ചൂർണ്ണിക്കര
കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവ താലൂക്കിലെ ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ചൂർണ്ണിക്കര. ആലുവയിൽ നിന്നും കേവലം നാല് കിലേമീറ്റർ അകലെയായാണ് ചൂർണ്ണിക്കര സ്ഥിതിചെയ്യുന്നത്. കൊച്ചി-സേലം ദേശീയപാത, എൻ.എച്ച് 544 ഇതുവഴി കടന്നുപോകുന്നു. ഈ പ്രദേശത്തായാണ് കൊച്ചി മെട്രോയുടെ ട്രെയിൻ യാർഡും മെട്രോ വില്ലേജും സ്ഥിതിചെയ്യുന്നത്. ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം ഇവിടെയാണ്. മുട്ടം, അമ്പാട്ടുകാവ്, കമ്പനിപ്പടി എന്നീ മെട്രോ സ്റ്റേഷനുകൾ ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. കുന്നത്തേരി തീക്കാവ്, കുന്നത്തേരി, പെരിങ്ങഴ, കയന്റിക്കര എന്നിവയാണ് ചുറ്റുമുള്ള മറ്റ് ഗ്രാമങ്ങൾ.
Read article


