ചെറായി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

ചെറായിmap
Remove ads

9.977°N 76.27°E / 9.977; 76.27

Thumb
ചെറായി- മത്സ്യബന്ധനവും ടൂറിസവുമാണ്‌ പ്രധാന വരുമാനമാർഗ്ഗം
വസ്തുതകൾ

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു തീരദേശ പട്ടണമാണ് ചെറായി. എറണാകുളത്തുനിന്നും ഏകദേശം 26 കിലോമീറ്റർ അകലെയാണ് ചെറായി. ഗ്രേറ്റർ വൈപ്പിൻ ദ്വീപിന്റെ ഭാഗമാണ് ചെറായി. 1341-ലെ വലിയ പ്രളയത്തിൽ കടലിൽ നിന്ന് പൊങ്ങിവന്നതാണ് ഈ ദ്വീപ് എന്നു വിശ്വസിക്കപ്പെടുന്നു. ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച അതിമനോഹരമായ ചെറായി ബീച്ച് ഇവിടെയാണ്. ആധുനിക കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിലെ രണ്ടു നായകന്മാരുടെ ജന്മദേശമാണ് ചെറായി. സഹോദരൻ അയ്യപ്പനും മത്തായി മഞ്ഞൂരാനും ഇവിടെയാണ് ജനിച്ചത്.1341ലെ പ്രളയത്തെ തുടർന്ന്‌ രൂപം കൊണ്ട വൈപ്പിൻ ദ്വീപിലെ ചെറിയ പട്ടണമാണ്‌ ചെറായി. 25 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന വൈപ്പിൻകരയുടെ വടക്കേ അറ്റത്തുള്ള പള്ളിപ്പുറം പഞ്ചായത്തിലാണ്‌ ചെറായി. ഇന്ത്യാ ചരിത്രവുമായി പള്ളിപ്പുറം ബന്ധപ്പെട്ടുകിടക്കുന്നു. പോർട്ടുഗീസുകാർ നിർമിച്ച കോട്ട ഇതിനുദാഹരണമായി പള്ളിപ്പുറത്ത്‌ തലയുയർത്തിനിൽക്കുന്നു. ആയക്കോട്ട, അലിക്കോട്ട എന്നീ പേരുകളിലും ഈ കോട്ട അറിയപ്പെടുന്നു. ഇന്ത്യയിലെ നിലനിൽക്കുന്ന യൂറോപ്യൻ നിർമ്മിതികളിൽ ഏറ്റവും പഴയതാണ് ആയക്കോട്ട. നിരവധി വിദേശ ആക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്‌ പള്ളിപ്പുറത്തിന്‌.[അവലംബം ആവശ്യമാണ്]

Remove ads

പേരിനു പിന്നിൽ

ചേറിൽ നിന്നാണ്‌ ചെറായി എന്ന പേർ വന്നത്.[1] 1300 കളിലുണ്ടായ പെരിയാറ്റിലെ വെള്ളപ്പൊക്കത്തിൽ രൂപപ്പെട്ട പ്രദേശങ്ങളിലൊന്നായ ഇത് കറുത്ത ചേറുനിറഞ്ഞ മണ്ണാൽ സമൃദ്ധമാണ്‌. ഈ മണ്ണിൽ പൊക്കാളി നെല്ലിനങ്ങൾ തഴച്ചു വളരുന്നു.

ചരിത്രം

ഭൂമിശാസ്ത്രവും പ്രത്യേകതകളും

പ്രമാണം:242227327 31fa59b2fd.jpg
മത്സ്യബന്ധനം - ചെറായി ദ്വീപിൽ നിന്നുള്ള ദൃശ്യം
  • സ്ഥാനം: വൈപ്പിൻ ദ്വീപിന്റെ വടക്കുവശം, മുനമ്പം അഴിയോട് ചേർന്ന്.
  • അറബിക്കടലും കായലും: ചെറായി ബീച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത, ഒരുവശത്ത് ശാന്തമായ അറബിക്കടലും മറുവശത്ത് തെളിഞ്ഞ കായലും (Backwaters) എന്ന നിലയിലുള്ള ഇരട്ട സൗന്ദര്യമാണ്. കായലും കടലും അടുത്തടുത്ത് കാണുന്ന ഈ പ്രതിഭാസം സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.
  • കടൽത്തീരം: ഏകദേശം 10 കിലോമീറ്റർ നീളമുള്ള ഈ കടൽത്തീരം പൊതുവെ വൃത്തിയുള്ളതും ആഴം കുറഞ്ഞതുമാണ്. നീന്തലിന് (Swimming) താരതമ്യേന സുരക്ഷിതമായ തീരമാണിത്.
  • സസ്യജാലങ്ങൾ: തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ തെങ്ങിൻ തോപ്പുകളും നെൽവയലുകളും നിറഞ്ഞ ഹരിതാഭമായ പ്രകൃതി ദൃശ്യങ്ങൾ കാണാം.

സാംസ്കാരിക രംഗം

കേരളത്തിന്റെ സാംസ്കാരിക രംഗത്ത്‌ ചെറായിക്ക്‌ അതിപ്രധാനമായ സ്ഥാനമാണുള്ളത്‌. കേരളത്തിൽ സാമൂഹ്യ നവോത്ഥാനത്തിന്‌ തുടക്കം കുറിച്ച, സഹോദരൻ അയ്യപ്പൻ നേതൃത്വം നൽകിയ മിശ്രഭോജനം നടന്നത്‌ ചെറായിയിലെ തുണ്ടിടപറമ്പിൽ വച്ചാണ്‌. സഹോദരന്റെ ജൻമം കൊണ്ടു തന്നെ ചെറായി കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ സ്ഥാനം പിടിച്ചു. വിവിധ രംഗങ്ങളിൽ പ്രശസ്തരായ നിരവധി വ്യക്തികൾക്ക്‌ ചെറായി ജൻമം കൊടുത്തിട്ടുണ്ട്‌. സ്വാതന്ത്യ്ര സമര സേനാനിയും ഇ.എം.എസ്‌. മന്ത്രിസഭയിൽ അംഗവുമായിരുന്ന മത്തായി മാഞ്ഞൂരാൻ, സിനിമാ നടൻ ശങ്കരാടി, പത്രരംഗത്തെ പത്മഭൂഷൻ ടി.വി.ആർ. ഷേണായിയും തുടങ്ങിവർ ഉദാഹരണങ്ങളാണ്

വിനോദസഞ്ചാര ആകർഷണങ്ങൾ

  1. ഡോൾഫിൻ കാഴ്ച (Dolphin Spotting): ചെറായി ബീച്ചിന്റെ വടക്ക് ഭാഗത്തുള്ള ആഴക്കടൽ പ്രദേശങ്ങളിൽ ഡോൾഫിനുകളെ കാണാൻ സാധ്യതയുണ്ട്. ഇതിനായി ബീച്ചിൽ നിന്ന് ചെറിയ ബോട്ടുകളിൽ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്.
  2. ചീനവലകൾ (Chinese Fishing Nets): കൊച്ചി തീരത്തിന്റെ തനതു കാഴ്ചയായ ചീനവലകൾ ചെറായി ബീച്ചിന്റെ കായൽ ഭാഗത്തും തീരങ്ങളിലും കാണപ്പെടുന്നു. ഇവ ഫോട്ടോഗ്രാഫർമാരെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്.
  3. സേഫ്റ്റി ഡോളുകൾ: ബീച്ചിൽ തിരമാലകളുടെ അടുത്തുനിന്നുള്ള അപകടങ്ങൾ ഒഴിവാക്കാനായി സ്ഥാപിച്ചിട്ടുള്ള സേഫ്റ്റി ഡോളുകൾ ശ്രദ്ധേയമായ ഒരു സവിശേഷതയാണ്.
  4. ഹോംസ്റ്റേകളും റിസോർട്ടുകളും: നിരവധി ഹോംസ്റ്റേകളും ആയുർവേദ റിസോർട്ടുകളും ഇവിടെ പ്രവർത്തിക്കുന്നു. ഇത് വിദേശ സഞ്ചാരികൾക്ക് താമസിക്കാൻ പ്രിയപ്പെട്ട സ്ഥലമായി ചെറായിയെ മാറ്റുന്നു.
Remove ads

വിദ്യാഭ്യാസ രംഗം

വിജ്ഞാന വർദ്ധിനി സഭയുടെ കീഴിലുള്ള സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളും എൽ.പി. പ്രൈമറി സ്കൂളുകളും രാമവർമ്മ യൂണിയൻ ഹൈസ്കൂളും എൽ.പി. സ്കൂളും, ഗവൺമെന്റ് ഗേൾസ് എൽപി സ്‌ക്കൂളും ചെറായിയിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌. കൂടാതെ നിരവധി അൺ എയ്ഡഡ്‌ സ്കൂളുകളും ചെറായിയിൽ പ്രവർത്തിക്കുന്നു.

മത്സ്യബന്ധനവും പ്രാദേശിക ജീവിതവും

ചെറായി ഒരു പ്രധാന മത്സ്യബന്ധന കേന്ദ്രം കൂടിയാണ്.

  • അയ്യൂക്കോട്ട (പള്ളിപ്പുറം കോട്ട): ബീച്ചിന്റെ വടക്കേ അറ്റത്തുള്ള മുനമ്പം ഭാഗത്താണ് പോർച്ചുഗീസുകാർ നിർമ്മിച്ച പള്ളിപ്പുറം കോട്ട സ്ഥിതി ചെയ്യുന്നത്. ഇത് ചരിത്രാന്വേഷികൾക്ക് താൽപ്പര്യമുള്ള ഒരു കേന്ദ്രമാണ്.
  • കൈത്തറി വ്യവസായം: ഈ പ്രദേശത്തെ തനത് ഉൽപ്പന്നങ്ങളായ കൈത്തറി തുണിത്തരങ്ങൾ (Handloom) ചെറായിയുടെ സാമ്പത്തിക രംഗത്തിന് മുതൽക്കൂട്ടാണ്.
Remove ads

ചെറായി ബീച്ച്‌

Thumb
ചെറായി ബീച്ച്

ചെറായി ബീച്ച്‌ ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചു. [2] ശാന്ത സുന്ദരമായ ഈ ബീച്ച്‌ സ്വദേശിയരും വിദേശീയരുമായ നിരവധി സന്ദർശകരെ ആകർഷിക്കുന്നു. ബീച്ചിനോട്‌ ചേർന്ന്‌ കേരളീയ ശൈലിയിൽ പണിതിരിക്കുന്ന റിസോർട്ടുകൾ ബീച്ചിനെ കൂടുതൽ സുന്ദരിയാക്കുന്നു. കായലിലെ ഓളപ്പരപ്പിലൂടെയൂള്ള പെഡൽ ബോട്ട് യാത്ര ചെറായിയുടെ സൌന്ദര്യത്തെ കൂടുതൽ അടുത്തറിയാൻ സാധിക്കുന്നു. ചെറായി ബീച്ചിൽ നിന്ന്‌ 4-5 കിലോമീറ്റർ വടക്കോട്ട്‌ യാത്ര ചെയ്താൽ മുനമ്പം ബീച്ച്‌ എത്തും. അവിടെയുള്ള പുലിമുട്ട്‌ ഒരു പ്രത്യേകത തന്നെയാണ്‌. പുലിമുട്ടിൽ കൂടി കടലിനുള്ളിലേക്ക്‌ നടക്കാനാകും.പുലിമുട്ടിൽ നിന്ന്‌ കടലിന്റെ വശ്യമായ സൌന്ദര്യം ആസ്വദിക്കാനാകും. മുനമ്പം ബീ്ച്ചിൽ നിന്ന് വൈപ്പിൻ-മുനമ്പം സ്റ്റേറ്റ് ഹൈവേയിലൂടെ പള്ളിപ്പുറത്ത്‌ പോർട്ടീസുകാർ സ്ഥാപിച്ച കോട്ടയിലെത്താം. [3]അവിടെ അടുത്തു തന്നെയാണ്‌ പ്രസിദ്ധമായ മരിയൻ തീർഥാടന കേന്ദ്രമായ പള്ളിപ്പുറം മഞ്ഞുമാതാ പള്ളി. സ്റ്റേറ്റ് ഹൈവേയിലൂടെ സഞ്ചരിച്ച് സഹോദരൻ മെമ്മോറിയൽ സ്‌ക്കൂളിനടുത്തു നിന്നും വലത്തോട്ട് തിരിഞ്ഞ് 400 മീറ്റർ സഞ്ചരിച്ചാൽ സഹോദരൻ അയ്യപ്പന്റെ ജൻമഗൃഹത്തിലെത്താം. അതുപോലെ തന്നെ ചെറായി ബീച്ചിൽ നിന്ന്‌ തീരദേശ റോഡിലൂടെ തെക്കോട്ട്‌ പോയാൽ തീരദേശ റോഡിനെ വൈപ്പിൻ-മുനമ്പം റോഡുമായി ബന്ധിപ്പിക്കുന്ന രക്തേശ്വരി റോഡിലെത്തും. കായലിനു നടുവിലൂടെ വളഞ്ഞും പുളഞ്ഞുമുള്ള ഈ റോഡിലൂടെ ഈ യാത്ര കായൽ ഭംഗി നുകരാൻ സഹായിക്കും. ചെറായി ബീച്ച്‌ റോഡിലുള്ള തിരക്ക്‌ ഒഴിവാക്കാനും ഈ റോഡ്‌ ഉപകരിക്കുന്നു. ഈ റോഡിലൂടെ വൈപ്പിൻ മുനമ്പം റോഡ്‌ സന്ധിക്കുന്നിടത്തു എത്തി വലത്തോട്ട്‌ തിരിഞ്ഞാൽ ശ്രീനാരായണ ഗുരു പ്രതിഷ്ഠ നിർവഹിച്ച മലയാള പഴനി [അവലംബം ആവശ്യമാണ്]എന്നു പേരുകേട്ട ശ്രീ ഗൌരീശ്വരക്ഷേത്രത്തിലെത്താം.

Remove ads

ആരാധനാലയങ്ങൾ

ചെറായി ഗൗരീശ്വര ക്ഷേത്രം

ഇവിടത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെറായി ഗൗരീശ്വര ക്ഷേത്രം. വിജ്ഞാന വർദ്ധിനി സഭ (വി.വി. സഭ) ആണ് ഈ ക്ഷേത്രം നോക്കിനടത്തുന്നത്. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നിർവഹിച്ച ഈ ക്ഷേത്രത്തിനു മുന്നിൽ വെച്ചാണ് മിശ്രഭോജനം നടത്തിയതിന് സഹോദരൻ അയ്യപ്പനെ വിജ്ഞാന വർദ്ധിനി സഭാംഗങ്ങളായ ഈഴവരുപ്പെടെയുളവർ തലയിൽ ചാണക വെള്ളം ഒഴിച്ച് അവഹേളിച്ചത്. 1912-ലാണ്‌ ചെറായി ഗൗരീശ്വര ക്ഷേത്രം സ്ഥാപിതമായത്‌. ഈ ക്ഷേത്രത്തിലെ ഉത്സവം എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രോത്സവമാണ്[അവലംബം ആവശ്യമാണ്]. ജില്ലയിൽ ഏറ്റവും കൂടുതൽ ആനകളെ എഴുന്നള്ളിച്ചു നടത്തുന്ന ഇവിടത്തെ ഉത്സവം വിദേശീയരെ പോലും ആകർഷിക്കാറുണ്ട്‌. ഇരു ചേരുവാരങ്ങളായി തിരിഞ്ഞ്‌ മത്സരിച്ചാണ്‌ ഇവിടെ പൊതുജനങ്ങളുടെ സഹകരണത്തോടെ ഉത്സവം നടത്തുന്നത്‌. വാശിയേറിയ വർണശബളമായ കുടമാറ്റവും മേളങ്ങളും വെടിക്കെട്ടും പ്രത്യേകതയാണ്‌. ഉത്സവം ദിവസം രാവിലെ നടക്കുന്ന ആനകളുടെ തലപ്പൊക്കമത്സരം വളരെ ശ്രദ്ധേയമാണ്‌. മത്സരത്തിനുവേണ്ടി ഇരുചേരുവാരങ്ങളും കേരളത്തിലെതന്നെ തലയെടുപ്പുള്ള കരിവീരൻമാരെ അണിനിരത്തും. ഈ മത്സരത്തിൽ ജയിക്കുന്ന ആനക്കാണ്‌ ഭഗവാന്റെ തിടമ്പ്‌ വഹിക്കാനുള്ള അർഹത ലഭിക്കുക. ഇതു കാണാൻ തന്നെ ആയിരങ്ങളാണ്‌ ഉത്സവപ്പറമ്പിലേക്കെത്തുക. കൊടി കയറി പത്താം നാളാണ്‌ ആറാട്ട്‌ മഹോത്സവം. ശ്രീ സുബ്രഹ്മണ്യനാണ്‌ മുഖ്യ പ്രതിഷ്ഠയെങ്കിലും ശിവനും പാർവതിയും ഗണപതിയും അയ്യപ്പനും നവഗ്രഹങ്ങളുടേയും പ്രതിഷ്ഠകളുണ്ട്‌.

അഴീക്കൽ ശ്രീവരാഹ ദേവസ്വം ക്ഷേത്രം

ചെറായിയിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ്‌ അഴീക്കൽ ശ്രീവരാഹ ദേവസ്വം ക്ഷേത്രം. കേരളത്തിലെ ആദ്യത്തെ ഗൗഡ സാരസ്വത ബ്രാഹ്മണ ക്ഷേത്രമാണ്‌ അഴീക്കൽ വരാഹ ക്ഷേത്രം. എ.ഡി.1869ൽ സ്ഥാപിതമായ ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ ഏക സമ്പൂർണ ക്ഷേത്രമാണ്‌. വരാഹ മൂർത്തിയെയും വെങ്കിടേശ്വരനെയും ഒന്നായി ആരാധിക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രമാണ്‌ അഴീക്കൽ വരാഹ ക്ഷേത്രം. ഇവിടത്തെ രഥോത്സവം പ്രസിദ്ധമാണ്‌. ക്ഷേത്രത്തിനു ചുറ്റും നിർമിച്ചിരിക്കുന്ന റെയിലിലൂടെയാണ്‌ കൊത്തുപണികളോടെ നിർമിച്ചിട്ടുള്ള രഥത്തിൽ ഭഗവാനെ എഴുന്നള്ളിക്കുന്നത്‌. ഭക്തരാണ്‌ ഉത്സവകാലത്ത്‌ രഥമുരുട്ടുക. ഇവിടെത്തെ വെള്ളി പല്ലക്കും പ്രസിദ്ധമാണ്‌. വർഷത്തിൽ രണ്ടു പ്രാവശ്യം ഇവിടെ ഉത്സവം. ഈ ക്ഷേത്രത്തിണ്റ്റെ മുന്നിലെ ജംഗ്ഷനാണ്‌ ചെറായിയുടെ ഹൃദയമായ ദേവസ്വംനട ജംഗ്ഷൻ.


St. Mary's Orthodox Syrian Church (ചെറായി വലിയ പള്ളി)

പഴയ കൊച്ചി നാട്ടുരാജ്യത്തിലെ രാജാവായിരുന്ന ശക്തൻ തമ്പുരാൻ നൽകിയ അനുമതി പ്രകാരം 1802 ഏപ്രിൽ മാസത്തിൽ സ്ഥാപിച്ചതാണ് ചെറായി സെന്റ് മേരീസ് ഓർത്തഡോക്‌സ് സുറിയാനി പള്ളി, ഇത് സാധാരണയായി ചെറായി വലിയപള്ളി എന്ന പേരിലാണ് അറിയപ്പെടുന്നത്. വടക്കൻ പറവൂരിലെ പുരാതനമായ സെന്റ് തോമസ് പള്ളിയിലെ അംഗങ്ങളായിരുന്നു ഈ പള്ളിയുടെ ആദ്യകാല ഇടവകാംഗങ്ങൾ. കുന്നംകുളത്തെ പുള്ളിക്കോട്ടിൽ ഇട്ടൂപ്പ് കത്തനാർ (പുള്ളിക്കോട്ടിൽ മാർ ദീവന്നാസിയോസ് ഒന്നാമൻ) ആണ് ഈ പള്ളിയിൽ ആദ്യമായി വിശുദ്ധ കുർബ്ബാന അർപ്പിച്ചത്. 1840-ൽ പഴയ പള്ളിയുടെ കെട്ടിടം പുനർനിർമ്മിക്കപ്പെട്ടു.

കൊച്ചി ഭദ്രാസനത്തിലെ പ്രമുഖ ഇടവകകളിൽ ഒന്നാണ് ചെറായി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി. ഇവിടുത്തെ പ്രധാന മദ്ബഹ (അൾത്താര) ദൈവമാതാവിനായി സമർപ്പിച്ചിരിക്കുന്നു, വശങ്ങളിലുള്ള മദ്ബഹകൾ മാർ തോമാ ശ്ലീഹാ, മാർ ഗീവർഗ്ഗീസ് സഹദ എന്നിവരുടെ പേരുകളിലുള്ളതാണ്. കോതമംഗലത്തെ മാഫ്രിയോനോ സെന്റ് ബസേലിയോസ് യൽദോ ബാവയുടെ തിരുശേഷിപ്പ് പള്ളിയിലെ ഒരു അൾത്താരയിൽ സ്ഥാപിച്ചിട്ടുണ്ട്. പള്ളിയുടെ മച്ചിലും ഭിത്തികളിലുമായി കാണുന്ന മനോഹരമായ ചിത്രപ്പണികളും കലാസൃഷ്ടികളും വിനോദസഞ്ചാരികളെ ആകർഷിക്കുന്നവയാണ്. ഈ ഇടവകയുടെ കീഴിൽ റിപ്പബ്ലിക് റോഡിലും ചെറായി ബീച്ചിലുമായി രണ്ട് കുരിശുപള്ളികളുണ്ട്. ചെറായിയിലെ സെന്റ് ജോർജ്ജ് പള്ളി (ചെറിയപള്ളി), അയ്യമ്പിള്ളിയിലെ സെന്റ് ജോൺസ് പള്ളി, ആരീപ്പാലത്തെ സെന്റ് മേരീസ് പള്ളി എന്നിവ കാലക്രമേണ ഈ വലിയപള്ളിയിൽ നിന്ന് വേർതിരിഞ്ഞ ഇടവകകളാണ്.

സെന്റ് മേരീസ് വലിയപള്ളിയുടെ പ്രധാന പെരുന്നാൾ ജനുവരി 15-നാണ് ആഘോഷിക്കുന്നത്.

പരേതരായ കാതോലിക്കാ ബാവ (യാക്കോബായ വിഭാഗം) അബൂൻ മാർ ബസേലിയോസ് പൗലോസ് രണ്ടാമൻ (1996), മാർ അത്താനാസിയോസ് പൗലോസ് കടവിൽ ഒന്നാമൻ (1907), കോരട്ടി സീയോൻ സെമിനാരിയുടെ സ്ഥാപകനായ മാർ സേവേറിയോസ് മൂലയറിക്കൽ (1962) എന്നിവർ ഈ ഇടവകയിലെ അംഗങ്ങളായിരുന്നു.

Remove ads

ഇത് കൂടി കാണുക

ചിത്രശാല

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads