ചെമ്മന്തട്ട മഹാദേവക്ഷേത്രം
കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ചെമ്മന്തട്ട ഗ്രാമത്തിലാണ് ചെമ്മന്തട്ട മഹാദേവക്ഷേത്രം സ്ഥിതിചെ From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ ചെമ്മന്തട്ട ഗ്രാമത്തിലാണ് ചെമ്മന്തട്ട മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. സതീദേവിയുടെ ദേഹത്യാഗത്തിനുശേഷം സംഹാരതാണ്ഡവമാടുന്ന രൂപത്തിലുള്ള പരമശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കൂടാതെ തുല്യപ്രാധാന്യത്തിൽ നരസിംഹമൂർത്തിയും ഉപദേവതകളായി ഗണപതി, ശാസ്താവ്, ദുർഗ്ഗ, ഭദ്രകാളി, വേട്ടയ്ക്കൊരുമകൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ച സംരക്ഷിക സ്മാരകങ്ങളിൽ ഒന്നാണിത്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലുള്ള പ്രത്യേക നിർമ്മിതി സാധാരണ കേരളത്തിലെ ക്ഷേത്രങ്ങളിൽ കാണപ്പെടാത്തതാണ്.[1]. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ചെമ്മന്തട്ട മഹാദേവക്ഷേത്രം.[1]. മീനമാസത്തിലെ തിരുവാതിരനാളിൽ ആറാട്ടായി എട്ടുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിൽ നിലവിൽ കൊടിമരമില്ലാത്തതിനാൽ അടയ്ക്കാമരത്തിന്റെ തടി കൊണ്ടുവന്ന് താത്കാലികമായി പ്രതിഷ്ഠിച്ച് അതിലാണ് കൊടിയേറ്റുന്നത്. കുംഭമാസത്തിൽ വരുന്ന ശിവരാത്രിയും അതിവിശേഷമായി ആചരിച്ചു വരുന്നു. അതിനുമുമ്പ് ചില ചിത്രങ്ങളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടും ഈ ക്ഷേത്രം ശ്രദ്ധനേടിയിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലെ ചില രംഗങ്ങൾ ഇവിടെയാണ് ചിത്രീകരിയ്ക്കപ്പെട്ടത്.
Remove ads
ക്ഷേത്രനിർമ്മിതി
ക്ഷേത്രപരിസരവും മതിലകവും
ചെമ്മന്തട്ട ഗ്രാമത്തിന്റെ നടുക്ക്, വിശാലമായ നെൽപ്പാടങ്ങളുടെ ഓരത്തായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. പ്രധാന പാതയിൽ നിന്ന് അല്പം മാറിയാണ് സ്ഥിതിചെയ്യുന്നതെങ്കിലും അവിടെ നിന്നുനോക്കിയാൽത്തന്നെ ക്ഷേത്രഗോപുരവും ക്ഷേത്രത്തിന്റെ പ്രധാന ആകർഷണമായ വലിയ ആനപ്പള്ളമതിലും കാണാനാകും. ഇപ്പോഴും നല്ല രീതിയിൽ കൃഷി നടക്കുന്ന പാടങ്ങളാണ് ഇവിടെയുള്ളത്. ഗ്രാമത്തിന്റെ തെക്കേയറ്റത്തുകൂടി കേച്ചേരിപ്പുഴയൊഴുകുന്നു. ഈ പുഴയിലാണ് ഉത്സവക്കാലത്ത് ഭഗവാന്റെ ആറാട്ട്. കൂടാതെ, രണ്ട് ചെറിയ തോടുകളും ഇതുവഴി കടന്നുപോകുന്നുണ്ട്. രണ്ടും കേച്ചേരിപ്പുഴയിലാണ് ചേരുന്നത്.
പാടങ്ങൾ കടന്ന് അല്പദൂരം കൂടി നടന്നാൽ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് മുന്നിലെത്താം. ടിപ്പു സുൽത്താന്റെ പടയോട്ടത്തിലോ മറ്റോ തകർന്നുപോയ നിലയിൽത്തന്നെയാണ് ഗോപുരം ഇന്നും കാണപ്പെടുന്നത്. വടക്കുകിഴക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളം കാണാം. വെട്ടുകല്ലിൽ തീർത്ത മറപ്പുരയോടും കടവുകളോടും കൂടിയ ഈ കുളം, കേരളത്തിൽ ഏറ്റവും വൃത്തിയായി പരിപാലിച്ചുപോരുന്ന കുളങ്ങളിലൊന്നാണ്. നാട്ടിലെ കുട്ടികൾ നീന്തൽ പഠിയ്ക്കാനും മറ്റും ഈ കുളം ഉപയോഗിച്ചുവരുന്നുണ്ട്. തെക്കുഭാഗത്ത് ചെറിയൊരു പേരാൽമരം കാണാം. ഇതിനെ പ്രദക്ഷിണം വച്ചുതൊഴുതശേഷമാണ് ഭക്തർ ക്ഷേത്രത്തിലേയ്ക്ക് ചെല്ലുന്നത്.
Remove ads
വിശേഷങ്ങളും, പൂജാവിധികളും
ഉത്സവങ്ങൾ
ക്ഷേത്രത്തിൽ എത്തിചേരാൻ
തൃശ്ശൂർ-കോഴിക്കോട് റൂട്ടിൽ കേച്ചേരിയിൽ നിന്ന് അക്കിക്കാവ് വരെയുള്ള ബൈപ്പാസ് റോഡിലൂടെ ഏകദേശം നാലുകിലോമീറ്റർ വന്നാൽ ക്ഷേത്രത്തിന് മുന്നിലെത്താം. തൃശ്ശൂരിൽ നിന്ന് വരികയാണെങ്കിൽ ഇടത്തോട്ടും കോഴിക്കോട്ടുനിന്ന് വരികയാണെങ്കിൽ വലത്തോട്ടും തിരിയുക.
ചിത്രശാല
- ക്ഷേത്രക്കുളം
- ശാസ്താവിന്റെ നട
- നരസിംഹമൂർത്തിയുടെ ശ്രീകോവിൽ
- ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുര
- ക്ഷേത്രഗോപുരം
- ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുര
- ദേവസ്വം ഓഫീസ്
- ക്ഷേത്രത്തിന് മുന്നിലുള്ള പേരാൽമരം
- ക്ഷേത്രത്തിന്റെ കിഴക്കേ നട
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads