ചെറുവള്ളി
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചെറുവള്ളി. ചിറക്കടവ് പഞ്ചായത്തിന്റെ ഭാഗമാണ് ഈ ഗ്രാമം. ഈ സ്ഥലനാമം ചെറുവള്ളി ദേവീക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
Remove ads
ചരിത്രം
മധ്യ തിരുവിതാംകൂറിലെ ചരിത്രപരവും സാംസ്കാരികവുമായ പട്ടികയിൽ ചെറുവള്ളി ഗ്രാമത്തിന് അതിന്റേതായ പ്രസക്തിയുണ്ട്. മാർത്താണ്ഡവർമ്മ മഹാരാജാവിൽ നിന്നും പൂഞ്ഞാറിലെ വഞ്ചിപ്പുഴ മഠത്തിന് നേരിട്ട് ഭരണത്തിന് ലഭിച്ചിരുന്നതായിരുന്നു ഈ പ്രദേശം. ബ്രിട്ടീഷ് കമ്പനിയായിരുന്ന റബർ ആൻഡ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ് (നമ്പർ 4-10, ഗ്രേറ്റ് ടവർ ഇൻ ലണ്ടൻ) എന്ന സ്ഥാപനത്തിനുവേണ്ടി കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ വഞ്ചിപ്പുഴ മഠാധിപതി, പശ്ചിമഘട്ട ദേവസ്വം (പാട്ടം നമ്പർ 729), വർഗീസ് തോമസ് (പാട്ടം നമ്ബർ 1118), ബ്രഹ്മദത്തൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി എന്നിങ്ങനെ വിവിധ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാട്ട വ്യവസ്ഥ പ്രകാരം ജോൺ മിക്കിയെന്ന ബ്രിട്ടീഷുകാരൻ ഏറ്റെടുത്തതാണ് ഇന്നത്തെ ചെറുവള്ളിതോട്ടം ഉൾപ്പെടുന്ന പ്രദേശം.[1] മുമ്പ് കോട്ടയം ജില്ലയിലെ പെരുവന്താനം വല്ലേജിൽ ഉൾപ്പെട്ടിരുന്ന 2,267 എക്കർ വരുന്ന ചെറുവള്ളിത്തോട്ടം ഇന്ത്യ സ്വാതന്ത്രം നേടിയ കാലത്ത് കേരളാ സർക്കാർ വഞ്ചിപ്പുഴ മഠത്തിന്റെ അവകാശികളിൽനിന്നു 1955 ഒക്ടോബറിൽ വിലകൊടുത്തു വാങ്ങിയതായും രേഖയുണ്ട് (ഡീഡ് നമ്പർ 4581/1955).[2] സർക്കാർ ഭൂമിയാണെന്ന് പ്രമാണമുള്ള ഈ പാട്ടഭൂമി കാലാവധിക്ക് ശേഷം ഉടമകൾക്ക് തിരികെ നൽകണമെന്ന വ്യവസ്ഥ ലംഘിച്ചുകൊണ്ട് പിൽക്കാലത്ത് 2005ൽ ഹാരിസണിൽനിന്ന് ബിലിവേഴ്‌സ് ചർച്ചിന്റെ ഗോസ്പൽ ഫോർ ഏഷ്യയിലേയ്ക്ക് തീറാധാര പ്രകാരം കൈമാറ്റം ചെയ്യപ്പെട്ടു.
ഹാരിസൺസിന്റെ കൈവശമുള്ളത് സർക്കാർ ഭൂമിയാണെന്ന് വ്യക്തമായതിനാൽ റവന്യൂ സ്‌പെഷൽ ഓഫിസർ എം.ജി. രാജമാണിക്യം ചെറുവള്ളി ഉൾപ്പെടെ ഇടുക്കി, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ഹാരിസന്റെ കൈവശമുള്ളതും വിറ്റഴിച്ചതുമായ മുഴുവൻ ഭൂമിയും സർക്കാർ ഏറ്റെടുക്കണമെന്ന ഒരു അന്തിമ റിപ്പാർട്ട് നൽകിയിരുന്നു. എന്നാൽ ഭൂമി ഏറ്റെടുക്കാൻ സ്‌പെഷൽ ഓഫീസർക്ക് അധികാരമില്ലെന്നുള്ള വാദഗതി നിരത്തി ഹാരിസണും ബിലിവേഴ്‌സ് ചർച്ചും ഹൈക്കോടതിയിൽ ഹർജി നൽകുകയും സ്റ്റേ നേടിയെടുക്കുകയും ചെയ്തു. പിന്നീട് ഈ കേസിൽ വാദം കേട്ട ഹൈക്കോടതി സിംഗിൾ ബഞ്ച് സ്‌പെഷൽ ഓഫീസർക്കു അധികാരമുണ്ടെന്നും പാട്ട ഭൂമി സർക്കാർ തിരികെ പിടിക്കണമെന്ന റിപ്പോർട്ട് ശരിവയ്ക്കുകയും ചെയ്തുകൊണ്ട് ഇക്കാര്യത്തിൽ അന്തിമാനുമതി നൽകാൻ കേസ് ഡിവിഷൻ ബഞ്ചിനു വിട്ടിരുന്നു.
Remove ads
വിമാനത്താവളം
എരുമേലിക്ക് സമീപമുള്ള ഈ ഗ്രാമത്തിലെ ചെറുവള്ളി എസ്റ്റേറ്റിൽ ഒരു വിമാനത്താവളം നിർമ്മിക്കാൻ കേരള സർക്കാരും കേന്ദ്ര സർക്കാരും സമീപകാലത്ത് അനുമതി നൽകി. മധ്യ തിരുവിതാംകൂറിലെ ചെറുവള്ളി എസ്റ്റേറ്റിൽ 2263 ഏക്കറിൽ വിഭാവനം ചെയ്തിരിക്കുന്ന നിർദ്ദിഷ്ട ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം, കൊല്ലം-തേനി ദേശീയപാതയിൽ നിന്ന് 2.5 കിലോമീറ്റർ അകലത്തിൽ കോട്ടയം ജില്ലയിലെ എരുമേലി പട്ടണത്തിന് സമീപവും തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ നിന്ന് 48 കിലോമീറ്റർ അകലെയുമാണ്. ചെറുവള്ളി തോട്ടം രണ്ട് ദേശീയ പാതാ ഇടനാഴികൾക്കും അഞ്ച് പിഡബ്ല്യുഡി റോഡുകൾക്കും സമീപമത്തായാണ്. 2500 കോടി മുതൽമുടക്കു പ്രതീക്ഷിക്കുന്ന ഈ ഗ്രീൻഫീൽഡ് വിമാനത്താവളം പ്രവാസി ഇന്ത്യക്കാരുടെ ഒരു സംയുക്ത സംരംഭമായി വികസിപ്പിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിഎഎ ഇന്തോ-ഹെറിറ്റേജ് ഇന്റർനാഷണൽ എയറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും സ്ഥാപിച്ചു. മധ്യ തിരുവിതാംകൂറിലെ വിമാനയാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു പുറമേ, തീർത്ഥാടന കാലത്ത് ശബരിമലയിലേക്ക് നയിക്കുന്ന റോഡുകളിലെ കനത്ത ഗതാഗതവും വിമാനത്താവളം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Remove ads
ചിത്രശാല
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads