ചെറുതോണി

ഇടുക്കി ജില്ലയിലെ പട്ടണം From Wikipedia, the free encyclopedia

ചെറുതോണിmap
Remove ads

9°46′25″N 77°2′07″E

വസ്തുതകൾ

ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണാണ്‌ ചെറുതോണി. ജില്ലാ ആസ്ഥാനമായ പൈനാവ് ചെറുതോണിയിൽ നിന്നും അഞ്ചുകിലോമീറ്റർ അകലെയാണ്. ഇടുക്കി മെഡിക്കൽകോളേജ്,  ജില്ലാ വ്യവസായകേന്ദ്രം, വൈദ്യതിവകുപ്പിന്റെ ഓഫീസുകൾ, ഇടുക്കി താലൂക്ക്‌ ഓഫീസ് എന്നിവ ചെറുതോണിക്ക് സമീപത്തായി സ്ഥിതിചെയ്യുന്നു. ഇടുക്കി ജലവൈദ്ധ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി, ഇടുക്കി അണക്കെട്ടുകൾ ഈ ടൗണിന് സമീപമാണ്.

Remove ads

ചരിത്രം

1940-കളിലെ ക്ഷാമത്തിനുശേഷം അന്നത്തെ സർക്കാർ കർഷകരെ കൃഷിക്ക് അനുയോജ്യമായ മലവാ‍രങ്ങളിൽ കുടിയേറിപ്പാർക്കുവാൻ അനുവദിച്ചു. താഴ്‌വാരങ്ങളിൽ നിന്നുള്ള കർഷകർ അങ്ങനെ മലേറിയ, കാട്ടുമൃഗങ്ങൾ, ക്ഷുഭിതമാ‍യ ഭൂപ്രകൃതി എന്നിവയെ വകവയ്ക്കാതെ മലകയറി കാടുവെട്ടിത്തെളിച്ച് കൃഷി തുടങ്ങി. പിൽക്കാലത്ത് ഈ ഭൂമി ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകൾ ഉൾപ്പെടുന്ന ഒരു ജല വൈദ്യുത പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ഭൂമിയായി പരിഗണിക്കപ്പെട്ടു. കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് അങ്ങനെ ജലവൈദ്യുത പദ്ധതി ആരംഭിച്ചു. ഓഫീസുകളുടെ രൂപവൽക്കരണവും ഡാമുകൾ നിർമ്മിച്ച ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ വരവും കൂടിയായപ്പോൾ ചെറുതോണി ഒരു തിരക്കേറിയ പ്രദേശമായി. 1960-കളിൽ ചെറുതോണിയിൽ വസിച്ച ജനസംഖ്യയുടെ ഒരു വിഭാഗം ഡാമിന്റെ നിർമ്മാണത്തിനായി പഞ്ചാബിൽ‍നിന്നും വന്ന സിഖുമത വിശ്വാസികളായിരുന്നു. (ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ ജോലിക്കാരിൽ സിഖുകാർ ഉൾപ്പെടെ വടക്കേഇൻഡ്യയിലെ മിക്കവാറും എല്ലാ സംസ്ഥാനത്തെയും തൊഴിലാളികളും വളരെ അധികം മലയാളികളും ഉണ്ടായിരുന്നു). ഡാമിന്റെ നിർമ്മാണത്തിനായി കൂലിത്തൊഴിലാളികളായി വന്ന തമിഴരും ചെറുതോണിയിൽ താമസം ഉറപ്പിച്ചു.

Remove ads

ടൂറിസം

ഇടുക്കി ജലാശയത്തിൽ  ഹൈഡൽ ടൂറിസത്തിന്റെ ഭാഗമായി സന്ദർശകക്കായി സ്പീഡ്,യാത്രാബോട്ടുകൾ ഒരുക്കിയിട്ടുണ്ട്. ചെറുതോണിക്കടുത്ത വെള്ളപ്പാറയിൽനിന്നുമുള്ള ബോട്ട്സവാരി ഇടുക്കി ,ചെറുതോണി ഡാമുകളുടെ  സമീപത്തുകൂടിയാണ് സഞ്ചരിക്കുന്നത്.  വൈദ്യതിബോർഡ് അനുവദിക്കുന്ന അവധി  ദിവസങ്ങളിലും ഓണം,റംസാൻ,ക്രിസ്തുമസ്,വിഷു തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട്‌   തുടർച്ചയായി ഏതാനും നാളുകളിലും ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നുകൊടുക്കാറുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഹിൽവ്യു പാർക്ക് ചെറുതോണിക്കടുത്ത്  വെള്ളാപ്പാറയിൽ പ്രവർത്തിച്ചുവരുന്നു. വനംവകുപ്പിന്റെ നേതൃത്വത്തിൽ  കാൽവരിമൗണ്ടിൽ പ്രവർത്തിക്കുന്ന ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ചെറുതോണിയിൽനിന്നും 13  കിലോമീറ്റർ ദൂരമുണ്ട്.പ്രകൃതിരമണീയമായ മലനിരകളും ഇടുക്കി ജലാശയത്തിന്റെ  നേർക്കാഴ്ചയും അനേകരെ ഇവിടേക്കാകർഷിക്കുന്നു.

Remove ads

അടുത്ത ഗ്രാമങ്ങൾ

ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പഞ്ചായത്തിന്റെ ഭാഗമാണ് ചെറുതോണി. ചെറുതോണിയോട് ചേർന്നുള്ള മറ്റു ഗ്രാമങ്ങൾ വാഴത്തോപ്പ്, തടിയൻ‌പാട്, കരിമ്പൻ, മഞ്ഞപ്പാറ, മണിയാറൻ‌കുടി, ഭൂമിയാംകുളം, ഇടുക്കി, പൈനാവ് തുടങ്ങിയവയാണ്.

ചിത്രശാല

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads