ചെമ്പരപ്പൻ
കാനനവാസിയായ ഒരു ശലഭം From Wikipedia, the free encyclopedia
Remove ads
കാനനവാസിയായ ഒരു ശലഭമാണ് ചെമ്പരപ്പൻ[1] (Fulvous Pied Flat). (ശാസ്ത്രീയനാമം: Pseudocoladenia dan).[2][3][4][5][6] അപൂർവ്വമായി ഇവയെ ഇടനാടൻ കുന്നുകളിലും കാണാം. സാധാരണയായി മഴക്കാലത്താണ് ഇവയെ ധാരാളമായി കാണുന്നത്.


Remove ads
ശരീരപ്രകൃതി
ചെന്തവിട്ടു നിറത്തിലുള്ള ചെമ്പരപ്പൻ ശലഭത്തിന്റെ മുൻചിറകിൽ അർദ്ധസുതാര്യമായ പൊട്ടുകൾ പോലുള്ള പാടുകൾ കാണാം. ആൺ ശലഭങ്ങൾക്ക് ഈ പൊട്ടുകൾ മഞ്ഞ നിറത്തിലായിരിക്കും. ഇരുണ്ട നിറത്തിലുള്ള ഏതാനും പൊട്ടുകൾ പിൻ ചിറകുകളിലും ഉണ്ട്. മറ്റു പരപ്പൻ ശലഭങ്ങളിൽ നിന്ന് ചെമ്പരപ്പനെ തിരിച്ചറിയാൻ സഹായിക്കുന്നത് മുൻ ചിറകിന്റെ മുകളറ്റത്തെ സവിശേഷ ആകൃതിയിലുള്ള വലിയ പൊട്ടാണ്. ചിറകളവ്: 40-46 മില്ലീമീറ്റർ
ജീവിതരീതി
വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവക്കാരാണിവ. ഇലത്തലപ്പുകളിൽ ചിറകുവിടർത്തിയിരുന്ന് വെയിൽ കായുന്ന ശീലവുമുണ്ട്. നീണ്ട തുമ്പിക്കൈ പൂക്കളിൽ നിന്ന് എളുപ്പം തേൻ നുകരാൻ സഹായിക്കുന്നു. പക്ഷികാഷ്ടത്തിൽ വന്നിരുന്ന് ലവണമുണ്ണുന്ന സ്വഭാവമുണ്ട്.
ആഹാരസസ്യം
വൻകടലാടി. (ശാസ്ത്രീയനാമം: Achyranthes aspera)
പ്രത്യുൽപാദനം
ലാർവ്വയ്ക് പച്ചകലർന്ന തവിട്ടുനിറമാണ് . തലഭാഗത്തിനു കറുത്ത നിറം. ഇലക്കൂടാരത്തിലാണ് വാസം.പ്യൂപ്പയും ഇലക്കൂടിയാണ് കഴിയുന്നത്.

അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads