ഷേത്രം
- ശ്രീ ഗണപതി ക്ഷേത്രം
- മരിയാപുരം ചർച്ച്
- ഫാത്തിമ ചർച്ച്
- തൈക്കാവ് മസ്ജിദ്
പ്രധാന സ്ഥാപനങ്ങൾ
- എസ്.പി.ഡബ്ല്യു ഗവൺമെൻ്റ് ഹൈസ്കൂൾ
പ്രധാനപ്പെട്ട വ്യക്തികൾ
- എം.വി ദേവൻ
- എൻ. എഫ്. വർഗ്ഗീസ്
- സേവ്യർ പുൽപ്പാട്ട്
- ജെ. പള്ളാശ്ശേരി
കാർഷിക വിളകൾ
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
